സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം: സര്‍ക്കാര്‍ നിയമഭേതഗതിക്ക് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ആണവോര്‍ജ്ജ മേഖലയില്‍ നിര്‍ണായക നിയമ ഭേദഗതിക്ക് ഒരുങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍. രണ്ട് ഭേദഗതികള്‍ ആകും നിലവിലെ നിയമത്തില്‍ വരുത്തുക.ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനായും ന്യൂക്ലിയര്‍ ലയബിലിറ്റി വ്യവസ്ഥയിള്‍ ഇളവ് വരുത്താനുമുള്ള ഭേദഗതികള്‍ വരുത്തും.വരുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത് അവതരിപ്പിക്കുമെന്നാണ്റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും വിദേശ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവിലെ ആണവോര്‍ജ നിയമത്തിലെ രണ്ട് വ്യവസ്ഥകള്‍ ഭേദഗതി ചെയ്‌തേക്കും. ആദ്യമായി ന്യൂക്ലിയര്‍ ലയബിലിറ്റി വ്യവസ്ഥയില്‍ […]
Read more

ആര്‍എസ്എസ് ആസ്ഥാന ഭീകരരുടെ ലക്ഷ്യം: 17 ദിവസത്തേക്ക് ഡ്രോണ്‍ നിരോധനം

ന്യൂഡൽഹി: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിനും ദീക്ഷഭൂമി പ്രദേശത്തിനും സുരക്ഷ ശക്താക്കി. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം ഭീകരർ ലക്ഷ്യമിടുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷ കൂട്ടിയത്. പ്രദേശത്ത് 17 ദിവസത്തേക്ക് ഡ്രോണ്‍ നിരോധിച്ചിട്ടുണ്ട്. നാഗ്പൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്. ആവശ്യമുള്ളത്ര പോലിസനെ പ്രദേശത്ത് വിന്യസിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 2023 ലെ ഇന്ത്യൻ സിവിൽ […]
Read more

സെപ്റ്റംബറിലെ ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറും: കോടികളുടെ നഷ്ടം

ന്യൂഡൽഹി: ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറുമെന്ന് സൂചന. ഈ വർഷം ഇന്ത്യ ആതിഥേയരാകേണ്ട ടൂർണമെന്റിൽ നിന്നാണ് പിന്മാറുന്നത്. ഇതോടെ ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടവും ഇല്ലാതാകും. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‍വിയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവന്‍. ജയ്ഷാ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ ആയപ്പോൾ ഉണ്ടായ ഒഴിവിലാണ് നഖ്‍വി പുതിയ പദവിയിലെത്തിയത്. ‘‘പാക്കിസ്ഥാനിലെ ഒരു മന്ത്രി നയിക്കുന്ന എസിസി നടത്തുന്ന ടൂർണമെന്റിൽ കളിക്കാൻ ഇന്ത്യ താൽപര്യപ്പെന്നില്ല. അതാണു രാജ്യം […]
Read more

കേണൽ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമർശത്തിൽ മന്ത്രിയുടെ മാപ്പ് അപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച സൈനീക ഉദ്യോഗസ്ഥരിൽ ഒരാളായ കേണൽ സോഫിയ ഖുറേഷിക്കെതിരെ വിധ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷാ നടത്തിയ മാപ്പ് അപേക്ഷ തള്ളി സുപ്രീം കോടതി. ക്ഷമാപണം ആത്മാർത്ഥതയില്ലാത്ത “മുതലക്കണ്ണീർ” ആണെന്ന് ചൂണ്ടിക്കാട്ടി കോടതി മന്ത്രിയെ ശാസിച്ചു. കൂടാതെ മന്ത്രിക്കെതിരായ എഫ്‌ഐആർ അന്വേഷിക്കാൻ സുപ്രീം കോടതി മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപിക്കരിച്ചു. ‘തങ്ങൾ ഒരു പരിചയ സമ്പന്നനായ പൊതുപ്രവർത്തകനാണെന്നും അതിനാൽ […]
Read more

പാകിസ്ഥാൻ ചാരവൃത്തി ; ആക്രമണത്തിന് മുമ്പ് യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ സന്ദർശിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി : പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ രഹസ്യവിവരങ്ങൾ കൈമാറിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്ഥാൻ സന്ദർശിച്ചതായി റിപ്പോർട്ടുകൾ. പഹൽഗാം ഭീകരാക്രമണത്തിന് മുൻപാണ് ഇവർ പാകിസ്ഥാനും ചൈനയും സന്ദർശിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വെള്ളിയാഴ്ച അറസ്റ്റിലായ ജ്യോതി മൽഹോത്രയെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ച് ഹരിയാന പോലീസ് അവരെ ചോദ്യം ചെയ്തു വരികയാണെന്നും ഇവരുടെ വരുമാന സ്രോതസ്സുകൾ നിർണ്ണയിക്കാൻ ശ്രമിക്കുകയാണെന്നും കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പാകിസ്ഥാൻ സന്ദർശന വേളയിൽ […]
Read more

എൻ.കെ പ്രേമചന്ദ്രന്‌ സുസ്ഥിര സൻസദ് രത്ന പുരസ്കാരം

ന്യൂഡൽഹി: സുസ്ഥിര സൻസദ് രത്ന പുരസ്കാരത്തിന് എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, സുപ്രിയ സുലെ, ഭർത്തൃഹരി മഹ്താബ്, ശ്രീരംഗ് അപ്പ ബാർനെ എന്നിവർ അർഹരായി. തുടർച്ചയായ മൂന്ന് ലോക്‌സഭകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനുള്ള പുരസ്കാരമാണ് സുസ്ഥിര സൻസദ് രത്ന പുരസ്കാരം. കൊല്ലം എംപിയായ പ്രേമചന്ദ്രന് മൂന്നു തവണ സൻസദ്‌ രത്ന പുരസ്കാരം ലഭിച്ചിരുന്നു. ഇപ്പോഴത്തെ സഭയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്മിത വാഗ്, മേധ കുൽക്കർണി, പ്രവീൺ പട്ടേൽ, രവി കിഷൻ, നിഷികാന്ത് ദുബെ, ബിദ്യുത് ബരൻ മഹാതോ, […]
Read more

ഹൈദരാബാദിൽ ബോംബ് സ്ഫോടന പദ്ധതി തകർത്ത് പോലീസ്: ഐഎസ്ഐഎസ് ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്ത് പോലീസ്. സിറാജ് ഉർ റഹ്മാൻ, സയ്യിദ് സമീർ എന്നിവരെയാണ് തെലങ്കാന പോലീസും ആന്ധ്രാപ്രദേശ് പോലീസും രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യ ആസ്ഥാനമായുള്ള ഒരു ഐഎസ്ഐഎസ് ഘടകത്തിൽ നിന്നാണ് ഇരുവർക്കും ആക്രമണം നടത്താൻ മാർഗനിർദേശം ലഭിച്ചത് എന്നും പറയപ്പെടുന്നുണ്ട് . അതേസമയം പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സുരക്ഷാ സേന […]
Read more

കശ്മീരിൽ ഭീകര ബന്ധമുളള 2 പേർ പിടിയിൽ; കൈവശമുണ്ടായിരുന്നത് വൻ ആയുധ ശേഖരം

ഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകര ബന്ധമുളള രണ്ട് പേർ പിടിയിൽ. ഇവരുടെ കെെയിൽ നിന്ന് വൻ ആയുധ ശേഖരണം കണ്ടെത്തി. 2 പിസ്റ്റളുകളും 4 ഗ്രനേഡുമടക്കമുളള ആയുധ ശേഖരമാണ് കണ്ടെത്തിയത്. സി ആർ പി എഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ഇന്ത്യൻ സൈന്യത്തിന്റെ 34RR SOG ഷോപിയാനും CRPF 178 Bn ഉം സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികൾ പിടിയിലായത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഷോപ്പിയാൻ […]
Read more

കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്ക് ആയി; നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

അമരാവതി: കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്ക് ആയി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ ദ്വാരപുടി ഗ്രാമത്തിലായിരുന്നു സംഭവം. ആറ് മുതൽ എട്ട് വയസ് വരെയുള്ള നാല് കുഞ്ഞുങ്ങളാണ് ശ്വാസംമുട്ടി മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ഒരു കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുട്ടികൾ. ഇടയ്ക്കുവച്ച് നാല് കുഞ്ഞുങ്ങളും കാറിൽ കളിക്കാനായി കയറി. ഇതിനിടെ കാറിന്റെ ഡോർ ലോക്ക് ആകുകയും കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു. മാതാപിതാക്കൾ കാര്യം അറിയാനും ഏറെ വൈകിയിരുന്നു.
Read more

പാകിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയ യുപിയിലെ വ്യവസായി അറസ്റ്റിൽ

ഉത്തർപ്രദേശ് : പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ റാംപൂരിലെ വ്യവസായിയെ അറസ്റ്റ് ചെയ്തതായി പോലീസ് റിപ്പോർട്ട്. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളും ഹാൻഡ്‌ലർമാർക്കും കൈമാറിയിരുന്നതായി എസ്ടിഎഫ് പറഞ്ഞു. ഷഹസാദ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . കൂടാതെ വർഷങ്ങളായി ഷഹസാദ് പലതവണ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തിട്ടുണ്ട് , ഇയാൾ അതിർത്തിയിലൂടെ വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ കടത്തുന്നുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഐഎസ്‌ഐക്കുവേണ്ടി രഹസ്യ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.