സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഓഹരി വിപണി കുതിപ്പ്: സെന്‍സെക്സ് 1,550 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 23,300 പിന്നിട്ടു

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സില്‍ 1,552 പോയന്റ് നേട്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 476 പോയന്റ് ഉയര്‍ന്നു. സെന്‍സെക്സ് 76,709ലും നിഫ്റ്റി 23,305ലുമെത്തി. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി ഓട്ടോ മൂന്ന് ശതമാനം ഉയര്‍ന്നു. ബാങ്ക്, ഐടി, ഫാര്‍മ, മെറ്റല്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റ് സ്മോള്‍ ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ 1.3 ശതമാനത്തോളം കുതിക്കുകയും ചെയ്തു. താരിഫ് കുറയ്ക്കുമെന്ന സൂചനയാണ് കാര്‍ നിര്‍മാതാക്കള്‍ നേട്ടമാക്കിയത്. […]
Read more

കർണാടകയിൽ യുവതിക്ക് നേരെ ആൾക്കൂട്ട വിചാരണ; ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ യുവതിക്ക് നേരെ ആൾക്കൂട്ട ആക്രമണം. ബെംഗുളൂരുവിന് സമീപം തവരക്കെരെയിലെ മുസ്ലിം പള്ളിയുടെ മുറ്റത്ത് വെച്ചായിരുന്നു സംഭവം. യുവതിക്കെതിരെ ഭർത്താവ് സദാചാര പ്രശ്നം ആരോപിച്ചു പള്ളി കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് യുവതിയെ ആൾകൂട്ടം വിചാരണ നടത്തി മർദിക്കുകയായിരുന്നു. മുഹമ്മദ് നിയാസ് (32), മുഹമ്മദ് ഗൗസ്പീർ (45), ചാന്ദ് ബാഷ (35), ദസ്തഗീർ (24), റസൂൽ ടി ആർ (42), ഇനായത്തുള്ള (51) എന്നിവരാണ്‌ അറസ്റ്റിലായത്.യുവതിയെ പൈപ്പും വടിയും ഉപയോഗിച്ച് ആൾക്കൂട്ടം മർദ്ദിക്കുന്ന രംഗങ്ങൾ സമൂഹ […]
Read more

സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി (57) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ. 1967ൽ മൂന്നാറിൽ ആയിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ആകെ നാല് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. ‘പെരിയാർ’ സിനിമയിൽ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു. ‘രാവണൻ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ ‘മഹാരാജ’യാണ് […]
Read more

മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍; ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക്

ന്യൂഡൽഹി :സാമ്പത്തികത്തട്ടിപ്പ് കേസിൽ ബെല്‍ജിയത്തില്‍ അറസ്റ്റിലായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഇ ഡി , എസ്ഐ ബി ഐ, വിദേശ കാര്യ ഓഫീസർ എന്നിവർ ചേർന്ന സംഘമാകും ഇതിനായി ബെൽജിയത്തിലേക്ക് പുറപ്പെടുന്നത് .നിയമനടപടികൾ വേഗത്തിൽ ആകുന്നതിനായാണ് ഈ സംഘത്തെ ബെൽജിയത്തിലേക്ക് അയക്കുന്നത്. അതേസമയം ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ചോക്സിയും നിയമ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം ഏപ്രില്‍ 12-നാണ് ബെല്‍ജിയം പോലീസ് […]
Read more

ഉത്സവകാലം: എറണാകുളത്തു നിന്ന് ഡല്‍ഹിയിലേക്ക് സ്പെഷല്‍ ട്രെയിന്‍

കൊച്ചി: ഉത്സവകാലത്തെ യാത്രാതിരക്ക് പരിഗണിച്ച് എറണാകുളത്തു നിന്നും ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. എറണാകുളം ജങ്ഷന്‍ – ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് സ്പെഷല്‍ ട്രെയിനാണ് അനുവദിച്ചത്. എറണാകുളം ജങ്ഷന്‍ സ്റ്റേഷനില്‍ നിന്ന് ഏപ്രില്‍ 16 ബുധനാഴ്ച വൈകീട്ട് 6.05 നാണ് ട്രെയിന്‍ പുറപ്പെടുക. ഏപ്രില്‍ 18 ന് രാത്രി 8.35 ന് ട്രെയിന്‍ ഹസ്രത് നിസാമുദ്ദീനില്‍ എത്തിച്ചേരും. 20 സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് ജനറല്‍ […]
Read more

നവജാത ശിശുക്കളെ തട്ടിയെടുത്ത് വില്‍ക്കുന്ന സംഘത്തെ പിടിച്ചു

ന്യൂഡല്‍ഹി: നവജാത ശിശുക്കളെ മോഷ്ടിച്ച് സമ്പന്നര്‍ക്ക് വില്‍ക്കുന്ന സംഘം പിടിയില്‍. ഡല്‍ഹിയിലെ ദ്വാരകയില്‍നിന്നാണ് മൂന്നംഗസംഘം പിടിയിലായത്. സംഘത്തിന്റെ കൈയില്‍നിന്നും നാലുദിവസം മാത്രം പ്രായമായ ഒരു കുഞ്ഞിനെ രക്ഷിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സംഘത്തിലെ പ്രധാനിയായ യുവതി ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും എന്‍സിആറും(National Capital Region) കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി കുഞ്ഞുങ്ങളെ മോഷ്ടിക്കുകയും ഡല്‍ഹിയില്‍ വില്‍ക്കുകയുമാണ് സംഘം ചെയ്തുവന്നിരുന്നത്. ഗുജറാത്തിന്റെയും രാജസ്ഥാന്റെയും […]
Read more

ഗുജറാത്ത് തീരത്ത് വന്‍ ലഹരി വേട്ട; കോടികള്‍ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി

ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട.1800 കോടി രൂപ വില വരുന്ന ലഹരി മരുന്നുകളാണ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 300 കിലോയോളം വരുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയത്. കടലില്‍ നിന്ന് കണ്ടെടുത്ത ചരക്ക് കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി ഐസിജി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ”മയക്കുമരുന്ന് രഹിത ഭാരതം” എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള മയക്കുമരുന്ന് റാക്കറ്റ് തകര്‍ക്കുന്നതിനുള്ള പരിശോധനകള്‍ അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള എന്‍സിബിയും […]
Read more

ഐപിഎല്ലില്‍ ഇന്ന് ; രാജസ്ഥാന്‍-ബംഗളൂരു , ഡല്‍ഹി ക്യാപിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. . സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സ്, വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടുന്ന മത്സരമാണ് ആദ്യം. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം. രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണ്. വിജയവഴിയില്‍ തിരിച്ചെത്തുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെയും ലക്ഷ്യം. തുടരെ രണ്ട് ജയങ്ങള്‍ക്ക് ശേഷം വീണ്ടും തോല്‍വിയുടെ കൈപ്പറിഞ്ഞ നില്‍ക്കുകയാണ് സഞ്ജുവും കൂട്ടരും. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ടീം നേരിടുന്ന പ്രധാന പ്രശ്നം. അതേസമയം, […]
Read more

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിന് വിലക്ക്

ഡല്‍ഹി: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചത്.ഇതെതുടര്‍ന്ന് കുരുത്തോല പ്രദക്ഷിണം ഒഴിവാക്കി വിശ്വാസികളോട് നേരിട്ട് പള്ളിയില്‍ എത്താന്‍ ആഹ്വാനം ചെയ്തു. പൊലീസ് നടപടിയില്‍ ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ ഖേദം പ്രകടിപ്പിച്ചു. പൊലീസിന്റെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ഇടവക വികാരി പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി കുരിശിന്റെ വഴി ഓശാന ഞായര്‍ […]
Read more

മുംബൈ ഭീകരാക്രമണം: തഹാവൂര്‍ റാണയെ കൊച്ചിയില്‍ തെളിവെടുപ്പിനെത്തിക്കും

കൊച്ചി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. എന്‍ഐഎയുടെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ കസ്റ്റഡിയില്‍ വാങ്ങുകയും എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ചേർന്നാണ് തെളിവെടുപ്പ്അ നടത്തുന്നത്. 2008ല്‍ രണ്ട് ദിവസങ്ങളില്‍ തഹാവൂര്‍ റാണ കൊച്ചിയില്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നവംബര്‍ 16,17 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് റസിഡന്‍സിയില്‍ തഹാവൂര്‍ താമസിച്ചിരുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഈ ദിവസങ്ങളില്‍ 13 പേരെ നേരിട്ടും അല്ലാതെയും റാണ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.