സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തം അതിജീവിച്ചയാള്‍ ഇടിമിന്നലേറ്റ് മരിച്ചു

മംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാൾ ഇടിമിന്നലേറ്റ് മരിച്ചു. അങ്കോള സ്വദേശിയായ തമ്മാണി അനന്ത് ഗൗഡ(65)യാണ് മരിച്ചത്. ഇടിമിന്നലേറ്റ് ഗുരുതര പരിക്കേറ്റ തമ്മാണിയെ ഉടന്‍ തന്നെ അങ്കോള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ പതിനാറിനായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. കരകവിഞ്ഞൊഴുകിയ ഗംഗാവലി നദി തമ്മാണിയുടെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയിരുന്നു. അന്ന് അതിസാഹസികമായായിരുന്നു തമ്മാണി രക്ഷപ്പെട്ടത്. അന്ന് മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉൾപ്പെടെ എട്ട് പേര്‍ക്ക് ജീവൻ […]
Read more

വഖഫ് മതേതര കാഴ്ചപ്പാട്; നിലപാട് വിശദീകരിച്ച് 145 പേജ് കുറിപ്പ് കേന്ദ്രസർക്കാർ സുപ്രീം കോടതിക്ക് കൈമാറി

വഖഫ് മതേതര കാഴ്ചപ്പാടെന്ന് കേന്ദ്ര സർക്കാർ. ഭൂമി ദാനം ചെയ്യൽ, മതപരമായി സമർപ്പിക്കൽ തുടങ്ങിയവയെല്ലാം എല്ലാ മതങ്ങളിലും ഉണ്ട്.ഇതിൽ നിലപാട് വ്യക്തമാക്കി 145 പേജ് ദൈർഘ്യമുള്ള കുറിപ്പ് കേന്ദ്ര സർക്കാർ സുപ്രീം കോടതിക്ക് കൈമാറി. വഖഫ് ഭേദഗതി നിയമം ഏകപക്ഷീയമോ, ഭരണഘടന വിരുദ്ധമോ അല്ലെന്നും കേന്ദ്രം സർക്കാർ വ്യക്തമാക്കി. വഖഫ് നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്ന ആവശ്യത്തിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ […]
Read more

ഓപ്പറേഷൻ സിന്ദൂർ ലോകത്തോട് വിശദീകരിക്കാൻ ഇന്ത്യ; ആദ്യ മൂന്ന് സംഘങ്ങൾ ഇന്ന് പുറപ്പെടും

ന്യൂഡൽഹി : ഭീകരതക്കെതിരെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനും ഓപ്പറേഷൻ സിന്ദൂർ ലോകരാഷ്ട്രങ്ങളോട് വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങൾ ഇന്ന് യാത്ര തിരിക്കും. മൂന്ന് സംഘങ്ങളാകും ഇന്ന് പുറപ്പെടുക. ജനതാദൾ നേതാവ് സഞ്ജയ് ഝാ നയിക്കുന്ന സംഘം , ഡിഎംകെ എംപി കനിമൊഴി നയിക്കുന്ന സംഘം ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെയുടെ സംഘം എന്നീ മൂന്ന് സംഘങ്ങളാണ് ഇന്ന് പുറപ്പെടുക.യുഎഇയിലാണ് ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന സംഘം പുറപ്പെടുക. ശേഷം ലിബേറിയ, കോംഗോ, പശ്ചിമാഫ്രിക്കൻ രാജ്യമായ […]
Read more

കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് ബുക്കർ പുരസ്കാരം

എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ പുരസ്കാരം. ചെറുകഥാ സമാഹാരങ്ങളുടെ വിഭാഗത്തിൽ ആണ് പുരസ്‌കാരം നേടിയത്. ‘ഹൃദയ വിളക്ക്’ (Heart Lamp) എന്ന പേരിൽ ഉള്ള ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. കന്നഡയിൽ നിന്ന് ബുക്കർ പുരസ്കാരം നേടുന്ന ആദ്യത്തെ സാഹിത്യകാരിയാണ് ബാനു മുഷ്താഖ്. ബുക്കർ പ്രൈസ് ലഭിക്കുന്ന നാലാമത്തെ ഇന്ത്യൻ എഴുത്തുകാരി ആണ് ബാനു മുഷ്താഖ് വിവർത്തക ദീപ ഭാഷ്തിയോടൊപ്പം ബാനു മുഷ്താഖ് പുരസ്‌കാരം ഏറ്റു വാങ്ങി. ലണ്ടനിൽ നടന്ന ചടങ്ങിലാണ് ഇരുവരും പുരസ്‌കാരം ഏറ്റു വാങ്ങിയത്. […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്ത അഞ്ച് പേർ പിടിയിൽ

റാഞ്ചി: ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായി. സംഭവത്തിൽ അഞ്ച് പേരെ പോലീസ് പിടികൂടി. ധുംക ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ അഞ്ചു പേരെ തിങ്കളാഴ്ച വൈകുന്നേരത്തോടെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 16ന് മുഹാസിൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മെയ് 17നാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. വിവാഹ ചടങ്ങിനായി ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ ആയുധധാരിയായ ഒരാൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയതായി പെൺകുട്ടി പറഞ്ഞു. തുടർന്ന് പ്രസ്തുത വ്യക്തിയും നാലു കൂട്ടാളികളും […]
Read more

2,414 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യ കയറ്റിയയച്ചു

ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കയറ്റുമതിചെയ്യുന്ന ഉത്പന്നമായി സ്മാര്‍ട്ട്‌ഫോണ്‍. 2024-’25 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ മുന്നിലെത്തിയത്. ആപ്പിള്‍, സാംസങ് കമ്പനികളുടെ കയറ്റുമതിയില്‍ 55 % വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തിയത്. ആകെ 2,414 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റി അയച്ചു. 2023-24-ല്‍ ഇത് 1,557 കോടി ഡോളറും 2022-23-ല്‍ 1,096 കോടി ഡോളറുമായിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അമേരിക്കയിലേക്കും ജപ്പാനിലേക്കുമാണ് സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഗണ്യമായി കൂടിയത്. അമേരിക്കയിലേക്കുള്ള കയറ്റുമതി 2022-23-ല്‍ 216 കോടി ഡോളറായിരുന്നത് 2024-25-ല്‍ […]
Read more

പഞ്ചാബിൽ ഐഎസ്ഐയുമായി ബന്ധമുള്ള 6 ഖാലിസ്ഥാൻ ഭീകരർ പിടിയിൽ

പഞ്ചാബ്: പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ആറ് ഖാലിസ്ഥാൻ ഭീകരർ പിടിയിൽ. പഞ്ചാബിലെ ബട്ടാലയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ഐഎസ്ഐയിൽ ഉൾപ്പെട്ട ഹർവിന്ദർ സിം​ഗ് റിൻഡയുടെ കൂട്ടാളികളാണ് പിടിയിലായതെന്ന് പോലീസ് കണ്ടെത്തി. ഖാലിസ്ഥാൻ ഭീകരസംഘടനയുടെ കീഴിലുള്ള ബബ്ബർ ഖൽസ ഭീകരരായ രോഹൻ, ബരീന്ദർ സിം​ഗ്, മസിഹ്, രോഹിത്, സോഹിത്, സുനിൽ എന്നിവരെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ഭീകരർക്ക് ​ഗ്രനേഡ് ഓപ്പറേറ്റീവുകൾ, ലോജിസ്റ്റിക്സ്, ധനസഹായം, താമസസൗകര്യം എന്നിവ സജ്ജമാക്കി കൊടുത്തവരാണ് ഇവർ. വനാതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ […]
Read more

ബംഗളൂരുവിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിലെ പ്രശ്നങ്ങൾ 70 ശതമാനവും പരിഹരിച്ചതായി ഡി കെ ശിവകുമാർ

ബാംഗ്ലൂർ : ബംഗളൂരുവിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിലെ പ്രശ്നങ്ങൾ 70 ശതമാനവും പരിഹരിച്ചതായി ഡി കെ ശിവകുമാർ .ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ ആസ്ഥാനത്തെ വാർ റൂമിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം . കൂടാതെ വെള്ളപ്പൊക്കത്തിനും കൊടുങ്കാറ്റ് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. “166 പ്രദേശങ്ങളിലെ പ്രശ്നങ്ങൾ ഇതിനകം പരിഹരിച്ചു. 44 പ്രദേശങ്ങളിലെ പണി ഇപ്പോഴും തീർപ്പാക്കിയിട്ടില്ല, അതിൽ 24 എണ്ണത്തിലെ പണി പുരോഗമിക്കുന്നു എന്നും ഇദ്ദേഹം […]
Read more

രാജ്യത്ത്‌ വീണ്ടും പുതിയ നോട്ടുകൾ: പ്രഖ്യാപനവുമായി ആർബിഐ, അറിഞ്ഞിരിക്കേണ്ടവയെല്ലാം

ന്യൂഡൽഹി: വീണ്ടും രാജ്യത്ത് പുതിയ നോട്ടുകള്‍ എത്തുന്നു. പുതിയ 20 രൂപ നോട്ട് ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. പുതിയ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പോട് കൂടിയാകും പുതിയ 20 രൂപ നോട്ടുകള്‍ എത്തുക. നോട്ടു നിരോധനത്തിനു ശേഷം ആര്‍ബിഐ അവതരിപ്പിച്ച പുതിയ നോട്ടുകളുടെ സീരീസില്‍ തന്നെയാകും ഈ നോട്ടും എത്തുക. അതായത് നിലവില്‍ വിപണിയില്‍ ലഭ്യമായ പുതിയ 20 നോട്ടിന്റെ സമാന രൂപകല്‍പ്പനയും സവിശേഷതകളും തന്നെയാകും പുതിയ […]
Read more

സിഖ് ഗുരുക്കന്മാരുടെ എഐ ചിത്രങ്ങള്‍ ഉപയോഗിച്ചു; വീഡിയോ പിന്‍വലിച്ച് ധ്രുവ് റാഠി

ന്യൂഡല്‍ഹി: സിഖ് ഗുരുക്കന്മാരുടെ എഐ ചിത്രങ്ങള്‍ ഉപയോഗിച്ച് വീഡിയോ പങ്കുവെച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. ‘ദി സിഖ് വാരിയര്‍ ഹു ടെറിഫൈഡ് ദി മുഗള്‍സ്’ എന്ന പേരിലായിരുന്നു ധ്രുവ് വീഡിയോ പുറത്തിറക്കിയത്. വീഡിയോയിലെ സിഖ് ഗുരുക്കന്മാരുടെ എ ഐ ജനറേറ്റഡ് ചിത്രങ്ങള്‍ക്കെതിരെ സിഖ് സംഘടനകള്‍ രംഗത്തെത്തി. ഇതോടെ ധ്രുവ് റാഡി വീഡിയോ പിൻവലിക്കുകയായിരുന്നു. സിഖ് ഗുരുക്കന്മാരെ സാധാരണ മനുഷ്യരെ പോലെ ചിത്രീകരിക്കുന്നതും അവരെ കുറിച്ച് വീഡിയോ ചെയ്യുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംഘടനകളുടെ നിലപാട്. സിഖ് സംഘടനകളായ അകാല്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.