Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ; 325 പേർക്ക് പ്രതിമാസം 10,000 രൂപ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്ത് ജയിലിൽ കഴിഞ്ഞവർക്ക് പെൻഷൻ നൽകുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പ്രഖ്യാപിച്ചു. പ്രതിമാസം 10,000 രൂപ വീതമാണ് പെൻഷൻ നൽകുക. 325 പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

സംസ്ഥാന സെക്രട്ടേറിയറ്റിൽ നടന്ന പരിപാടിയിലാണ് പ്രഖ്യാപനം. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇവർ വലിയ ത്യാഗങ്ങൾ സഹിച്ചെന്ന് സുവേന്ദു അധികാരി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധിച്ച് ജയിലിൽ കഴിഞ്ഞ 325 പേരെ സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും ‘പശ്ചിമബംഗാൾ ലോക്തന്ത്ര സേനാനി സമ്മാൻ’ എന്ന പേരിൽ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഓർമയ്ക്കായി ജൂൺ 25 ‘സംവിധാൻ ഹത്യ ദിവസ്’ ആയി കേന്ദ്ര സർക്കാർ ആചരിക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന മറ്റ് ചില സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ നൽകുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix