സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, ഷാരൂഖ് അടക്കമുള്ള താരങ്ങള്‍ക്ക് നോട്ടീസ്

തെറ്റദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ച ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ്, എന്നിവർക്കെതിരെ നോട്ടീസ്. പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ചതിനെതിരെയാണ് ഇവർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കൂടാതെ പാന്‍മസാല കമ്പനിയുടെ ജെബി ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ വിമല്‍ കുമാര്‍ അഗര്‍വാളിനെതിനെതിരെയും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നോട്ടീസ് അയച്ചിരുന്നു. പാന്‍മസാല പാക്കറ്റ് വില്‍ക്കുന്നത് വെറും 5 രൂപയ്ക്കാണ് എന്നാൽ പാന്മസാലയുടെ ഓരോ തരിയിലും കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ട് എന്നാണ് പരസ്യത്തിൽ പറയുന്നത്. അതിനാല്‍ യഥാര്‍ത്ഥ കുങ്കുമപ്പൂവോ അതിന്റെ സുഗന്ധമോ […]
Read more

നെഞ്ചുവേദനയെത്തുടർന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിലാണ് ഉപരാഷ്ട്രപതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജഗദീപ് ധന്‍കര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ഡോക്ടര്‍ രാജീവ് നാരംഗിന്റെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Read more

സുപ്രീം കോടതി മുൻ ജഡ്ജി വി രാമസ്വാമി അന്തരിച്ചു

ചെന്നൈ: സുപ്രീം കോടതി മുന്‍ ജഡ്ജി വി രാമസ്വാമി (96) അന്തരിച്ചു. ചെന്നൈ സ്വദേശിയായിരുന്ന അദ്ദേഹം 1989 മുതല്‍ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു. ഇന്ത്യയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് വി രാമസ്വാമി. പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പണം ദുര്‍വിനിയോഗം ചെയ്തെന്ന ആരോപണത്തിന്മേലാണ് 1993 ല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ അദ്ദേഹം നേരിട്ടത്. അന്നത്തെ ലോക്‌സഭ സ്പീക്കര്‍ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ഇംപീച്ച്‌മെന്റ് […]
Read more

സ്വര്‍ണക്കടത്ത് കേസ് ഏറ്റെടുത്ത് സിബിഐ: രന്യ റാവുവിന് കൂടുതല്‍ കുരുക്ക്

കർണാടക : കഴിഞ്ഞ ദിവസമാണ് കന്നഡ സിനിമ താരമായ രന്യ റാവുവിനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് . താൻ നിരപരാധിയാണെന്നും തന്നെ ഇതിൽ ആരോ കുടിക്കായതെന്നെനും അറസ്റ്റ് ശേഷമുള്ള ചോദ്യം ചെയ്യലിൽ നടി പറയുകയുമുണ്ടായി . ഇപ്പോഴിതാ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ് ഇതോടെ നടിക്കെതിരെയുള്ള കുരുക്കുകൾ കൂടുതൽ മുറുക്കുവാനാണ് സാധ്യത.ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സില്‍ നിന്ന് കേസിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ സിബിഐ ശേഖരിക്കും. വിവിധ വിമാനത്താവളങ്ങളിലൂടെ സ്വര്‍ണംകടത്തുന്ന സംഘങ്ങള്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. […]
Read more

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ചുണ്ടിൽ തൊടുന്നതും ഒരുമിച്ച് ഉറങ്ങുന്നതും പോക്സോ പരിധിയിൽ വരില്ല:ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: വിവാദ നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി. ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചുണ്ടുകളില്‍ സ്പര്‍ശിക്കുന്നതും ഒരുമിച്ച് കിടന്നുറങ്ങുന്നതും പോക്‌സോ നിയമത്തിന്റെ പരിതിയില്‍ വരില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ബന്ധുവായ വ്യക്തിക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. പ്രതി തന്റെ തന്റെ അരികില്‍ ഉറങ്ങിയെന്നും ചുണ്ടില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നും അത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്നുമായിരുന്നു കുട്ടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഹര്‍ജിക്കാരന്റെ പ്രവര്‍ത്തികള്‍ ലൈംഗിക […]
Read more

സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ; പദ്ധതിക്ക് ഡെല്‍ഹി സര്‍ക്കാരിന്റെ അംഗീകാരം

ന്യൂഡൽഹി: 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള 18 നും 60 നും ഇടയില്‍ പ്രായമുള്ള ഡൽഹിയിൽ താമസിക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം ലഭിക്കുന്ന മഹിളാ സമൃദ്ധി പദ്ധതിക്ക് ഇന്ന് ഡൽഹി സർക്കാർ അംഗീകാരം നൽകി. പദ്ധതിയിൽ രജിസ്റ്റർ ചെയ്യാന്‍ കഴിയുന്ന ഒരു പോര്‍ട്ടല്‍ ആരംഭിക്കും.നിബന്ധനകളും വ്യവസ്ഥകളും ഇതേ പോര്‍ട്ടലില്‍ തന്നെ ഉള്‍പ്പെടുത്തും.5,100 കോടി രൂപയുടെ വാര്‍ഷിക ബജറ്റാണ് പദ്ധതിക്കുള്ളത്. സര്‍ക്കാര്‍ ജീവനക്കാരെയും സര്‍ക്കാരിന്റെ മറ്റ് ക്ഷേമ പദ്ധതികളിൽ നിന്ന് സാമ്പത്തിക […]
Read more

ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കും; ഗുജറാത്തിലെ നേതാക്കൾക്ക്‌ താക്കീതുമായി രാഹുൽ ഗാന്ധി

അഹമ്മദാബാദ്: ഗുജറാത്തിലെ നേതാക്കന്മാർക്ക് ശക്തമായ താക്കീതുമായി രാഹുൽ ഗാന്ധി. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് ബിജെപിയുമായി പ്രവർത്തിക്കാൻ പുലർത്താൻ ആരെയും അനുവദിക്കില്ല. അങ്ങനെ ചെയ്‌താൽ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ മാത്രമേ ഗുജറാത്തിലെ ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസം ഉണ്ടാവുകയുള്ളൂ എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർട്ടിയിൽ രണ്ടുതരം വ്യക്തികളാണുള്ളത്. കോൺഗ്രസ് പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നവരും ബിജെപിയുമായി ബന്ധം പുലർത്തുന്നവരും. ഇതിൽ ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുതിർന്ന നേതാക്കളുടെയും ജില്ലാ, ബ്ലോക്ക് പ്രസിഡൻ്റുമാരുടെയും […]
Read more

വീൽചെയ‍ർ നൽകിയില്ല; വിമാനത്താവളത്തിൽ വീണ വയോധികയ്ക്ക് ഗുരുതര പരിക്ക്

ഡല്‍ഹി: വീല്‍ചെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ വീണ വയോധികയ്ക്ക് പരിക്ക്. എയര്‍ ഇന്ത്യക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ മുന്‍കൂട്ടി ബുക് ചെയ്ത വീല്‍ ചെയര്‍ നല്‍കാത്തതിനെ തുടര്‍ന്ന് വയോധികയ്ക്ക് പരിക്കേറ്റന്നാണ് യുവതിയുടെ പരാതി. പരിക്കേറ്റ മുത്തശ്ശിയുടെ ചിത്രങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയുള്ള യുവതിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. അന്തരിച്ച മുന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ 82 വയസുകാരിയായ പ്രസിച്ച രാജിനാണ് ഗുരുതര പരിക്കേറ്റത്. മുത്തശ്ശിക്ക് കൃത്യമായ ചികിത്സ ലഭിച്ചത് വിമാനത്തില്‍ […]
Read more

അമിത് ഷായ്ക്ക് ആശംസ അറിയിച്ച് പോസ്റ്റർ, ചിത്രം സന്താനഭാരതിയുടേത്, തമിഴ്നാട്ടിൽ വിവാദം

ചെന്നൈ: തമിഴ്നാട്ടില്‍ അമിത് ഷായ്ക്ക് ആശംസ അറിയിച്ചുള്ള പോസ്റ്ററിനേ ചൊല്ലി വിവാദം. അമിത് ഷായ്ക്ക് ആശംസ നേര്‍ന്ന് ബിജെപിയുടേതെന്ന പേരിലുള്ള പോസ്റ്ററില്‍ അമിത് ഷായ്ക്ക് പകരം ഉപയോഗിച്ചിട്ടുള്ളത് സംവിധായകന്‍ സന്താന ഭാരതിയുടെതാണ്. റാണിപേട്ടില്‍ സന്ദര്‍ശനത്തിന് എത്തുന്ന അമിത് ഷായിക്കാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. പോസ്റ്റര്‍ വലിയ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. ബിജെപി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എ അരുള്‍മൊഴിയുടെ പേര് സഹിതമാണ് പോസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്. തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ഡിഎംകെയുടെ ശ്രമമാണ് പോസ്റ്ററിന് പിന്നിലെന്നാണ് എ അരുള്‍മൊഴി […]
Read more

അന്താരാഷ്ട്ര വനിത ദിനം: പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ വനിതാ ഉദ്യോഗസ്ഥർ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഒരുക്കാന്‍ വനിതാ സുരക്ഷ ഉദ്യോഗസ്ഥര്‍. ഇന്ന് ഗുജറാത്തിലെ നവസാരിയില്‍ ലഖ്പതി ദീദി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രധാനമന്ത്രിക്കാണ് വനിതാ സുരക്ഷ ഉദ്യോഗസ്ഥര്‍ സുരക്ഷയൊരുക്കുന്നത്. 2,300 വനിത സുരക്ഷ ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 87 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 61 പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാര്‍, അഞ്ച് എസ്പിമാര്‍, ഒരു ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ഒരു അഡീഷണല്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരായിരിക്കും […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.