സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

ചത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ 16 മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂർ: ചത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലില്‍ 4 ജവാന്‍മാര്‍ക്ക് പരുക്കേറ്റുഛത്തീസ്ഗഡ് സുക്മ-ദന്തേവാഡ അതിര്‍ത്തിയിലെ കെര്‍ലാപാല്‍ മേഖലയിലാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്. ഇന്ന് രാവിലെ 8 മണിയോടെ നടത്തിയ തിരച്ചിലിനിടെയാണ് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടല്‍. ഇവരില്‍ നിന്ന് ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ റിസര്‍വ് ഗാര്‍ഡും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. ഏറ്റുമുട്ടലില്‍ പരുക്കേറ്റ 4 ജവാന്മാര്‍ ചികിത്സയില്‍ കഴിയുകയാണ്. മേഖലയില്‍ ഇപ്പോഴും സുരക്ഷാസേനയുടെ നടപടി പുരോഗമിക്കുകയാണ്.
Read more

ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂർ

മൊബൈല്‍ ഫോണ്‍ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്ന് തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂറാണ്. വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു. ഇതിൽ തന്നെ 70 ശതമാനവും സാമൂഹ്യ മാധ്യമങ്ങൾക്കും അതുപോലെ തന്നെ ഗെയിമിങ് വീഡിയോ എന്നിവയ്ക്കും വേണ്ടിയാണ് ചെലവഴിയ്ക്കുന്നതും. ഫിക്കിയും ഇവൈയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദമായി പരാമർശിക്കുന്നത്. 2024-ല്‍ ഇന്ത്യയുടെ മാധ്യമ, വിനോദ മേഖല ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ […]
Read more

കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തി; വയനാട് സ്വദേശി അറസ്റ്റിൽ

കുടക്: ഭാര്യയെയും മകളെയും ഉൾപ്പടെ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ കുടകിലാണ് സംഭവം. വയനാട് തിരുനെല്ലി സ്വദേശിയായ ഗിരീഷാണ് കുടുംബത്തെ കൊലപ്പെടുത്തിയത്. ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കരിയ (75), മാതാവ് ഗൗരി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. അവിടെ നിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്. മദ്യലഹരിയിൽ ആണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് സൂചന. വ്യാഴാഴ്ച വൈകീട്ട് കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം […]
Read more

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയിൽ 2 ശതമാനത്തിൻ്റെ വർധന

ന്യൂഡൽഹി: ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമ ബത്ത ഉയർത്തി കേന്ദ്ര സർക്കാർ. 53% ൽ നിന്ന് 55 ശതമാനമായാണ് ഡിഎ ഉയർത്തിയത്. 48.66 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും, 66.55 ലക്ഷം വരുന്ന കേന്ദ്ര സർവീസ് പെൻഷൻകാർക്കും ഇതിന്റെ നേട്ടം ലഭിക്കും. 2025 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് 2 ശതമാനം ഡിഎ വർധന നടപ്പാക്കുന്നത്.
Read more

ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരേ ഉടൻ കേസെടുക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും കണക്കിൽപെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരേ ഉടൻ കേസെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കാമെന്നും ഉടൻ കേസെടുക്കേണ്ട ആവശ്യമില്ലെന്നും ജസ്റ്റിസ് അഭയ് എസ്. ഓഖ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി യശ്വന്ത് വര്‍മയ്‌ക്കെതിരായ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍, […]
Read more

മ്യാന്‍മാർ – തായ്‌ലൻഡ് ഭൂചലനം: സാധ്യമായ സഹായം നൽകുമെന്ന് മോദി

ന്യൂഡല്‍ഹി: മ്യാന്‍മാറിലും തായ്ലന്‍ഡിലും രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ നാശനഷ്ടങ്ങൾ നേരിട്ട സാഹചര്യത്തിൽ ആശങ്ക അറിയിക്കുന്നതിനൊപ്പം എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി എല്ലാവിധ പിന്തുണയും അറിയിച്ചത്. ‘മ്യാന്‍മാറിലും തായ്ലന്‍ഡിലും ഉണ്ടായ ഭൂചലനത്തിലെ സാഹചര്യങ്ങളിൽ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും ഇന്ത്യ നൽകും. മ്യാന്‍മറിലും തായ്ലന്‍ഡിലും സര്‍ക്കാരുകളുമായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു’ വെന്നും മോദി കുറിച്ചു. മ്യാന്‍മാറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 ഉം […]
Read more

ഇമ്രാന്‍ പ്രതാപ്ഗഡി എംപിക്കെതിരെയുള്ള കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ഇമ്രാന്‍ പ്രതാപ്ഗഡിക്കെതിരെ ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി സുപ്രീം കോടതി. ഇമ്രാന്‍ പ്രതാപ്ഗഡി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നടപടി. ഇമ്രാൻ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കവിതക്കെതിരെ എടുത്ത കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിധിന്യായത്തില്‍ ഗുജറാത്ത് പൊലീസിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. അരക്ഷിതരായ മനുഷ്യരുടെ സാഹചര്യങ്ങള്‍ പരിഗണിക്കാതെ അവരെ വിലയിരുത്തരുതെന്നുമാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജഡ്ജിമാര്‍ നിലപാട് സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശം […]
Read more

ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ വരുമാനം 3,337 കോടി

ലോകത്തിലെ തന്നെ വലിയ റെയിൽവേ ശൃഘലയുള്ള രാജ്യമാണ് ഇന്ത്യ. ആഗോളതലത്തിൽ തന്നെ ആദ്യ 5 രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെടുന്നു. ആകെ 7,308 റെയിൽവെ സ്റ്റേഷനുകളുാണുള്ളത് ഇന്ത്യയിൽ ഉള്ളത്. ദിനം പ്രതി 13,000ൽ അധികം ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തുന്നു. ടിക്കറ്റ് വരുമാനം കൂടാതെ ഷോപ്പുകളുടെ വാടക, പരസ്യങ്ങൾ, പ്ലാറ്റ്ഫോം ടിക്കറ്റ് ഫീസ്, കാറ്ററിങ് തുടങ്ങി കോടിക്കണക്കിന് രൂപ പ്രതിവർഷം വരുമാന മാർഗങ്ങളായി റെയിൽവെയ്ക്കുണ്ട്. ഏറ്റവും കൂടുതൽ വരുമാനമുള്ള റെയിൽവെ സ്റ്റേഷൻ ന്യൂഡൽഹിയാണ്. 2023-24 സാമ്പത്തിക വർഷത്തിൽ 3,337 […]
Read more

യുവനടിയെ കൊന്ന പൂജാരിക്ക് ജീവപര്യന്തവും 10 ലക്ഷം പിഴയും

ഹൈദ്രബാദ് : യുവനടി കുറുഗന്തി അപ്‌സരയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ മറവ് ചെയ്ത കേസിൽ പൂജാരി അറസ്റ്റിൽ. പൂജാരിയായ അയ്യഗരി വെങ്കട സായ് കൃഷ്ണയാണ് അപ്സരയെ കൊലപ്പെടുത്തിയത്. രണ്ടുവർഷങ്ങൾക്ക് മുന്പാണ് അപ്സരയുടെ കൊലപാതകം നടക്കുന്നത്. ക്ഷേത്രത്തിൽ വെച്ചാണ് സായി കൃഷ്ണയും അപ്സരയും തമ്മിൽ കാണുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ ഇതിനിടെ അപ്‌സര തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത് സായ് കൃഷ്ണയെ പ്രകോപിപ്പിക്കുകയായിരുന്നു ഇതായിരുന്നു പിന്നീട കൊലപാതകം എന്ന ക്രൂരകൃത്യത്തിൽ കലാശിച്ചത്. കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനിരുന്ന അപ്സരയെ […]
Read more

ഊട്ടിയിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഊട്ടിയിൽ പുലിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം കാട്ടിലേക്ക് പോയ എദർ കുട്ടൻ (38) ആണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കർഷകനായ ഇയാൾ കാണാതായ എരുമകളെ അന്വേഷിച്ചാണ് കാട്ടിലേക്ക് പുറപ്പെട്ടത്. ഏറെ വൈകിയും തിരിച്ച് എത്താത്തതിനെ തുടർന്ന് രാവിലെ ബന്ധുക്കളും പോലീസും നടത്തിയ തെരച്ചിലിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നെന്നും ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികാരികൾ വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്നതിൽ പ്രദേശവാസികളുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.