Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

സമാനതകളില്ലാത്ത സമരത്തിന് സാക്ഷ്യം വഹിച്ച് ഇന്ദ്രപ്രസ്ഥം, പ്രതിപക്ഷ ശബ്ദം ആഞ്ഞടിക്കുന്നു; ആരേയും വെറുതെ വിടില്ലെന്ന് രാഹുൽ ​ഗാന്ധി, രാജി വെക്കുമോ ​ഗ്യാനേഷ് കുമാർ?

രാജ്യം വീണ്ടും സമാനതകളില്ലാത്ത പ്രക്ഷോഭജ്വാലയിലേക്ക് ആളിപ്പടരുകയാണ്! ധർമേന്ദ്ര പ്രധാന്റെ രാജിക്കു ശേഷം, രാജ്യതലസ്ഥാനമായ ന്യൂഡൽഹി സമാനവും അതിതീവ്രവുമായ മറ്റൊരു രാഷ്ട്രീയ പോരാട്ടത്തിന് വീണ്ടും സാക്ഷ്യം വഹിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വമ്പറ്റ പ്രതിഷേധ മാർച്ചാണ് ഡൽഹി തെരുവുകളിൽ അലകടലായി മാറിയത്. “ഗ്യാനേഷ്, ഇറ്റ്‌സ് ഡൺ” എന്ന് വ്യക്തമായി കുറിച്ച പ്ലക്കാർഡുകൾ കയ്യിലേന്തി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഉജ്ജ്വല നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇരച്ചെത്തിയ പ്രക്ഷോഭകർ […]
Read more

ദേശീയ പൊലീസ് മീറ്റിൽ കേരള പൊലീസിന് അഭിമാന നേട്ടം; റൂറൽ ജില്ലയിലെ ഉദ്യോഗസ്ഥർക്ക് മൂന്ന് മെഡലുകൾ

ഹരിയാനയിലെ മധുബനിൽ നടന്ന ദേശീയ പൊലീസ് മീറ്റിലെ പഞ്ചഗുസ്തി മത്സരത്തിൽ കേരള പൊലീസിനെ പ്രതിനിധീകരിച്ച റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ മികച്ച നേട്ടം സ്വന്തമാക്കി. 75 കിലോ വിഭാഗത്തിൽ ഡിഎച്ച്‌ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ നിതിൻ ആന്റണി സ്വർണ മെഡൽ നേടി. 80 കിലോ വിഭാഗത്തിൽ സിവിൽ പൊലീസ് ഓഫീസർ എ.എൻ. സനീഷ് വെള്ളി മെഡലും 70 കിലോ വിഭാഗത്തിൽ സിവിൽ പൊലീസ് ഓഫീസർ വിഷ്ണു മോഹനൻ വെങ്കല മെഡലും നേടി. പതിനഞ്ചോളം മത്സരാർഥികളെ മറികടന്നാണ് മൂവരും […]
Read more

‘കാമ്പ’ എനർജി ഡ്രിങ്ക് ലേബലിൽ വിൽക്കാം; റിലയൻസിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി

ന്യൂഡൽഹി: റിലയൻസിന്റെ കൂൾഡ്രിങ്ക്സ് ബ്രാൻഡായ ‘കാമ്പ’ ‘എനർജി ഡ്രിങ്ക്’ എന്ന ലേബലിൽ തന്നെ വിൽക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി. ‘എനർജി ഡ്രിങ്ക്’ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കിയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടിക്കെതിരെ റിലയൻസ് കോടതിയെ സമീപിച്ചിരുന്നു. ഈ നടപടി തങ്ങളുടെ ബിസിനസിനെ വലിയ രീതിയിൽ ബാധിച്ചതായി കമ്പനി കോടതിയെ അറിയിച്ചിരുന്നു. ഉയർന്ന അളവിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ ‘എനർജി ഡ്രിങ്ക്’ എന്ന പേരിൽ വിൽക്കുന്നത് നിരോധിച്ച് ജൂൺ 30-നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഒറ്റക്കെട്ടായി പ്രതിപക്ഷം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇൻഡ്യ സഖ്യ എംപിമാരുടെ പ്രതിഷേധം. പാർലമെന്റ് കവാടത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നീങ്ങി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, സുപ്രിയ സുലേ, അഖിലേഷ് യാദവ്, മല്ലികാർജുന്‍ ഖർഗെ തുടങ്ങിയ നേതാക്കൾ മാർച്ചിന്റെ മുൻനിരയിൽ അണിനിരന്നു. കേരളത്തിൽ നിന്നുള്ള കോൺഗ്രസ്, ഇടതുപക്ഷ എംപിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. തമിഴ്നാട്ടിലെ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ഡിഎംകെയും പ്രതിഷേധത്തിന്റെ […]
Read more

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ഡൽഹിയിൽ 6 കേസുകൾ, 18 പേർ അറസ്റ്റിൽ

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവങ്ങളിൽ 18 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് സൂചന നൽകി. മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന എസിപി വിവേക് ഭഗത്തിനെതിരായ ദൃശ്യങ്ങൾ വ്യാജമാണെന്ന നിലപാടിലാണ് ഡൽഹി പൊലീസ്. എസിപിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ ആർട്ടിഫിഷ്യൽ […]
Read more

അവിഹിതം കണ്ടെത്തിയ ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭാര്യയും കാമുകനും

ഡെറാഡൂൺ: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉൾവനത്തിലെ കൊക്കയിൽ തള്ളി ഭാര്യയും കാമുകനും. ഉത്തരാഘണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ബിഹാർ സ്വദേശിയായ മദൻ മുഖിയ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മദന്റെ ഭാര്യ മീന ദേവി (30), അവരുടെ കാമുകൻ ലല്ലൻ ശർമ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ സഹർസ സ്വദേശിയായ മദൻ മുഖിയ. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മദന്റെ മൃതദേഹം കൊക്കയിൽ തള്ളുകയായിരുന്നെന്നാണ് വിവരം. ശനിയാഴ്ചയാണ് മദന്റെ മൃതദേഹം മണ്ഡുവാല കാട്ടിലെ കൊക്കയിൽനിന്ന് കണ്ടെടുക്കുന്നത്. കഴുത്തിലെ […]
Read more

മഹാരാഷ്ട്രയിലെ സർക്കാർ ട്രൈബൽ സ്കൂളിൽ 82 വിദ്യാർഥികളുടെ തല പാതി മുണ്ഡനം ചെയ്തതായി പരാതി

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികളുടെ തല കൂട്ടത്തോടെ പാതി മുണ്ഡനം ചെയ്തതായി പരാതി. ചന്ദ്രാപൂർ ജില്ലയിലെ ജംബുൽഘട്ടിലെ സർക്കാർ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ശിക്ഷയുടെ ഭാഗമായാണ് ഏകദേശം 82 വിദ്യാർഥികളുടെ തല പാതി മുണ്ഡനം ചെയ്തതെന്നാണ് പരാതി. സ്കൂളിൽ വിദ്യാർഥികൾക്ക് മുടിവെട്ടുന്ന ദിവസമായ ശനിയാഴ്ചയാണ് സംഭവം നടന്നത്. മുടിവെട്ടാൻ വരാതെ ചില വിദ്യാർഥികൾ കളിക്കാൻ പോയതിനെ തുടർന്നാണ് ഇത്തരത്തിൽ ശിക്ഷിച്ചതെന്നാണ് ആരോപണം. വികൃതമായ രീതിയിൽ തല മുണ്ഡനം ചെയ്ത കുട്ടികളുടെ ദൃശ്യങ്ങളും […]
Read more

ഇന്ധന സർചാർജ് ഉയർത്തി ഇൻഡിഗോ; നാളെ മുതൽ വിമാന ടിക്കറ്റ് നിരക്ക് കൂടും

ന്യൂഡൽഹി: വിമാന ഇന്ധന വില വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളുടെ ഇന്ധന സർചാർജ് വർദ്ധിപ്പിക്കുന്നതായി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ അറിയിച്ചു. പരിഷ്കരിച്ച നിരക്കുകൾ ഒക്ടോബർ 6 മുതൽ നിലവിൽ വരും. ഇതോടെ വിമാന ടിക്കറ്റ് നിരക്ക് കൂടുമെന്നുറപ്പ്. യാത്രാ ദൂരത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സർവീസുകൾക്ക് 100 രൂപ മുതൽ 350 രൂപ വരെയാണ് സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സർവീസുകൾക്കും സർചാർജ് വർദ്ധനവ് ബാധകമാക്കിയിട്ടുണ്ട്. 500 കിലോമീറ്റർവരെ ദൂരമുള്ള റൂട്ടുകളിൽ ഇന്ധന സർചാർജ് 375 […]
Read more

സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാനാകുന്ന സാഹചര്യം ഉറപ്പാക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുകളിലൂടെ നടക്കുമ്പോൾ സുരക്ഷിതരാണെന്ന് സ്ത്രീകൾക്ക് തോന്നുന്ന സാഹചര്യം ഒരുക്കാൻ അധികൃതർ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. ഡൽഹിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള തുടർച്ചയായ ലൈംഗികാതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ഡൽഹിയിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കുറ്റകൃത്യം നടന്നശേഷം നടപടി സ്വീകരിക്കുന്നതിന് പകരം അവ സംഭവിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുകയാണ് അധികൃതരുടെ പ്രധാന ചുമതലയെന്നും കോടതി പറഞ്ഞു. രാത്രി 10 മണിക്ക് സ്ത്രീകൾ പുറത്തിറങ്ങിയാലും റോഡിലോ മെട്രോയിലോ […]
Read more

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നിയമനടപടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരായ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഫോം 6-ൽ വരുത്തിയ മാറ്റം അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മാറ്റം വരുത്തിയ ഫോം 6 തങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയാണ് സുപ്രീം കോടതി നോട്ടീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix