Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

ഗോവധ നിരോധന വിധിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി

ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് അപ്പീലിൽ സർക്കാർ വാദിക്കുന്നു. ഗോവധത്തിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ സാധിക്കില്ലെന്നും, നിയമം നിർണയിക്കാനുള്ള അധികാരം നിയമസഭയ്ക്കാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. കോടതി നിയമനിർമ്മാണ സഭയുടെ അധികാരത്തിൽ കടന്നുകയറിയതായി അപ്പീലിൽ ആരോപിക്കുന്നു. പ്രജനനത്തിനോ വളർത്തലിനോ കഴിയാത്ത പശുക്കളെ കൊല്ലാൻ നിലവിലെ നിയമത്തിൽ അനുമതിയുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു. ബക്രീദിനോട് അനുബന്ധിച്ച് കോയമ്പത്തൂരിൽ പൊതുസ്ഥലത്ത് ഇറച്ചിവെട്ട് സംബന്ധിച്ച […]
Read more

സൗജന്യ വൈദ്യുതി, എസി ബസ്, വൻ വികസനലക്ഷ്യങ്ങളുമായി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ വൻ ഭരണപരിഷ്കാരങ്ങളുമായി വിജയ്. ഭരണപരിചയം ഇല്ലെന്ന വിമർശനങ്ങൾക്കിടയിലും വികസന- ക്ഷേമ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്. സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോൾ സൗജന്യ വൈദ്യുതി, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി സർക്കാർ അറിയിച്ചു. 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ജനശ്രദ്ധ നേടിയിട്ടുണ്ട്. പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ക്രിമിനലുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കാനും […]
Read more

രാമക്ഷേത്രത്തിലെ കാണിക്കമോഷണം; കാണിക്കപ്പണം എണ്ണിയിരുന്നത് സിസിടിവിയുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ നിന്ന്

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം മോഷണ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സിസിടിവി ക്യാമറകളുടെ ബ്ലൈൻഡ് സ്പോട്ടുകൾ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് പ്രധാന പ്രതികളിൽ ഒരാൾ വെളിപ്പെടുത്തി. കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രതി അവിനാശ് ശുക്ലയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ രീതികൾ വ്യക്തമായത്. കാണിക്കപ്പണം എണ്ണുന്ന മുറിയിലെ ക്യാമറകളുടെ സ്ഥാനം മുൻകൂട്ടി അറിയാമായിരുന്നെന്നും, ക്യാമറ കാണാത്ത ഭാഗങ്ങൾ ഉപയോഗിച്ചാണ് പണം എടുത്തതെന്നും പ്രതി സമ്മതിച്ചു. മോഷ്ടിച്ച പണം ശുചിമുറികളിൽ ഒളിപ്പിച്ച് പിന്നീട് അവസരം ലഭിക്കുമ്പോൾ പുറത്തേക്ക് […]
Read more

അയോധ്യ സംഭാവനക്കൊള്ള; അറസ്റ്റിലായ എട്ട് പേരില്‍ ആറും ഒരേ കമ്പനിയിലെ ജീവനക്കാർ

ലക്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ അറസ്റ്റിലായ എട്ട് പേരിൽ ആറുപേരും ഒരേ സുരക്ഷാ ഏജൻസിയിലെ ജീവനക്കാരാണെന്ന് കണ്ടെത്തൽ. വാരണാസി ആസ്ഥാനമായ സെക്യൂരിറ്റി സർവീസ് ഏജൻസിയിലെ ജീവനക്കാരാണ് ഇവരെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണുന്നതിനായി എസ്‌ബി‌ഐ നിയോഗിച്ച ജീവനക്കാരാണ് ഇവരെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സംഭവത്തിൽ ജീവനക്കാരുടെ ഏജൻസിക്ക് നേരിട്ടുള്ള ബന്ധമില്ലെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. അതേസമയം, കേസുമായി ബന്ധപ്പെട്ട നിർണായക റിപ്പോർട്ട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കൈമാറിയതായി വിവരങ്ങളുണ്ട്. ആർഎസ്എസ് ക്ഷേത്ര പ്രചാരക് […]
Read more

​ഗ്യാസ്, പെട്രോൾ വില കുറഞ്ഞു, പാസ്പോർട്ട് ഫീസ് കൂടും; ഇന്ന് മുതൽ നിലവിൽ വരുന്ന മാറ്റങ്ങൾ

കോഴിക്കോട്: വലിയ മാറ്റങ്ങളോടെയാണ് പുതിയ മാസം ആരംഭിക്കുന്നത്. ഇന്ന് മുതൽ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങളാണ് രാജ്യത്ത് നിലവിൽ വരുന്നത്. പാചകവാതക വില, പെട്രോൾ വില, റെയിൽവേ നിയമങ്ങൾ, പാസ്പോർട്ട് ഫീസ്, ആധാർ അപ്ഡേറ്റ് തുടങ്ങി വിവിധ മേഖലകളിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞതാണ് പ്രധാന മാറ്റം. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകൾക്ക് നേരിയ ആശ്വാസം നൽകുന്നതാണ് വിലക്കുറവ്. എന്നാൽ ഗാർഹിക എൽപിജി […]
Read more

ടിസി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; അധ്യാപകനെ വിദ്യാർത്ഥി കുത്തി പരിക്കേൽപ്പിച്ചു

മുംബൈ: ടിസി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അധ്യാപകനെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി കുത്തി പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ കന്റോൺമെന്റ് പ്രദേശത്തുള്ള ലിറ്റിൽ ഫ്ലവർ സ്‌കൂളിലാണ് സംഭവം. ഓൺലൈനായി ഓർഡർ ചെയ്ത കത്തിയുമായാണ് വിദ്യാർത്ഥി സ്‌കൂളിലെത്തിയതെന്നാണ് റിപ്പോർട്ട്. സ്‌കൂളിലെ പ്രിൻസിപ്പലിന്റെ ക്യാബിനിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ അധ്യാപകനും വിദ്യാർത്ഥിയും ഗൗരവമായ ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്നതായി കാണാം. എന്നാൽ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ വിദ്യാർത്ഥി അക്രമാസക്തനായി അധ്യാപകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് അധ്യാപകന്റെ […]
Read more

ഇന്ധനവിലയിൽ കുറവ്; നയാര എനർജി പെട്രോൾ-ഡീസൽ വില കുറച്ചു

ന്യൂഡൽഹി: ക്രൂഡ് ഓയിൽ വിലയിലെ ഇടിവിനെ തുടർന്ന് സ്വകാര്യ ഇന്ധന കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വിലയിൽ കുറവ് പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. ഡൽഹിയിലെ നയാര പെട്രോൾ പമ്പുകളിൽ പുതിയ വില പ്രകാരം പെട്രോളിന് ലിറ്ററിന് 105.71 രൂപയും ഡീസലിന് 94.31 രൂപയുമാണ്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് അല്പം അയവ് വന്നതിന് പിന്നാലെ ഇന്ധനവില കുറയ്ക്കുന്ന ആദ്യ സ്വകാര്യ കമ്പനികളിലൊന്നായി നയാര എനർജി മാറി. നേരത്തെ പ്രതിസന്ധി […]
Read more

‘മോദി മാസ്‌ക്’ ധരിച്ചെത്തി മോഷണം; 5 ലക്ഷം വിലവരുന്ന ഫോണുകള്‍ കവര്‍ന്നു

ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. കരേഡയിലെ ബസ് സ്റ്റാൻഡ് പ്രദേശത്തുള്ള മതേശ്വരി മൊബൈൽ ഷോപ്പിലാണ് മോഷണം നടന്നത്. ഏകദേശം 5 ലക്ഷം രൂപ വിലവരുന്ന 40-ഓളം സ്മാർട്ട്‌ഫോണുകൾ കള്ളന്മാർ കവർന്നതായി പൊലീസ് അറിയിച്ചു. കടയുടെ മേൽക്കൂര വഴി അകത്തുകയറി നടത്തിയ മോഷണത്തിനിടെയാണ് പ്രധാന ബ്രാൻഡുകളുടെ വിലകൂടിയ ഫോണുകൾ കവർന്നത്. മോഷ്ടാക്കളിൽ ഒരാൾ മുഖം മറയ്ക്കാൻ പ്രധാനമന്ത്രിയുടെ മുഖംമൂടി ധരിച്ചിരുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ […]
Read more

അരുണാചൽ പ്രദേശിൽ മഴക്കെടുതി രൂക്ഷം; 3 പേർ മരിച്ചു

ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയെ തുടർന്നുണ്ടായ ദുരന്തം തുടരുന്നു. അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയവും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പലയിടങ്ങളിലും മലവെള്ളപ്പാച്ചിലിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയതായി റിപ്പോർട്ട് ചെയ്യുന്നു. അസമിൽ മാത്രം ഏഴ് ജില്ലകളിലായി 45,000ത്തിലധികം ആളുകൾ പ്രളയത്തിൽ ബാധിക്കപ്പെട്ടു. 257 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കൂടാതെ, നാലായിരത്തിലധികം ഹെക്ടർ കൃഷിയിടത്തിലെ വിളകൾ നശിച്ചതായും അധികൃതർ അറിയിച്ചു. വ്യോമസേനയും ദേശീയ ദുരന്ത നിവാരണ സേനയും ചേർന്ന് രക്ഷാപ്രവർത്തനം […]
Read more

ഉത്തര്‍പ്രദേശില്‍ പരിശീലന വിമാനം തകര്‍ന്ന് വീണു; വനിതാ പൈലറ്റിന് പരിക്ക്

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് വനിതാ പൈലറ്റിന് പരിക്കേറ്റു. തിങ്കളാഴ്ച ലാൻഡിങ്ങിനിടെയാണ് സെസ്‌ന 152 വിമാനം അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാറാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പൈലറ്റിനെ സുരക്ഷിതമായി പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി. പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) […]
Read more
Advertisement
WhiteswanTV Footer