Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

ഹർഭജൻ സിങ്ങിന്റെ ‘സോംബി ഡ്രഗ്’ വീഡിയോ വ്യാജം; ദൃശ്യങ്ങൾ രാജസ്ഥാനിലേതെന്ന് പഞ്ചാബ് പൊലീസ്

ചണ്ഡീഗഢ്: മുൻ ക്രിക്കറ്റ് താരവും ബിജെപി രാജ്യസഭാ എംപിയുമായ ഹർഭജൻ സിങ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോ പഞ്ചാബിൽ നിന്നുള്ളതല്ലെന്ന് പഞ്ചാബ് പൊലീസ്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ‘സോംബി മയക്കുമരുന്ന്’ ഉപയോഗിച്ച പഞ്ചാബിലെ യുവാക്കളുടെ ദൃശ്യങ്ങളെന്ന അവകാശവാദത്തോടെയാണ് ഹർഭജൻ സിങ് വീഡിയോ പങ്കുവെച്ചത്. പഞ്ചാബിലെ ലഹരി വ്യാപനത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച അദ്ദേഹം യുവാക്കളെ ലഹരിയിൽ നിന്ന് രക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീഡിയോ പരിശോധിച്ച പഞ്ചാബ് പൊലീസിന്റെ ഫാക്ട് ചെക് വിഭാഗം […]
Read more

അയോധ്യ രാമക്ഷേത്ര സിഇഒ പദവി: അയ്യായിരത്തിലേറെ അപേക്ഷകർ, ഷോർട് ലിസ്റ്റിൽ 18 പേർ

ലഖ്നൗ: അയോധ്യ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ (സിഇഒ) തസ്തികയിലേക്ക് അപേക്ഷകരുടെ പ്രളയം. ലഭിച്ച 5,300ലേറെ അപേക്ഷകളിൽ നിന്ന് 18 പേരുടെ ചുരുക്കപ്പട്ടിക ട്രസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇവർക്കായുള്ള അഭിമുഖം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രാമക്ഷേത്ര സമുച്ചയത്തിൽ വെച്ച് നടക്കും. ക്ഷേത്രത്തിൽ സംഭാവന തട്ടിപ്പ് ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഭരണനിർവഹണം കൂടുതൽ ശക്തമാക്കാൻ സിഇഒയെ നിയമിക്കുന്നത്. മുൻ ജസ്റ്റിസ് പ്രമോദ് കോഹ്ലി, റിട്ട. ലഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ഷിർദി സായിബാബ ട്രസ്റ്റ് മുൻ ചെയർമാനും ശാസ്ത്രജ്ഞനുമായ […]
Read more

ഭാര്യയുമായി വഴക്കിട്ടു, പിന്നാലെ 15 വയസുള്ള മകളെയും ഭാര്യയേയും കുത്തി ഭർത്താവ്; പ്രതി പിടിയിൽ

ന്യൂഡൽഹി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും കത്തി ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഡൽഹിയിലെ മാൻസരോവർ പാർക്ക് മേഖലയിലാണ് സംഭവം. പൂനം (38), ഇവരുടെ 15 വയസുള്ള മകൾ എന്നിവരാണ് ആക്രമണത്തിനിരയായത്. പൂനത്തിന്റെ ഭർത്താവ് സത്യ പ്രകാശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെടുത്തു. പൂനവും സത്യപ്രകാശും തമ്മിൽ വീട്ടിൽ പതിവായി തർക്കമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവദിവസവും ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടെ സത്യപ്രകാശ് […]
Read more

പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് കേന്ദ്രം; അമിത് ഷാ സഭയിലെത്തുമെന്ന് കിരൺ റിജിജു

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. സഭ തടസപ്പെടുത്തരുതെന്നും വിഷയത്തിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് കിരൺ റിജിജു വ്യക്തമാക്കി. ആഭ്യന്തര മന്ത്രി പറയുന്ന കാര്യങ്ങൾ പ്രതിപക്ഷം പൂർണമായി കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചയും മറുപടിയും നടക്കുമ്പോൾ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തടസപ്പെടുത്തരുതെന്നും റിജിജു പറഞ്ഞു. പാർലമെന്റിന്റെ […]
Read more

‘നിന്റെയൊക്കെ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോൾ?’; അധിക്ഷേപവുമായി BJP MP

ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തെ വിമർശിക്കുന്നവർക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി എംപി ജനാർദ്ദൻ മിശ്ര. മധ്യപ്രദേശിലെ റെവ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ജനാർദ്ദൻ മിശ്ര. “നിന്റെയൊക്കെ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോൾ?” എന്നാണ് എഥനോൾ കലർത്തിയ പെട്രോളിനെ എതിർക്കുന്നവരോട് എംപി പരസ്യമായി ചോദിച്ചത്. റെവയിൽ നിന്ന് ഭോപ്പാലിലേക്കും കൊൽക്കത്തയിലേക്കുമുള്ള പുതിയ വിമാന സർവീസുകൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു എംപിയുടെ വിവാദ പരാമർശം. എഥനോൾ നയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ന്യായീകരിക്കുന്നതിനിടയിലാണ് […]
Read more

കള്ളന്മാരെ ഭയന്ന് മണ്ണിൽ കുഴിച്ചിട്ട അഞ്ച് ലക്ഷം രൂപ ചിതലരിച്ചു

ജയ്പുർ: കള്ളന്മാരെ ഭയന്ന് മണ്ണിൽ കുഴിച്ചിട്ട അഞ്ച് ലക്ഷം രൂപ ചിതലരിച്ച് ഉപയോഗശൂന്യമായി. രാജസ്ഥാനിലെ ഒരു കർഷകനാണ് ഭൂമി വിറ്റ് ലഭിച്ച പണം ഇത്തരത്തിൽ നഷ്ടമായത്. വീട് നിർമിക്കുന്നതിനായി ഭൂമി വിറ്റാണ് കർഷകൻ അഞ്ച് ലക്ഷം രൂപ സമാഹരിച്ചത്. പണം അനാവശ്യമായി ചെലവാകാതിരിക്കാനും മോഷണം പോകാതിരിക്കാനുമായി ഒരു വർഷം മുമ്പ് പ്ലാസ്റ്റിക് കവറിലാക്കി കൃഷിയിടത്തിൽ കുഴിച്ചിടുകയായിരുന്നു. എന്നാൽ മദ്യപിക്കുന്ന ശീലവും മറവിയും കാരണം പണം എവിടെയാണ് കുഴിച്ചിട്ടതെന്ന് കർഷകന് പിന്നീട് ഓർമയില്ലാതായി. പലതവണ തിരച്ചിൽ നടത്തിയെങ്കിലും പണം […]
Read more

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർഥികളുടെ നിയമസഭാ മാർച്ച്

റാഞ്ചി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജാർഖണ്ഡിൽ ആയിരക്കണക്കിന് വിദ്യാർഥികൾ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സമരം ആരംഭിച്ച് പത്താം ദിവസമാണ് മാർച്ച് നടത്തിയത്. ദേശീയപതാകകളും പൂക്കളും കൈയിലേന്തിയാണ് വിദ്യാർഥികൾ മാർച്ചിൽ പങ്കെടുത്തത്. സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നതെന്ന് വിദ്യാർഥി നേതാക്കൾ പറഞ്ഞു. സർക്കാർ ജോലിക്കായുള്ള പരീക്ഷകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. ക്രമക്കേടുകളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനും ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷനും നടത്തിയ […]
Read more

അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ; 325 പേർക്ക് പ്രതിമാസം 10,000 രൂപ

കൊൽക്കത്ത: അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്ത് ജയിലിൽ കഴിഞ്ഞവർക്ക് പെൻഷൻ നൽകുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പ്രഖ്യാപിച്ചു. പ്രതിമാസം 10,000 രൂപ വീതമാണ് പെൻഷൻ നൽകുക. 325 പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന പരിപാടിയിലാണ് പ്രഖ്യാപനം. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇവർ വലിയ ത്യാഗങ്ങൾ സഹിച്ചെന്ന് സുവേന്ദു അധികാരി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധിച്ച് ജയിലിൽ കഴിഞ്ഞ 325 പേരെ സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും ‘പശ്ചിമബംഗാൾ ലോക്തന്ത്ര സേനാനി സമ്മാൻ’ എന്ന പേരിൽ പെൻഷൻ […]
Read more

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്

ചെന്നൈ: തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ച് സർക്കാർ ഉത്തരവ്. സെപ്തംബർ ഒന്ന് മുതൽ നിയന്ത്രണം നിലവിൽ വരും. ക്ഷേത്രങ്ങളുടെ പവിത്രതയും സമാധാനവും നിലനിർത്തുന്നതിനും വിഗ്രഹങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് തടയുന്നതിനുമാണ് നടപടി. ഹിന്ദുമത ധർമ്മസ്വകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. 2022 ഡിസംബർ രണ്ടിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം നടപ്പാക്കുന്നത്. ക്ഷേത്ര കവാടങ്ങളിൽ മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ സുരക്ഷിതമായ ലോക്കർ സൗകര്യം ഒരുക്കും. […]
Read more

ജീവൻരക്ഷാ മരുന്നുകളുമായി സിപിഎം പ്രതിനിധിസംഘം ക്യൂബയിലേക്ക്

ന്യൂഡൽഹി: ജീവൻരക്ഷാ മരുന്നുകളുമായി സിപിഎം പ്രതിനിധിസംഘം ക്യൂബയിലേക്ക് പുറപ്പെട്ടു. പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഫിദൽ കാസ്‌ട്രോയുടെ ജന്മശതാബ്ദി സമാപനത്തിന്റെ ഭാഗമായി നടക്കുന്ന ഫിദൽ കാസ്‌ട്രോ ശതാബ്ദി കൊളോക്യത്തിൽ പങ്കെടുക്കുന്നതിനാണ് സംഘം ക്യൂബയിലെത്തുന്നത്. ക്യൂബയിലെ ഹൃദ്രോഗ ആശുപത്രിയും പീഡിയാട്രിക് ഓങ്കോളജി ആശുപത്രിയും പ്രതിനിധിസംഘം സന്ദർശിക്കും. കാൻസർ, ഹൃദ്രോഗം, മറ്റ് ഗുരുതര രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി നിരവധി കാർട്ടൺ മരുന്നുകളാണ് സംഘം ക്യൂബയിലേക്ക് കൊണ്ടുപോകുന്നത്. അമേരിക്കൻ ഉപരോധത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer