സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാക്കിസ്ഥാൻ സെനറ്റ്

ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാക്കിസ്ഥാൻ സെനറ്റ്. പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ധർ ആണ് പ്രമേയം അവതരിപ്പിച്ചത്.പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് പ്രമേയത്തിൽ പരാമർശിക്കുന്നത്. കൂടാതെ ഏതെങ്കിലും തരത്തിൽ ആക്രമിക്കാൻ ശ്രമിച്ചാൽ പാകിസ്ഥാൻ തിരിച്ചടിക്കുമെന്നും അറിയിച്ചു. സെനറ്റ് ചെയർമാൻ യൂസഫ് റാസ ഗിലാനിയുടെ നേതൃത്വത്തിൽ നടന്ന ഒരു സെഷനിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യയുടെ കുറ്റപ്പെടുത്തൽ അർത്ഥശൂന്യമാണെന്നും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരി ജനതക്ക് പാക് പൂർണ്ണ പിന്തുണ ഉറപ്പിച്ചു, കൂടാതെ […]
Read more

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് സംപ്രേക്ഷണം നിര്‍ത്തി ഫാന്‍ കോഡ്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 2025-ന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തി ഇന്ത്യന്‍ സ്പോര്‍ട്സ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഫാന്‍കോഡ് (എമിഇീറല). കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഫാന്‍കോഡ് അധികൃതരുടെ തീരുമാനം. ഇന്ത്യയില്‍ പിഎസ്എല്‍ മത്സരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള പ്രത്യേക ഡിജിറ്റല്‍ അവകാശങ്ങള്‍ ഫാന്‍കോഡിനുണ്ടായിരുന്നു. ടൂര്‍ണമെന്റിന്റെ ആദ്യ 13 മത്സരങ്ങള്‍ നേരത്തെ സംപ്രേഷണം ചെയ്തിരുന്നു.എന്നാല്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആപ്പില്‍ നിന്നും വെബ്സൈറ്റില്‍ നിന്നും വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായുള്ള എല്ലാ ലിസ്റ്റിംഗുകളും, നടന്നുകൊണ്ടിരിക്കുന്ന […]
Read more

പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ഗാന്ധി

ജമ്മു കാശ്മീർ : പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ ചെന്ന് സന്ദർശിച്ച് ലോക്സഭാ പ്രതികപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതിനായി രാഹുൽ ഇന്ന് ജമ്മു കശ്മീരിലെത്തിയിരുന്നു. ജമ്മു കശ്‍മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ആക്രമണത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെയും കണ്ടു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ളവരും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. കൂടാതെ ശ്രീനഗറിലെ നേതാക്കളും,നാട്ടുകാരും ഉൾപ്പെടെയുള്ളവരുമായും രാഹുൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ കോൺഗ്രസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
Read more

അപകീർത്തി കേസ് : മേധ പട്ക്കർക്ക് ജാമ്യം

ഡൽഹി: മാനനഷ്ടക്കേസിൽ അറസ്റ്റിലായ മേധ പട്ക്കർക്ക് ജാമ്യം.ഡഷഹി മുൻ ലഫ്. ഗവർണ്ണർ നൽകിയ പരാതിയിലാണ് സാകേത് കോടതി ജാമ്യം അനുവ​ദിച്ചത്. കേസിൽ നേരത്തെ മേധാ പട്കറിനെതിരെ ജാമ്യമില്ലാ അറസ്റ്റു വാറന്റ് ഡൽഹി കോടതി പുറപ്പെടുവിച്ചിരുന്നു. ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന 23 വർഷം മുൻപ് നൽകിയ അപകീർത്തി കേസിലാണ് മേധാ പട്ക്കർ അറസ്റ്റിലായത്. വിധി പറഞ്ഞ കോടതി പിഴയിനത്തിൽ ഒരു ലക്ഷം രൂപയും ബോണ്ട് തുകയായി 25000 രൂപയും കെട്ടിവയ്ക്കാൻ ഉത്തരവിട്ടു. എന്നാൽ കോടതി വിധി […]
Read more

ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു

ബംഗളൂരു: മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഐഎസ്ആർഒയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ. സ്പേസ് കമ്മീഷൻ, കേന്ദ്ര സര്‍ക്കാരിന്റെ സ്‌പേസ് വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎസ്ആർഒയിൽ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര […]
Read more

ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങിമരിച്ചു

മുംബെെ: ബോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനിടെ ഡാൻസർ മുങ്ങി മരിച്ചു. സൗരഭ് ശർമ (26)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മേക്കപ്പ് കഴുകിക്കളയാൻ കൃഷ്ണാ നദിയിൽ ഇറങ്ങിയപ്പോളാണ് സൗരഭ് അപകടത്തിൽപ്പെട്ടത്. രണ്ടു ദിവസത്തോളം നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്യുന്ന രാജാ ശിവാജി സിനിമയിൽ ഡാൻസർ വേഷം ചെയ്യുന്നതാണ് സൗരഭ് ശർമ. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Read more

സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലും; ആയിരത്തോളം വിനോദസഞ്ചാരികള്‍ കുടുങ്ങിയതായി റിപ്പോർട്ട്

ഗാങ്‌ടോക്: സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലും. മണ്ണിടിച്ചിലില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. വടക്കന്‍ സിക്കിമിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ആയിരത്തോളം വിനോദസഞ്ചാരികള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ചുങ്താങ്ങില്‍ ഇരുന്നൂറോളം ടൂറിസ്റ്റ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. സിക്കിമിന്റെ തലസ്ഥാന നഗരമായ ഗാങ്‌ടോക്കില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ് ചുങ്താങ്. യാത്രക്കാര്‍ അവിടെയുളള ഒരു ഗുരുദ്വാരയില്‍ താമസിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.മണ്ണിടിച്ചിലിനെ തുടര്‍ന്ന് വെളളം കയറി റോഡുകൾ തകർന്നു. വാഹനങ്ങള്‍ മണ്ണിനടിയില്‍ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read more

മാർപാപ്പയുടെ സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കാൻ രാഷ്ട്രപതി വത്തിക്കാനിലേക്ക്

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു വത്തിക്കാനിലേക്ക്. അതേസമയം മാർപാപ്പയുടെ പൊതുദർശനം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ തുടരുകയാണ് . നാളെ വരെയാകും പൊതുദർശനം തുടരുക. പതിനായരങ്ങളാണ് പാപ്പയെ അവസാനമായി ഒരു നോക്കു കാണാൻ ലോകത്തിന്റെ പല കോണിൽ നിന്നും എത്തുന്നത്. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൂടിയാലോചനയിലാണ് ഏറ്റവും ഉന്നതതലത്തിൽ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് […]
Read more

ബിഎസ്എഫ് ജവാൻ പാക് കസ്റ്റ‍ഡിയിൽ: വിട്ടുകിട്ടാൻ പാക്കിസ്ഥാൻ റേഞ്ചേഴ്‌സുമായി ബിഎസ്എഫ് ഫ്ലാഗ് മീറ്റ് നടത്തും

ന്യൂഡൽഹി: പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇന്നലെ ബി‌എസ്‌എഫ് പ്രതിനിധി സംഘം ഫിറോസ്പുരിലെ ജല്ലോക്ക് അതിർത്തി ഔട്ട്‌പോസ്റ്റിലെത്തി പാക്കിസ്ഥാൻ റേഞ്ചേഴ്‌സുമായി ഫ്ലാഗ് മീറ്റ് നടത്തി. കാര്യമായ തീരുമാനങ്ങളെടുക്കാൻ കഴിയാതെ വന്നതോടെ ഇന്നു വീണ്ടും ഫ്ലാഗ് മീറ്റിങ് നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. 82 ബറ്റാലിയനിലെ കോൺസ്റ്റബിൾ പി.കെ.സാഹുവാണ് പാക്കിസ്ഥാന്റെ പിടിയിലായത്. കർഷകർക്കൊപ്പം നിയന്ത്രണ രേഖയ്ക്കു സമീപത്തു കൂടി സഞ്ചരിക്കുകയായിരുന്നു സാഹു, വിശ്രമിക്കാനായി തണൽ […]
Read more

കേരളത്തിൽ 102 പാക്ക് പൗരന്മാർ; ഉടൻ തിരിച്ചു പോകാൻ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ ഉള്ളത് 102 പാക്കിസ്ഥാനി പൗരൻമാർ. ഇതിൽ പകുതിയാളുകളും ചികിത്സാ സംബന്ധമായ മെഡിക്കൽ വീസയിൽഎത്തിയവരാണ്. കുറച്ചുപേർ വ്യാപാരാവശ്യങ്ങൾക്കായി എത്തിയിട്ടുള്ളവരാണ്. മെഡിക്കൽ വീസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നും മുൻപും രാജ്യം വിടണമെന്നാണ് നിർദേശം. ഹിന്ദുക്കളായ പാക്ക് പൗരർക്കുള്ള ദീർഘകാല വീസയ്ക്കു മാത്രം വിലക്കില്ല. ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരൻമാരെ അറിയിച്ചു. പാക്കിസ്ഥാൻ പൗരർക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സാർക്ക് വീസാ ഇളവു […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.