Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

വാര്‍ത്താസമ്മേളനത്തിനിടെ സീറ്റിനെ ചൊല്ലി തര്‍ക്കം; തമ്മില്‍ത്തല്ലി എസ്പി നേതാക്കള്‍

ലഖ്‌നൗ: ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി വാർത്താസമ്മേളനത്തിനിടെ നേതാക്കളുടെ അനുയായികൾ തമ്മിൽ കയ്യാങ്കളി. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ഇരിക്കുന്ന സീറ്റിനെ ചൊല്ലി മുൻ ജില്ലാ പ്രസിഡന്റ് നഗിന സഹാനിയുടെയും പാർട്ടി നേതാവ് അൻഷുമാൻ സിങ്ങിന്റെയും അനുയായികൾ തമ്മിൽ തർക്കമുണ്ടായത്. സംഘർഷത്തെ തുടർന്ന് വാർത്താസമ്മേളനം തടസപ്പെട്ടു. ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന പാർട്ടിയുടെ ‘ലോക്തന്ത്ര ബച്ചാവോ സപ്താഹ്’ പ്രചാരണ പരിപാടിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനായി ജില്ലാ പ്രസിഡന്റ് ബ്രിജേഷ് ഗൗതം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. പ്രസ് ക്ലബ്ബിൽ നടന്ന […]
Read more

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ഡൽഹിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് കേസെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. ഔദ്യോഗിക ഉത്തരവ് ലംഘിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമാണ് കേസുകൾ. എഫ്ഐആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതികളായി ചേർത്തിട്ടില്ല. എന്നാൽ പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങൾ […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധം; ഇന്ന് സിറ്റിസൻ മാർച്ച്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ഇന്ത്യാ ഗേറ്റ് പരിസരത്ത് നിന്ന് ജന്തർ മന്തറിലേക്ക് ‘സിറ്റിസൻ മാർച്ച്’ നടത്താൻ സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കും നേരെ പൊലീസ് മർദനം ഉണ്ടായെന്ന ആരോപണത്തെ തുടർന്നാണ് ഇന്നത്തെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം. അതേസമയം, ചൊവ്വാഴ്ച ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ […]
Read more

അടൂർ പ്രകാശ് ഡൽഹിയിലേക്ക്; എഐസിസിക്ക് പരാതി നൽകും

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിജയനെതിരെ പരസ്യവിമർശനം നടത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തിങ്കളാഴ്ച ഡൽഹിയിലെത്തി നേതൃത്വത്തെ കാണും. കേരളത്തിലെ യുഡിഎഫിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നതടക്കമുള്ള പരാതികൾ അടൂർ പ്രകാശ് എഐസിസിക്ക് രേഖാമൂലം നൽകും. സർക്കാരിന്റെ പല തീരുമാനങ്ങളും മുന്നണിയിൽ ചർച്ച ചെയ്യുന്നില്ലെന്നും യുഡിഎഫ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പ്രധാന തീരുമാനങ്ങൾ മുന്നണി നേതാക്കളെ അറിയിക്കുന്നില്ലെന്നുമായിരുന്നു അടൂർ പ്രകാശിന്റെ വിമർശനം. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പരസ്യമായി പറഞ്ഞത്. അതിനിടെ, കെപിസിസി […]
Read more

ലോക്‌സഭയും നിയമസഭകളും പിരിച്ചുവിടണം; ബാലറ്റ് പേപ്പറിൽ പുതിയ തിരഞ്ഞെടുപ്പ് വേണം: ഖാർഗെ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്‌സഭയും സംസ്ഥാന നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പർ ഉപയോഗിച്ച് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെ ആവശ്യപ്പെട്ടു. രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്നാണ് ഖാർഗെയുടെ ആരോപണം. ജനാധിപത്യ സംവിധാനങ്ങളെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും രൂക്ഷമായി വിമർശിച്ച ഖാർഗെ, അന്വേഷണ ഏജൻസികളെയും വികസന ഏജൻസികളെയും കേന്ദ്ര സർക്കാർ ദുരുപയോഗം […]
Read more

ആദ്യമായി ടിവികെ പ്രതിനിധികൾ ഇന്ത്യ മുന്നണി യോഗത്തിൽ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ നീക്കവുമായി നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ). ചെന്നൈ സത്യമൂർത്തി ഭവനിൽ ശനിയാഴ്ച നടന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ മുന്നണി കൺസൾട്ടേറ്റീവ് യോഗത്തിൽ ടിവികെ പ്രതിനിധികൾ ആദ്യമായി പങ്കെടുത്തു. വോട്ടർ പട്ടികയിലെ തിരുത്തലുകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് യോഗം ചേർന്നത്. ടിവികെ ഇലക്ഷൻ വിഭാഗം ജനറൽ സെക്രട്ടറി ആധവ് അർജ്ജുന, ധനമന്ത്രി മരിയ വിൽസൺ എന്നിവരാണ് യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ചത്. വിജയിയുടെ […]
Read more

അങ്കണവാടിയിൽ പെൺകുട്ടിയെ കൊണ്ട് കാലിൽ ചവിട്ടിക്കുന്ന വീഡിയോ വൈറൽ

മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിൽ അങ്കണവാടി കേന്ദ്രത്തിൽനിന്നുള്ളതെന്ന് അവകാശപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അങ്കണവാടി ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചയാണ് നടക്കുന്നത്. പരാസിയയിലെ ചന്ദമേട്ട, ചാച്ചാ മൊഹല്ലയിലെ വാർഡ് 12-ലെ അങ്കണവാടി കേന്ദ്രത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വീഡിയോയുടെ പശ്ചാത്തലത്തിൽ നടന്ന സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വീഡിയോയിൽ കാണുന്ന സംഭവത്തിന്റെ യഥാർഥ സാഹചര്യം എന്താണെന്നും ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുടെ പരിശോധനയോ നടപടികളോ ഉണ്ടായിട്ടുണ്ടോ […]
Read more

യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കേസ് അഡ്ജസ്റ്റ് ചെയ്തത് വ്യക്തമായ ഡീല്‍: എം വിജിന്‍

ന്യൂഡൽഹി: കേരളത്തിൽ കേസുകൾ എങ്ങനെ എടുക്കണമെന്ന് തീരുമാനിക്കുന്നത് നരേന്ദ്രമോദിയും ബിജെപിയുമാണെന്ന വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ. കാഞ്ഞങ്ങാട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത സംഭവത്തിലാണ് വിജിന്റെ പ്രതികരണം. ബിജെപി-കോൺഗ്രസ് ധാരണയാണ് സംഭവങ്ങളിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് എം. വിജിൻ ആരോപിച്ചു. യുവമോർച്ച പ്രവർത്തകർക്കെതിരായ കേസുകളിൽ പൊലീസ് മൃദുസമീപനം സ്വീകരിച്ചെന്നും, സ്റ്റേഷനിലെത്തി ഒപ്പിട്ട് പോകാൻ ആവശ്യപ്പെട്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്താലും അവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിട്ടയക്കുന്ന സമീപനമാണ് പൊലീസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. […]
Read more

പെട്രോൾ, ഡീസൽ വില കൂട്ടി നയാര; പുതിയ നിരക്ക് ഇന്നുമുതൽ

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്തുടനീളമുള്ള നയാര എനർജിയുടെ 7,108 ഇന്ധന സ്റ്റേഷനുകളിലും പുതിയ നിരക്ക് ബാധകമാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെയും ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളുടെയും വില ഉയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര എണ്ണവില ഉയർന്നതോടെ കമ്പനികളുടെ ലാഭവിഹിതത്തിൽ സമ്മർദം […]
Read more

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

ചെന്നൈ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും. ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കുമെന്ന് അധികാരികൾ അറിയിച്ചു. പ്രധാന ദേവാലയവും അള്‍ത്താരയും തുറന്നിടും. ഭക്തരുടെ അഭ്യര്‍ഥനകള്‍ മാനിച്ചാണ് തീരുമാനമെന്ന് തഞ്ചാവൂര്‍ രൂപത ബിഷപ്പ് റവ. ഡോ. ടി സഹായരാജ് പറയുന്നു. നേരത്തെ, പുലർച്ചെ 5 മുതൽ രാത്രി 9 വരെ മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix