സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

സുപ്രീംകോടതിയോട് ചോദ്യങ്ങളുമായി രാഷ്ട്രപതി: ബിൽ പാസാക്കുന്നതിൽ 14 കാര്യങ്ങളിൽ വ്യക്തത തേടി

ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഭരണഘടനയിൽ ഇത്തരം ഒരു വ്യവസ്ഥ ഇല്ലാതിരിക്കെ കോടതിക്ക് എങ്ങനെയാണ് ഇങ്ങനെ ഒരു വിധി പുറപ്പെടുവിക്കാൻ കഴിയുകയെന്ന് രാഷ്ട്രപതി ചോദിച്ചു. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്തത തേടി രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് സുപ്രീംകോടതിയോട് രാഷ്ട്രപതി ചോദ്യം ഉന്നയിച്ചത് ഗവർണർക്കും രാഷ്ട്രപതിക്കും ബാധകമായുള്ള ഭരണഘടനയുടെ […]
Read more

കരേഗുട്ട കുന്നുകളില്‍ 31 മാവോവാദികളെ സുരക്ഷാസേന വധിച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ്-തെലങ്കാന അതിര്‍ത്തിയിലെ കരേഗുട്ട കുന്നുകളില്‍വച്ച് 31 മാവോവാദികളെ സുരക്ഷാസേന വധിച്ചു. 21 ദിവസം കൊണ്ടാണ് 31 മാവോവാദികളെ സുരക്ഷാസേന വധിച്ചതെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ‘ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്’ എന്നു പേരിട്ട ദൗത്യത്തില്‍ ആകെ 1.72 കോടി രൂപ തലയ്ക്കു വിലയിട്ടിരുന്ന മാവോവാദികളെയാണ് വധിച്ചത്. ഇവരെ ഇല്ലാതാക്കി കരേഗുട്ട കുന്നുകള്‍ തിരിച്ചുപിടിച്ചത് മാവോയിസത്തിന്റെ അവസാനത്തിലേക്കുള്ള തുടക്കമാണെന്ന് സിആര്‍പിഎഫ് മേധാവി ചീഫ് ജനറല്‍ ജി പി സിങ് പറഞ്ഞു. ഇന്ത്യയിലെ മാവോവാദി ഗ്രൂപ്പുകളുടെ ശക്തികേന്ദ്രമായിരുന്നു […]
Read more

തുർക്കി സർവകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചതിന് പിന്നാലെ തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള കരാർ റദ്ദാക്കി ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു). ദേശീയ സുരക്ഷ മുൻനിർത്തിയാണ് കരാർ റദ്ദാക്കിയത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ജെഎൻയു ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.ദേശീയ സുരക്ഷ മുൻനിർത്തി തുർക്കി സർവകലാശാലയുമായുള്ള കരാർ (എംഒയു) താത്കാലികമായി റദ്ദാക്കിയെന്നാണ് ഡൽഹി സർവകലാശാല എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. ജെഎൻയു രാജ്യത്തിനൊപ്പം നിലകൊള്ളുന്നു എന്നും പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഇരു […]
Read more

കശ്‌മീരിലെ വിവിധ അതിർത്തി സ്‌കൂളുകൾ ഇന്ന് തുറക്കും

ശ്രീന​ഗർ: ജമ്മു കശ്മീരിലെ അതിർത്തികളിൽ സംഘർഷം സാഹചര്യം മാറിയതോടെ വിണ്ടും ജനജീവിതം സമാധാനത്തിലേക്ക്. ഇന്ത്യ പാക് സംഘർഷത്തിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിൽ അടഞ്ഞുകിടന്നിരുന്ന നിരവധി സ്‌കൂളുകൾ ഇന്ന് മുതൽ വീണ്ടും തുറക്കും. ജമ്മു കശ്‌മീരിലെ പല അതിർത്തി പ്രദേശങ്ങളിലെയും സ്‌കൂളുകൾ മെയ് 15മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.ജമ്മു കശ്‌മീരിലെ സർക്കാർ, സ്വകാര്യ മേഖലയിലെ സ്‌കൂളുകളെല്ലാം ഒരാഴ്ച്ചയായി അടഞ്ഞുകിടക്കുകയായിരുന്നു. ഏതാണ്ട് ഒരാഴ്‌ച നീണ്ട സംഘർഷഭരിതമായ കാലത്തിന് ശേഷമാണ് […]
Read more

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം: ബിജെപി മന്ത്രിക്കെതിരേ കേസെടുക്കാന്‍ ഹൈകോടതി ഉത്തരവ്

ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോടാണ് ഹൈക്കോടതി നിർദേശിച്ചു.കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ മന്ത്രി വിജയ് ഷാ കേണല്‍ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന വിധത്തിൽ പരാമര്‍ശിച്ചാണ് മന്ത്രി പൊതുപരിപാടിക്കിടെ അധിക്ഷേപിച്ചത്. ‘നമ്മുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു’ മന്ത്രിയുടെ വാക്കുകള്‍. […]
Read more

തുര്‍ക്കി ആപ്പിളിന് ‘നിരോധനം’ ഏര്‍പ്പെടുത്തി പുണെയിലെ കച്ചവടക്കാര്‍

പുണെ : തുര്‍ക്കി ആപ്പിളിന് അനൗദ്യോഗിക നിരോധനം ഏര്‍പ്പെടുത്തി പുണെയിലെ പഴക്കച്ചവടക്കാര്‍. പാകിസ്താന് പരസ്യ പിന്തുണ പ്രഖ്യാപിച്ച തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിളുകള്‍ ഇനി വില്‍ക്കില്ല എന്നാണ് കച്ചവടക്കാരുടെ തീരുമാനം, ഇതിനെ പിന്തുണച്ച് നാട്ടുകാരും എത്തിയതോടെ നിരോധനം പൂര്‍ണമായി. തുര്‍ക്കിയില്‍നിന്നുള്ള ആപ്പിളിന് പകരം മറ്റുരാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധയിടങ്ങളില്‍നിന്നുമുള്ള ആപ്പിളുകളാണ് നാട്ടുകാര്‍ ഇപ്പോള്‍ ചോദിച്ചുവാങ്ങുന്നത് എന്ന് കച്ചവടക്കാര്‍ പറയുന്നു. ഇതോടെ പുണെയിലെ പഴക്കടകളിലൊന്നുംതന്നെ തുര്‍ക്കി ആപ്പിള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ […]
Read more

പാക്ക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു

പട്‌ന: പാക്കിസ്ഥാന്‍ ഭീകരാക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാനു കൂടി വീരമൃത്യു. മേയ് 9ന് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രാംബാബു പ്രസാദാണ് മരിച്ചത്. സിവാന്‍ ജില്ലയിലെ ഗൗതം ബുദ്ധ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വാസില്‍പുര്‍ ഗ്രാമത്തിലെ താമസക്കാരനാണ് രാംബാബു. നാളെ (15.05.25)ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. കശ്മീരില്‍ സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീരിലെ ഷോപിയാനില്‍ 3 ലഷ്‌കറെ തയിബ ഭീകരരെ ഇന്നലെ സുരക്ഷാസേന വധിച്ചിരുന്നു. ദക്ഷിണ കശ്മീരിലെ ഷുക്രൂ കെല്ലെര്‍ […]
Read more

ഓപ്പറേഷൻ സിന്ദൂരിൽ 11 പാക് സൈനികർ കൊല്ലപ്പെട്ടു, 78 പേർക്ക് പരിക്ക്; സ്ഥിരീകരണവുമായി പാകിസ്ഥാൻ

ഇസ്ലാമബാദ്: ഓപ്പറേഷൻ സിന്ദൂറിൽ 11 സൈനികർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ സ്ഥിരീകരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായുള്ള ഓപ്പറേഷൻ സിന്ദൂറിൽ കഴിഞ്ഞ ആഴ്ച നേരിട്ട നാശനഷ്ടമാണ് ഒടുവിൽ പാകിസ്ഥാൻ പുറത്തു വിട്ടത്. പാക് സൈന്യത്തിലെ ആറ് സൈനികരും പാക് വ്യോമസേനയിലെ 5 സൈനികരുമാണ് കൊല്ലപ്പെട്ടത്. പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടിച്ച ഇന്ത്യൻ സേനയുടെ ആക്രമണത്തിലുണ്ടായ നാശനഷ്ടത്തേക്കുറിച്ച് പാകിസ്ഥാൻ നടത്തുന്ന ആദ്യത്തെ സ്ഥിരീകരണമാണ് ഇത്. ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട സൈനികരുടെ പേരും പാകിസ്ഥാൻ പുറത്തുവിട്ടു. നായിക് […]
Read more

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ(14.05.25) ചുമതലയേല്‍ക്കും. ദളിത് വിഭാഗത്തില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് മഹാരാഷ്ട്ര അമരാവതി സ്വദേശിയായ ബി ആര്‍ ഗവായ്. മുന്‍ കേരളാ ഗവര്‍ണറായിരുന്ന ആര്‍ എസ് ഗവായിയുടെ മകനാണ് ബി ആര്‍ ഗവായ്. ബുള്‍ഡോസര്‍ രാജിനെതിരായ വിധി, ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിധി തുടങ്ങി നിരവധി സുപ്രധാനമായ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജസ്റ്റിസ് ഭൂഷണന്‍ രാമകൃഷ്ണ ഗവായ് എന്ന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.