സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

പഹല്‍ഗാം ഭീകരാക്രമണ മുന്നറിയിപ്പ് 3 ദിവസം മുൻപ് ലഭിച്ചു; മോദിക്കെതിരെ ഖാര്‍ഗെ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ജമ്മു കശ്മീരിലെ പഹല്ഗാമിൽ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നുവെന്നാണ് ഖാര്‍ഗെ ആരോപിക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം മാറ്റിവെച്ചതെന്നും ഖാര്‍ഗെ ആരോപിക്കുന്നു. പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടാകാന്‍ കാരണം ഇന്റലിജന്‍സ് വീഴ്ചയാണ്. സർക്കാർ അത് അംഗീകരിക്കണം. ആക്രമണം ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ എന്തുകൊണ്ടാണ് നടപടികൾ ഉണ്ടാകാതെ പോയതെന്നും ഖാര്‍ഗെ ചോദിക്കുന്നു. ആക്രമണത്തിന് […]
Read more

ബില്ലുകൾ ഒപ്പിടാൻ സമയപരിധി; ഗവര്‍ണര്‍ക്കതിരായ ഹർജി പിന്‍വലിക്കാൻ കേരളം

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാൻ ഗവർണ്ണർക്ക് സമയപരിധി നിശ്ചയിക്കണമെന്ന ഹർജി പിൻവലിക്കുമെന്ന് ആവർത്തിച്ച് കേരളം. ഹർജി അപ്രസക്തമെന്നും ആവശ്യം പിൻവലിക്കുന്നുവെന്നും സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കി. അതേസമയം കേരളത്തിന്റെ നിലപാടിനെ കേന്ദ്ര സർക്കാർ എതിർത്തു. കേസിലെ വിധിയും കേരളത്തിന്റെ ഹർജിയും തമ്മിൽ വസ്തുതാപരമായ വ്യത്യാസമുണ്ടെന്നാണ് കേന്ദ്ര സർക്കാരും നിലപാട് ആവർത്തിച്ചത്. ഹർജി പിൻവലിക്കുന്നതിനെ കേന്ദ്ര സർക്കാർ എതിർക്കുന്നത് വിചിത്രമാണെന്നായിരുന്നു കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിന്റെ മറുപടി.
Read more

പൂഞ്ചില്‍ പാക് പൗരന്‍ പിടിയിൽ

ജമ്മു കശ്മീരിലെ പൂഞ്ച് നിയന്ത്രണ രേഖയിലേക്ക് നുഴഞ്ഞു കയറാൻശ്രമിച്ച പാക്കിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം. 20 വയസ്സ് പ്രായം തോന്നിക്കുന്ന നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന ഉടനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. സമാനമായി ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന മറ്റൊരു പാക്കിസ്ഥാൻ പൗരനെ അതിർത്തി സുരക്ഷാ സേന (ബി‌എസ്‌എഫ്) കസ്റ്റഡിയിലെടുത്തതിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് വീണ്ടും ആവർത്തിച്ചത്. ഇന്ത്യ പാക് സംഘർഷ സാഹചര്യം തുടർന്നതിനിടെ പാക്കിസ്ഥാനെതിരെ ചോദ്യങ്ങളുമായി ഐക്യരാഷ്ട്രസഭ […]
Read more

പ​ഞ്ചാ​ബി​ല്‍ വ​ന്‍ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി; സം​ഭ​വ​ത്തി​ന് ഐ​എ​സ്‌​ഐ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പൊലീ​സ്

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ല്‍​നി​ന്ന് വ​ന്‍ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി. ഗ്ര​നേ​ഡു​ക​ളും റോ​ക്ക​റ്റ് പ്രൊ​പ്പൈ​ല്‍​ഡ് ഗ്ര​നേ​ഡു​ക​ളും ഐ​ഇ​ഡി​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​ഞ്ചാ​ബി​ലെ അ​ട​ക്കം സ്ലീ​പ്പ​ര്‍ സെ​ല്ലു​ക​ളെ സ​ജീ​വ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി ന​ട​ത്തി​യ ഒ​രു ഓ​പ്പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​യു​ധ​ശേ​ഖ​രം ഇ​വി​ടെ​യെ​ത്തി​യ​തെ​ന്നാ​ണ് നി​ഗ​മ​നം. പാ​ക് ചാ​ര​സം​ഘ​ട​ന ഐ​എ​സ്‌​ഐ​യു​മാ​യി സം​ഭ​വ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​ഞ്ചാ​ബ് പോ​ലീ​സ് ക​ണ്ടെ​ത്തി.സം​ഭ​വ​ത്തി​ല്‍ ആ​രെ​യും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ന​മേ​ഖ​ല​യി​ല്‍ അ​ട​ക്കം തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ​ഞ്ചാ​ബ് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശക്തമാക്കിയിരുന്നു.
Read more

മധുര വിമാനത്താവളം ‘ആക്രമിച്ച്’ ടിവികെ പ്രവര്‍ത്തകര്‍

മധുര വിമാനത്താവളം തകർത്ത സംഭവത്തിൽ നടനും ടിവികെ നേതാവുമായ വിജയുടെ പാർട്ടി പ്രവർത്തക്കർക്കെതിരെ കേസെടുത്ത് പോലീസ് .വിജയ് സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ കൂട്ടമായി വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയത്. കൂടാതെ വിജയെ കണ്ട് ആവേശഭരിതരായവര്‍ നടൻ സഞ്ചരിച്ച വാഹനത്തിനു മുകളില്‍ കയറുകയും കൂടാതെ വാഹനത്തിന്റെ മുന്‍ഭാഗവും തകരുകയും ചെയ്തിരുന്നു. സംഘം കടന്നുപോയത് വിമാനത്താവളത്തിന്റെ മുന്‍ഭാഗത്തെ ഡിവൈഡറിലെ ചെറു ഗേറ്റുകളും മറ്റും തകര്‍ത്താണ്. കൂടാതെ ചിത്രീകരണം പൂര്‍ത്തിയാക്കി വിജയ് ഇന്നലെ തിരികെ മധുര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇവിടെ വീണ്ടും സംഘര്‍ഷമുണ്ടായി. അതേസമയം […]
Read more

കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ വർധിപ്പിച്ചു

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളുടെയും സുരക്ഷ കൂട്ടി കേന്ദ്രം. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ വർധിപ്പിച്ചു. കേന്ദ്രത്തിൽ നിന്നും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അധിക സുരക്ഷ ഉണ്ടായിരിക്കും. ഇന്ത്യ – പാകിസ്താൻ സംഘർഷ സാഹചര്യം നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രം സ്വീകരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങളിൽ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം […]
Read more

പേവിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ച സംഭവം : പുനലൂർ താലൂക്ക് ആശുപത്രിക്കെതിരെ കുട്ടിയുടെ അമ്മ

കൊല്ലം : പുനലൂരിൽ പേവിഷബാധയേറ്റ് ഏഴുവയസ്സുക്കാരി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയെന്ന് കുടുംബം. കുന്നിക്കോട് സ്വദേശി നിയ ഫൈസലിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും കുട്ടിയുടെ അമ്മ ഹബീറ പറഞ്ഞു. ആശുപത്രി അധികൃതർ ചികിത്സ വൈകിപ്പിച്ചെന്നും കുത്തിവയ്പ്പ് എടുത്തപ്പോൾ മരുന്ന് മുഴുവൻ കയറ്റാതെ ബാക്കി മരുന്ന് മുറിവിലേക്ക് ഒഴിച്ചു എന്നും കുട്ടിയുടെ ‘അമ്മ ആരോപിക്കുന്നു. വാക്സിനെടുത്തിട്ടും മകൾക്ക് എങ്ങനെ മരണം സംഭവിച്ചെന്നും’അവർ ചോദിച്ചു. ഇനി […]
Read more

ഇന്ത്യയുടെ പ്രതിരോധ സൈറ്റുകളിൽ അതിക്രമിച്ചു കയറിയതായി അവകാശപ്പെട്ട് പാക് ഹാക്കർ ഗ്രൂപ്പ്

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ സൈറ്റുകളിൽ അതിക്രമിച്ചു കയറിയതായി അവകാശ വാദമുന്നയിച്ച് പാക് ഹാക്കർ ഗ്രൂപ്പ്. ഹാക്കിങ് വിവരം അറിഞ്ഞതോടെ മുൻകരുതൽ നടപടിയെന്ന നിലയിൽ ടാങ്കുകളും കവചിത വാഹനങ്ങളും നിർമ്മിക്കുന്ന പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ആർമേർഡ് വെഹിക്കിൾസ് നിഗം ​​ലിമിറ്റഡിന്റെ വെബ്‌സൈറ്റ് തിങ്കളാഴ്ച നീക്കം ചെയ്തു. മിലിട്ടറി എഞ്ചിനീയർ സർവീസസിന്റെയും മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിന്റെയും ഡാറ്റ കൈവശപ്പെടുത്തിയതായും പാക് ഗ്രൂപ്പ് അവകാശപ്പെട്ടു. ഇതോടെ സൈബർ സുരക്ഷാ വിദഗ്ധരും ഏജൻസികളും വെബ്സൈറ്റുകൾ സജീവമായി […]
Read more

പാക്കിസ്ഥാന് തിരിച്ചടിയുമായി ഇന്ത്യ ; ചെനാബില്‍ വീണ്ടും ജലം തടഞ്ഞു

ന്യൂഡല്‍ഹി: പാകിസ്ഥാന് തിരിച്ചടി തുടര്‍ന്ന് ഇന്ത്യ.ചെനാബ് നദിയിലെ ബഗ്ലിഹര്‍ ഡാമിന്റെ ഷട്ടറുകള്‍ താഴ്ത്തിയതിനു പിന്നാലെ സലാല്‍ അണക്കെട്ടിന്റെ ഷട്ടറുകളും പൂര്‍ണമായി അടച്ചിരിക്കുകയാണിപ്പോള്‍. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സേനാ വിഭാഗങ്ങളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചു പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു ചര്‍ച്ച നടത്തി. തുടര്‍ച്ചയായ 11ാം ദിവസവും നിയന്ത്രണരേഖയില്‍ പ്രകോപനം തുടര്‍ന്ന പാക്കിസ്ഥാന്‍ ഇന്നലെ എട്ടിടങ്ങളിലാണ് വെടിവയ്പ് നടത്തിയത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. കശ്മീരിലെ പൂഞ്ചിലെ വനമേഖലയില്‍ ഭീകരരുടെ ഒളിത്താവളത്തില്‍നിന്ന് സുരക്ഷാസേന സ്‌ഫോടകവസ്തുക്കളും വയര്‍ലെസ് സെറ്റുകളും […]
Read more

ഗായകൻ സോനു നിഗമിന് കന്നഡ സിനിമയിൽ വിലക്ക്

ഗായകൻ സോനു നിഗമിന് കന്നഡ സിനിമകളിൽ നിന്ന് വിലക്ക്. സോനുവിനെ സിനിമകളിൽ സഹകരിപ്പിക്കില്ലെന്ന് കന്നഡ ഫിലിം ചേമ്പർ വ്യക്തമക്കി. സംഗീതപരിപാടിക്കിടെ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടതിനെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി പരാമർശിച്ചതിനു പിന്നാലെയാണ് വിലക്ക്. ഏപ്രിൽ 25ന് വിർഗോനഗർ ഈസ്റ്റ് പോയിന്റ് കോളജിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയായിരുന്നു സോനു നിഗമിന്റെ വിവാദപരാമർശം. കന്നഡ ഗാനം പാടണം എന്ന് ഒരു വിഭാഗം വിദ്യാർഥികൾ തുടർച്ചയായി ആവശ്യപ്പെട്ടു. എന്നാൽ ഇത് ഭീഷണയിയാണെന്നും ഇത്തരം ഭീഷണികൾ കൊണ്ടാണ് പഹൽഗാം പോലുള്ള സംഭവങ്ങൾ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.