Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

ചെന്നൈ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും. ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കുമെന്ന് അധികാരികൾ അറിയിച്ചു. പ്രധാന ദേവാലയവും അള്‍ത്താരയും തുറന്നിടും. ഭക്തരുടെ അഭ്യര്‍ഥനകള്‍ മാനിച്ചാണ് തീരുമാനമെന്ന് തഞ്ചാവൂര്‍ രൂപത ബിഷപ്പ് റവ. ഡോ. ടി സഹായരാജ് പറയുന്നു. നേരത്തെ, പുലർച്ചെ 5 മുതൽ രാത്രി 9 വരെ മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് […]
Read more

ബ്രഹ്‌മോസിന് ആഗോള വിപണിയിൽ വൻ ഡിമാൻഡ്; കയറ്റുമതി 600 മില്യൺ ഡോളർ കടന്നേക്കും

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയിൽ ബ്രഹ്‌മോസ് മിസൈൽ നിർണായക നേട്ടമായി മാറുന്നു. ബ്രഹ്‌മോസ് മിസൈലിന്റെ കയറ്റുമതി 600 മില്യൺ ഡോളർ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു. ഫിലിപ്പീൻസ്, ഇൻഡോനേഷ്യ, വിയറ്റ്നാം എന്നീ മൂന്ന് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ബ്രഹ്‌മോസ് സംബന്ധിച്ച കരാറുകളോ ധാരണകളോ നിലവിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിലിപ്പീൻസിന് ഏകദേശം 330 മില്യൺ ഡോളർ വിലമതിക്കുന്ന ബ്രഹ്‌മോസ് സംവിധാനങ്ങൾ ഇതിനകം കൈമാറിയിട്ടുണ്ട്. വിയറ്റ്നാമിലേക്കുള്ള കയറ്റുമതി തുടക്കത്തിൽ ഏകദേശം 100 മില്യൺ ഡോളറും […]
Read more

സൂചനാ ബോർഡിൽ ഹിന്ദിയിൽ സ്ഥലപ്പേര്; ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് തമിഴ്നാട് സർക്കാർ

തൂത്തുക്കുടി: സംസ്ഥാനപാതയിലെ സൂചനാ ബോർഡിൽ ഹിന്ദിയിൽ സ്ഥലപ്പേര് രേഖപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ നടപടിയുമായി തമിഴ്നാട് സർക്കാർ. സംഭവത്തിൽ ദേശീയപാത വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തു. ആൾവാർതിരുനഗരി–വള്ളിയൂർ സംസ്ഥാനപാത 93-ലെ സൂചനാ ബോർഡിലാണ് തമിഴിനും ഇംഗ്ലീഷിനുമൊപ്പം ഹിന്ദിയിൽ സ്ഥലപ്പേര് രേഖപ്പെടുത്തിയിരുന്നത്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ ബോർഡിലെ ഹിന്ദി എഴുത്ത് അധികൃതർ നീക്കം ചെയ്തു. തമിഴ്നാടിന്റെ ദ്വിഭാഷാ നയത്തിന് വിരുദ്ധമായ നടപടിയായതിനാലാണ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചതെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ പുറത്തിറക്കിയ പ്രസ്താവനയിൽ […]
Read more

തിരുപ്പതിയിൽ മരുന്ന് നിർമ്മാണശാലയിൽ ബോയിലർ പൊട്ടിത്തെറിച്ചു; അഞ്ച് പേർ മരിച്ചു

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മരുന്ന് നിർമ്മാണശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിലെ ടിഐഎൽ ഹെൽത്ത്‌കെയർ കമ്പനിയുടെ പ്ലാന്റിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സ്ഫോടനത്തിന്റെ ശക്തിയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. പ്രദേശമാകെ പുക നിറഞ്ഞു. വിവരമറിഞ്ഞ ഉടൻ ശ്രീ സിറ്റി പൊലീസ്, അഗ്നിശമന സേന, ആംബുലൻസ് […]
Read more

ആഗോള ഭക്ഷ്യവില ഉയർന്ന നിലയിൽ; പഞ്ചസാരയ്ക്കും ധാന്യങ്ങൾക്കും വില കുതിച്ചു

ന്യൂഡൽഹി: ആഗോള ഭക്ഷ്യവില നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. കാലാവസ്ഥാ പ്രതിസന്ധിയും വിവിധ മേഖലകളിലെ വിതരണ-ഗതാഗത തടസ്സങ്ങളും ഭക്ഷ്യവിപണിയിൽ സമ്മർദം ശക്തമാക്കിയതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO) അറിയിച്ചു. FAOയുടെ ഭക്ഷ്യവില സൂചിക സെപ്റ്റംബറിൽ ശരാശരി 136.0 പോയിന്റായി ഉയർന്നു. ഓഗസ്റ്റിലെ പുതുക്കിയ 134.0 പോയിന്റിൽ നിന്നാണ് വർധന. 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഹോർമൂസ് കടലിടുക്കിലെയും കരിങ്കടലിലെയും ഗതാഗത തടസ്സങ്ങൾക്കൊപ്പം പ്രതികൂല കാലാവസ്ഥയും ഭക്ഷ്യവില ഉയരാൻ കാരണമായി. നിലവിലെ സമ്മർദങ്ങൾ തുടർന്നാൽ […]
Read more

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; മഴയ്ക്കായി പ്രത്യേക പ്രാർത്ഥനയുമായി തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തേനി ജില്ലയിലും മഴ ലഭിക്കണമെന്ന പ്രാർത്ഥനയുമായി തമിഴ്നാട്ടിലെ കർഷകർ. തേനി ജില്ലയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിൽ വെള്ളിയാഴ്ച പ്രത്യേക വരുണപൂജയും യാഗവും നടത്തി. കമ്പം വാലി വാട്ടർ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പൂജയും യാഗവും. കർഷകരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. തേനി, മധുര, ഡിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളുടെ പ്രധാന ജലസ്രോതസ്സായ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കണമെന്നാണ് കർഷകരുടെ പ്രാർത്ഥന. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.85 […]
Read more

ഗാന്ധിജയന്തി ദിനത്തിൽ രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച് യുവജന സംഘടനകളുടെ സമരം

ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ യുവജന-വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. എംപിമാരും വിവിധ സംഘടനാ നേതാക്കളും ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഡൽഹി പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നെങ്കിലും ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്ന് വിവിധ യുവജന സംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാവിലെ മുതൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. പ്രധാന റോഡുകളിലും മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണങ്ങൾ […]
Read more

രാജ്യത്തെ വൈദ്യുതി ആവശ്യം പ്രവചനത്തേക്കാൾ 3.3 ശതമാനം ഉയർന്നു

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ രാജ്യത്തെ വൈദ്യുതി ആവശ്യം കേന്ദ്ര സർക്കാരിന്റെ പ്രവചനത്തേക്കാൾ ഉയർന്നതായി ഔദ്യോഗിക കണക്കുകൾ. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ യഥാർഥ വൈദ്യുതി ആവശ്യം സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ (CEA) പ്രവചനത്തേക്കാൾ 3.3 ശതമാനം കൂടുതലായിരുന്നു. മഴ കുറഞ്ഞതും താപനില ഉയർന്നതുമാണ് വൈദ്യുതി ഉപയോഗം കൂടാൻ പ്രധാന കാരണമായത്. സാധാരണയായി CEAയുടെ പ്രവചനത്തേക്കാൾ കുറവായിരിക്കും യഥാർഥ വൈദ്യുതി ഉപഭോഗം. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമായി. വൈദ്യുതി ആവശ്യകത ഉയർന്നതോടെ […]
Read more

പോക്സോ കേസിൽ പൊലീസ് നടപടി വൈകിയെന്ന് ആരോപണം; പിതാവ് ജീവനൊടുക്കി

കർണാടക: മകളെതിരായ പീഡനക്കേസിൽ പൊലീസ് നടപടി വൈകിയതിൽ മനംനൊന്ത് കർണാടകയിലെ ദാവണഗെരെയിൽ പിതാവ് ജീവനൊടുക്കി. ചന്നഗിരി സ്വദേശിയായ പിതാവിനെയാണ് വീടിന് സമീപത്തെ തോട്ടത്തിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മകളെ വിവാഹ വാഗ്ദാനം നൽകി ആറ് വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയിൽ നവീൻ എന്ന യുവാവിനെതിരെ ഓഗസ്റ്റ് 22ന് ചന്നഗിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിക്ക് പീഡന സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് ഒന്നര […]
Read more

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹൽ

മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറുകയെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് 36-കാരനായ ചഹാലിന്റെ തീരുമാനം. അതേസമയം, വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടരുമെന്നും ഇന്ത്യയ്ക്കായി വീണ്ടും കളിക്കാനുള്ള പോരാട്ടം തുടരുമെന്നും താരം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് ചഹാൽ വിരമിക്കൽ പ്രഖ്യാപിച്ചത്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോർത്താംപ്ടൺഷെയറിനായി മിഡിൽസെക്സിനെതിരെ ലോർഡ്സിൽ കളിച്ച മത്സരമാണ് തന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരമെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix