വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ വെട്ടിക്കുറച്ച് റെയില്‍വേ; പുതിയ തീരുമാനം ഈയാഴ്ചമുതല്‍ നടപ്പാക്കും
ചെന്നൈ: തീവണ്ടികളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ റെയില്‍വേ വെട്ടിക്കുറച്ചു. ഓരോ വിഭാഗത്തിലെയും മൊത്തം ബെര്‍ത്തുകളുടെ എണ്ണത്തിന്റെ 25 ശതമാനം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍മാത്രമേ ഇനി അനുവദിക്കൂ എന്നാണ് പുതിയ തീരുമാനം. പ്ലാറ്റ്‌ഫോമിലെയും തീവണ്ടികളിലെയും തിരക്കുകുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള പുതിയ മാറ്റം മിക്ക റെയില്‍വേ സോണുകളിലും ഈയാഴ്ചതന്നെ നടപ്പാക്കിക്കഴിഞ്ഞു. ദീര്‍ഘദൂര വണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് ഓരോ റെയില്‍വേ സോണും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇതുവരെ അവലംബിച്ചിരുന്നത്. എസി കോച്ചുകളില്‍ 300 വരെയും സ്ലീപ്പറില്‍ 400 വരെയും വെയിറ്റിങ് ലിസ്റ്റ് […]
Read more

