സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ വാദം ഇന്ന്

ന്യൂഡൽഹി: വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സൂപ്രീംകോടതി ഇന്ന് പ്രാഥമിക വാദം കേള്‍ക്കും. അഞ്ച് ഹര്‍ജികളിലും വാദം പൂര്‍ത്തിയായാല്‍ നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ സുപ്രീംകോടതി തീരുമാനമെടുത്തേക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസി, എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേൾക്കുക. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദങ്ങള്‍ അവതരിപ്പിക്കും. 2025ലെ നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ […]
Read more

ബെംഗളൂരുവിൽ കനത്ത മഴ : വെള്ളം കയറിയ അപ്പാർട്ട്മെന്റിൽ വൈദ്യുതാഘാതമേറ്റ് 2 പേർ മരിച്ചു

ബാംഗ്ലൂർ : കനത്ത മഴയെ തുടർന്ന് ബംഗളൂരുവിൽ ഇന്നലെ മൂന്ന് പേർ മരിച്ചു. വൈറ്റ്ഫീൽഡിൽ ഒരു കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് 35 വയസ്സുള്ള ഒരു യുവതി മരിച്ചതിന് പിന്നാലെയാണ് ബിടിഎം ലേഔട്ടിലും രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്തുള്ള ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് 12 വയസ്സുള്ള ഒരു ആൺകുട്ടിയും 63 വയസ്സുള്ള ഒരാളും വൈദ്യുതാഘാതമേറ്റ് മരിച്ചത് . അപ്പാർട്ട്മെന്റിലെ താമസക്കാരനായ മൻമോഹൻ കാമത്ത് (63), അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ജോലി […]
Read more

റെയിൽവേ സ്റ്റേഷനിൽ തുപ്പിയത്തിനും മാലിന്യം വലിച്ചെറിഞ്ഞതിനും 3 ലക്ഷം രൂപ പിഴ ഈടാക്കി റെയിൽവേ

കൊല്‍ക്കത്ത: റെയില്‍വെ സ്റ്റേഷന്‍ പരിസരം മലിനമാക്കിയവരിൽ നിന്ന് മുപ്പത്തി രണ്ട് ലക്ഷം രൂപ ഈടാക്കി ഈസ്റ്റേണ്‍ റെയില്‍വേ. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ കണക്കാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശത്തും തുപ്പിയതിനും മാലിന്യം തള്ളിയതിനും 31,576 ആളുകളില്‍ നിന്ന് പിഴ ഈടാക്കി. 32,31,740 ലക്ഷം രൂപയാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഈ തരത്തില്‍ പിഴ ഈടാക്കുന്ന നടപടികള്‍ അച്ചടക്കം നടപ്പിലാക്കുന്നതിനോടൊപ്പം ദീര്‍ഘകാല മാറ്റം വരുത്തുക എന്നതാണ് ഉദ്ദേശ ലക്ഷ്യമെന്നും ഒരു റെയില്‍വെ […]
Read more

എല്ലാവര്‍ക്കും അഭയം നല്‍കാന്‍ ഇന്ത്യ ധര്‍മശാലയല്ല; സുപ്രീം കോടതി

ന്യൂഡൽഹി: ലോകത്തുള്ള എല്ലാ അഭയാർത്ഥികൾക്കും അഭയം നൽകാൻ ഇന്ത്യ ധർമ്മശാല അല്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിൽ അഭയാർഥിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിൽ നിന്നുള്ള തമിഴ് പൗരൻ നൽകിയ ഹർജി തള്ളി കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. 140 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും വിദേശത്തുനിന്ന് അഭയാർത്ഥികളാകാൻ എത്തുന്നവർക്കെല്ലാം അഭയം നൽകാൻ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. നിരോധിത സംഘടനയായ എൽടിടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2015 […]
Read more

തുര്‍ക്കിക്കെതിരെ നിയമം കടുപ്പിച്ച് ബേക്കറി ഫെഡറേഷന്‍: അസംസ്‌കൃതവസ്തുക്കളുടെ ഇറക്കുമതി ബഹിഷ്‌കരിക്കും

ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷസാഹചര്യത്തില്‍ പാകിസ്താന് പിന്തുണ നല്‍കിയ തുര്‍ക്കിക്കെതിരെ കൂടുതല്‍ നടപടികളുമായി ഇന്ത്യ. ബേക്കറി ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന തുര്‍ക്കിയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ബേക്കറി ഉല്‍പന്നങ്ങള്‍ക്കായുള്ള ഡ്രൈഫ്രൂട്സ്, നട്സ്, ജെല്‍സ്, ഫ്ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. കൂടാതെ, മെഷീനുകളും പാക്കിങ് വസ്തുക്കളും വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ബേക്കേഴ്സ് ഫെഡറേഷന്‍ ദേശീയ സെക്രട്ടറി പോള്‍ മാത്യുവാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബേക്കറി ഉല്‍പന്നങ്ങള്‍ക്കായി ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് അസംസ്‌കൃത വസ്തുക്കള്‍ […]
Read more

പാകിസ്ഥാൻ ചാരവൃത്തി;പഞ്ചാബിൽ രണ്ട് പേർ അറസ്റ്റിൽ

ഗുർദാസ്പൂർ : ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് പഞ്ചാബ് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.ഗുര്‍ദാസ്പൂറിൽ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ സൈനിക നീക്കങ്ങൾ, പ്രധാന സ്ഥലങ്ങൾ എന്നിവയുൾപ്പെടെ ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാന് ചോർത്തി കൊടുത്ത സുഖ്‌പ്രീത് സിംഗ്, കരൺബീർ സിംഗ് എന്നിവരാൻ പോലീസ് പിടിയിലായതെന്ന് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് അറിയിച്ചു. പ്രതികളിൽ നിന്ന് മൂന്ന് […]
Read more

തിരുപ്പതിയിൽ ദളിത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായി പരാതി

ആന്ധ്രാപ്രദേശ്‌ : തിരുപ്പതിയിൽ ദളിത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായി പരാതി. സംഭവത്തിൽ ആന്ധ്രാപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, മൂന്ന് ദിവസത്തിൽ കൂടുതൽ അന്യായമായി തടങ്കലിൽ വയ്ക്കൽ, ക്രിമിനൽ ഭീഷണി എന്നിവയുൾപ്പെടെ ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പുകൾ ചുമത്തിയാണ് തിരുച്ചാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മെയ് 16 ന് സമർപ്പിച്ച പരാതി പ്രകാരം, നെല്ലൂർ ജില്ലയിലെ റെഡ്ഡിപാലം ഗ്രാമത്തിൽ താമസിക്കുന്ന ശ്രീ വിദ്യാ നികേതൻ കോളേജിലെ അവസാന വർഷ ബി.ടെക് വിദ്യാർത്ഥിയായ […]
Read more

ബെംഗളൂരുവിൽ കനത്ത മഴയിൽ മതിൽ തകർന്ന് സ്ത്രീ മരിച്ചു

ബെംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയിൽ ഒരു മരണം. മഴയിൽ മതിൽ തകർന്ന് വീണ് സ്ത്രീ മരിച്ചു. മഹാദേവപുര ചന്നസന്ദ്ര സ്വദേശി ശശികലയാണ് മരിച്ചത്. വീടിന്റെ മതിൽ ഇടിഞ്ഞു ശശികലയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കനത്ത മഴയിൽ ​ന​ഗരത്തിൽ വലിയ നാശനഷ്ട്ടമുണ്ടായി. നഗരത്തിന്റെ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പ്രധാനപ്പെട്ട റോഡുകളും വെള്ളത്തിൽ മുങ്ങിയിരുന്നു. അഞ്ച് മണി മുതൽ രണ്ട് മണി വരെ മഴ നീണ്ടു നിന്നു.
Read more

ഒറ്റ മഴയിൽ വെള്ളത്തിലായി ബെംഗളുരു, വീടുകളിലേക്ക് വെള്ളം കയറി

ബെംഗളുരു: കനത്ത മഴയിൽ ബെം​ഗളുരുവിൽ വൻ വെളളപ്പൊക്കം. ന​ഗരത്തിൽ പലയിടങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. വീടുകളിലേക്ക് വെള്ളം കയറി. വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം വീണ് കനത്ത ഗതാഗതക്കുരുണ്ടായി. കനത്ത മഴയിൽ ഐപിഎൽ മത്സരം തടസ്സപ്പെട്ടു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി – കെകെആർ മത്സരം റദ്ദാക്കി. ശിവാനന്ദ സർക്കിളിൽ മരം വീണ് രണ്ട് പേർക്ക് പരിക്കേറ്റു. നിരവധി പേർ മെട്രോയെ ആശ്രയിച്ച് വീട്ടിലെത്താൻ ശ്രമിച്ചത് മെട്രോ സ്റ്റേഷനുകളിൽ വൻ തിരക്കിന് വഴി വെച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ മണിക്കൂറുകളാണ് […]
Read more

പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ പോകുന്ന സര്‍വകക്ഷി സംഘത്തില്‍ പങ്കാളിയാകാനില്ല; നിലപാടറിയിച്ച് തൃണമൂല്‍ കോൺഗ്രസ്

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി സംഘത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് നിയമസഭാംഗവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താൻ പേര് പിൻവലിച്ചു. പാർട്ടിയുമായി ആലോചിക്കാതെ സർക്കാർ നേരിട്ട് ഒരു ടിഎംസി എംപിയെ നാമനിർദ്ദേശം ചെയ്ത രീതിയെ പാർട്ടി എതിർത്തതായി ടിഎംസി നേതാക്കൾ പറഞ്ഞു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചുവെന്നും അവര്‍ വ്യക്തമാക്കി. പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട ലോക്‌സഭാ എംപി യൂസഫ് പഠാനോട് ഔദ്യോഗിക സന്ദർശനത്തിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.