സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

അരുണാചല്‍ പ്രദേശിൽ ഭൂചലനം; റിക്ട‌ർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി

ഇറ്റനഗര്‍: അരുണാചൽ പ്രദേശിൽ ഭൂചലനം. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് ഭൂചലനം ഉണ്ടായത്. അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിൽ പുലർച്ചെ പ്രകമ്പനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read more

വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ ഒരുങ്ങി പാകിസ്താൻ

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘത്തെയാകും പാകിസ്താൻ അയക്കുന്നത്. ഇക്കാര്യം പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അറിയിച്ചതായി ബിലാവൽ ഭൂട്ടോ എക്സിൽ കുറിച്ചു. കൂടാതെ അന്താരാഷ്ട്രവേദിയിൽ പാകിസ്താന്റെ സമാധാന ദൗത്യത്തിന്റെ ഭാഗമാകാൻ ഷഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. പാകിസ്താന്റെ പ്രതിസന്ധി ഘട്ടത്തിൽ ഈ ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ കൂട്ടിച്ചേർത്തു. മുൻ മന്ത്രി ഹിന റബ്ബാനി ഖാർ, മുൻ പ്രതിരോധ മന്ത്രി ഖുറം ദസ്ത്ഗിർ ഖാൻ, […]
Read more

സർവകക്ഷി പ്രതിനിധി സംഘം; ശശി തരൂർ പാർട്ടി അനുമതി തേടിയിട്ടില്ലെന്ന് കോൺ​ഗ്രസ്

സർവകക്ഷി പ്രതിനിധി സംഘത്തിന്റെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ശശി തരൂർ പാർട്ടിയുടെ അനുമതി തേടിയിട്ടില്ലെന്ന് കോൺ​ഗ്രസ്. കേന്ദ്ര സർക്കാരിൻ്റെ ക്ഷണത്തെ കുറിച്ച് സൂചന നൽകുക മാത്രമാണ് ചെയ്തത്. പാർട്ടി നൽകിയ പേരുകൾ അവഗണിച്ച കേന്ദ്ര സർക്കാർ നടപടിയിൽ കോൺ​ഗ്രസ് പ്രതിഷേധമറിയിച്ചു. വിഷയത്തിൽ മനീഷ് തിവാരിയും അമർ സിംഗും പ്രതികരണമറിയിച്ചിട്ടില്ല.
Read more

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതു മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാ കേന്ദ്രത്തില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്നു പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്കു പുനഃപരീക്ഷ നടത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയും മറുപടി നല്‍കുംവരെയാണു ഫലം തടഞ്ഞത്. 45 മിനിറ്റോളം വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്നു പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. കേസ് ജൂണ്‍ 2നു വീണ്ടും പരിഗണിക്കും. മധ്യപ്രദേശ് ഹൈക്കോടതിയും നീറ്റ് ഫലം പുറത്തു വിടുന്നതു തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ […]
Read more

ഡൽഹിയിൽ ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി, 13 കൗൺസിലർമാർ രാജിവെച്ചു

ഡൽഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ 13 എഎപി കൗൺസിലർമാർ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് ആംആദ്മിക്ക് തിരിച്ചടിയായി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ ഈ കൂട്ടരാജി. എഎപി നേതാവ് മുകേഷ് ​ഗോയലിന്റെ നേതൃത്വത്തിൽ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ എന്നാണ് പുതിയ പാര്‍ട്ടിയുടെ പേരെന്ന് മുകേഷ് ​ഗോയൽ അറിയിച്ചു.
Read more

മൂന്നു ദിവസം പ്രായമുള്ളപ്പോൾ എടുത്തു വളർത്തിയ മകൾ; പതിമൂന്നാം വയസ്സിൽ വളർത്തമ്മയെ കൊലപ്പെടുത്തി

ന്യൂഡൽഹി∙ മൂന്നു ദിവസം പ്രായമുള്ളപ്പോൾ ഒഡീഷയിലെ ഭുവനേശ്വറിന്റെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ എടുത്ത് വളർത്തിയ വളർത്തമ്മയെ പതിമൂന്നാം വയസ്സിൽ ആൺ സുഹൃത്തുക്കളുമായി ചേർന്ന് കൊലപ്പെടുത്തി. എട്ടാം ക്ലാസുകാരിയായ പെൺകുട്ടി രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഗജപതി ജില്ലയിലെ പരാലഖേമുൻഡി നഗരത്തിലെ വാടക വീട്ടിലാണ് അൻപത്തിനാലുകാരിയായ രാജലക്ഷ്മി കറിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു പുരുഷൻമാരുമായുള്ള മകളുടെ ബന്ധത്തെ രാജലക്ഷ്മി എതിർത്തിരുന്നു. ഇതും സ്വത്തുക്കൾ കയ്യടക്കാനുമുള്ള ആഗ്രഹവുമാണ് പോറ്റമ്മയെ കൊലപ്പെടുത്താൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ […]
Read more

പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയതിന് യൂട്യൂബർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

ന്യൂഡൽഹി : പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി നടത്തി എന്നാരോപിച്ച് ട്രാവൽ ബ്ലോഗർ ഉൾപ്പെടെ ആറ് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. “ട്രാവൽ വിത്ത് ജോ” എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്ര ഉൾപ്പടെ 6 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജ്യോതി മൽഹോത്ര കമ്മീഷൻ ഏജന്റുമാർ വഴി വിസ നേടിയ ശേഷം 2023 ൽ പാകിസ്ഥാൻ സന്ദർശിച്ചതായി അധികൃതർ വെളിപ്പെടുത്തി. കൂടാതെ ഈ യാത്രയ്ക്കിടെ, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അവർ […]
Read more

നരേന്ദ്ര മോദി 29ന് വീണ്ടും ബീഹാറിലേക്ക്

ഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബീഹാറിലേക്ക്. ഈ മാസം 29 ന് മോദി ബീഹാറിലെത്തും. 30ന് നടക്കുന്ന പൊതുജന സമ്മേളനത്തിലും മോദി പങ്കെടുക്കും. ഈ വർഷം അവസാനമാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. പറ്റ്നയിൽ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യും. പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം രണ്ടാം തവണയാണ് മോദി ബീഹാർ സന്ദർശിക്കുന്നത്.
Read more

സൂപ്പര്‍ബെറ്റ് ക്ലാസിക്ക് ചെസ് കിരീടം പ്രഗ്‌നാനന്ദയ്ക്ക്

ബുക്കാറസ്റ്റ്: സൂപ്പര്‍ബെറ്റ് ക്ലാസിക്ക് ചെസ് കിരീടം ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദയ്ക്ക്. കരിയറില്‍ ആദ്യമായി താരം ഗ്രാന്‍ഡ് ചെസ് ടൂര്‍ പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കി. ടൈബ്രേക്കറിലെ ആവേശപ്പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ മാക്സിം വാഷിര്‍ ലാഗ്രേവിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. ഒന്‍പതാം റൗണ്ടില്‍ പ്രഗ്‌നാനന്ദ അമേരിക്കയുടെ ലെവോണ്‍ ആരോണിയനുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. പ്രഗ്‌നാനന്ദയ്ക്കൊപ്പം ഫ്രാന്‍സിന്റെ തന്നെ അലിരെസ ഫിറൗജ, മാക്സിം വാഷിര്‍ ലഗ്രേവ് എന്നിവര്‍ക്കും 5.5 പോയിന്റായി. ഇതോടെയാണ് വിജയികളെ നിര്‍ണയിക്കാന്‍ ടൈബ്രേക്കര്‍ വേണ്ടി വന്നത്. അവസാനം […]
Read more

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; അമേരിക്കയിൽ നിന്ന് അയയ്ക്കുന്ന പണത്തിന് 5 % നികുതി

വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യക്കാർക്ക് പുതിയ തിരിച്ചടിയുമായി ഡോണൾഡ്‌ ട്രംപ്. യുഎസിൽ നിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് പണമയയ്ക്കുമ്പോൾ 5% നികുതി ചുമത്താനാണ് തീരുമാനം. 25 ലക്ഷത്തിലേറെ ഇന്ത്യക്കാർ അമേരിക്കയിൽ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവർ ഓരോ വർഷവും 2300 കോടി ഡോളർ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. ഇതിൽ അഞ്ചു ശതമാനം നികുതി വന്നാൽ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ആകും. ഈ മാസം തന്നെ ബിൽ പാസാക്കി നിയമമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. പണം നാട്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.