സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

വിജയുടെ ഇഫ്താർ വിരുന്ന് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടിവികെ സ്ഥാപകനും നേതാവുമായ വിജയ് ചെന്നൈയില്‍ ഗ്രാന്‍ഡ് ഇഫ്താര്‍ വിരുന്നൊരുക്കി. വിജയ് വൈഎംസിഎ ഗ്രൗണ്ടിൽ ഒരുക്കിയ ഇഫ്താര്‍ വിരുന്നിൽ മൂവായിരത്തിലേറെ പേര് പങ്കെടുത്തു എന്നാണ് റിപ്പോർട്ട്.ഒരു ദിവസത്തെ റംസാന്‍ വ്രതം അനുഷ്ഠിച്ചാണ് വിജയ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. കൂടാതെ പ്രാർത്ഥനകളിലും വിജയ് പങ്കെടുത്തതായാണ് വിവരം. വെള്ളവസ്ത്രവും തൊപ്പിയും ധരിച്ച വിജയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.വൈഎംസിഎ ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. തമിഴക വെട്രി കഴകം രൂപീകരിച്ചതിന് […]
Read more

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

കൊച്ചി: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. പൊരുതി ജീവിക്കുന്ന, പൊരുതാൻ പ്രചോദനമാകുന്ന ഒരോ സ്ത്രീകളുടെയും ദിനം. 1857 മാര്‍ച്ച്, 8 ന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമാണ് വനിതാദിനത്തിന് തുടക്കം കുറിക്കുന്നത്. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിൻ്റെ ഓർമ്മയിൽ ഈ വനിതാദിനവും നമ്മൾക്ക് ആഘോഷിക്കാം. ന്യൂയോര്‍ക്കിൽ തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിനെതിരെയും ജോലി സമയം കുറയ്ക്കാനും വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടിയാണ് അന്ന് ശബ്ദമുയര്‍ത്തിയത്. ഇന്നും ലോകത്തിൻ്റെ വിവിധ കോണുകളിൽ […]
Read more

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു

ഷിംല: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്റെ സഹോദരന്‍ വിനോദ് സേവാഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഏഴ് കോടിയുടെ ചെക്ക് ബൗണ്‍സ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാത്തതിനാണ് അറസ്റ്റ്. ശ്രീ നൈന പ്ലാസ്റ്റിക്‌സ് എന്ന കമ്പനിയുടെ ഉടമയായ കൃഷ്ണ മോഹന്‍ ഖന്നയാണ് വിനോദിനും പങ്കാളികള്‍ക്കുമെതിരെ കേസ് നല്‍കിയത്.തന്റെ ഫാക്ടറിയില്‍ നിന്ന് 7 കോടിയുടെ സാധനങ്ങള്‍ വാങ്ങിയ കസാള്‍ട്ട് കമ്പനി ഉടമകളായ വിനോദും കൂട്ടാളികളും […]
Read more

ബിജെപി നേതാവും ഷിബു സോറന്റെ മരുമകളുമായ സീത സോറന് നേരെ വധശ്രമം

റാഞ്ചി: ബിജെപി നേതാവും ഷിബു സോറന്റെ മരുമകളുമായ സീത സോറന്‍ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. ധന്‍ബാദിലെ സരായ്‌ധേലയിലുള്ള ഹോട്ടല്‍ മുറിയില്‍ വെച്ച്‌ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് ദേവാശിഷ് ഘോഷ് സീതയ്ക്കു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സരായ്‌ധേല പൊലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു ദേവാശിഷ് ഘോഷ് കൊല്ലുക എന്ന ഉദ്ദേശത്തോടെ പിസ്റ്റള്‍ പുറത്തെടുത്ത് സീതയ്ക്ക് നേരെ ചൂണ്ടി. എന്നാല്‍ സീത സോറന്റെ സുരക്ഷാ ഭടന്മാര്‍ ഉടന്‍ തന്നെ അയാളെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. പിസ്റ്റളും പൊലീസിന് കൈമാറിയെന്ന് […]
Read more

ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫോറിന്‍ സര്‍വീസസ് (ഐ.എഫ്.എസ്.) ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി ആത്മഹത്യചെയ്തു. ജിതേന്ദ്ര റാവത്ത് എന്ന ഉദ്യോഗസ്ഥനാണ് രാവിലെ ആറുമണിയോടെ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍നിന്ന് ചാടി ജീവനൊടുക്കിയത്. ഡല്‍ഹി ചാണക്യപുരിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. എന്നാൽ ജിതേന്ദ്ര, വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. എം.ഇ.എ. റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഒന്നാം നിലയിലെ താമസക്കാരനായിരുന്ന ഇദ്ദേഹം നാലാമത്തെ നിലയിലെത്തി അവിടെനിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. ജിതേന്ദ്രയുടെ ഭാര്യയും മക്കളും ഡെഹ്‌റാഡൂണിലാണ് […]
Read more

എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്

ചെന്നൈ: മദ്യവില്‍പ്പനയില്‍ കുത്തകയുള്ള തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനിലെ ക്രമക്കേടുകളിൽ തമിഴ്നാട് എക്സൈസ് മന്ത്രിയുടെ വീട്ടിൽ റെയ്ഡ്. എക്സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് ഇഡി റെയ്ഡ് നടത്തിയത് .സെന്തില്‍ ബാലാജിക്ക് ബന്ധമുള്ള സ്ഥലങ്ങളിലും പരിശോധനയുണ്ട്. 10 സ്ഥലങ്ങളില്‍ ഇഡി സംഘങ്ങള്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. 2024 സെപ്റ്റംബറില്‍ സുപ്രീം കോടതി ബാലാജിക്ക് ഗതാഗത വകുപ്പിലെ നിയമനത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ബാലാജിയെ വൈദ്യുതി, മദ്യനിരോധന, എക്സൈസ് […]
Read more

‘കർമമാണ് പ്രധാനം’; ഷമിക്ക് പിന്തുണയുമായി ഷമ

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനൽ മത്സരത്തിനിടയിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി വെള്ളം കുടിച്ചതിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദ്. കായിക വിനോദങ്ങളിൽ പങ്കാളികളാകുമ്പോൾ നോമ്പ് എടുക്കേണ്ടതില്ലെന്ന് ഷമ പറഞ്ഞു. ഇസ്‌ലാമിൽ കർമമാണ് പ്രധാനമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ ഷമ മുഹമ്മദ് വ്യക്തമാക്കി. ‘നമ്മൾ യാത്രയിലായിരിക്കുമ്പോൾ വ്രതമെടുക്കേണ്ടതില്ല, ഇത് റംസാൻ കാലത്തെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ഒന്നാമതായി, ഷമി ഇപ്പോഴുള്ളത് സ്വന്തം സ്ഥലത്താണ് അയാൾ യാത്രയിലാണ്. രണ്ടമതായി, വളരെയേറെ ദാഹം ഉണ്ടാകാൻ ഇടയുള്ള […]
Read more

ഇന്ത്യക്ക്‌ കൈമാറരുതെന്ന തഹാവൂർ റാണയുടെ ആവശ്യം തള്ളി യു.എസ്. സുപ്രീംകോടതി

ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് സമർപ്പിച്ച അടിയന്തര അപേക്ഷ യു.എസ്. സുപ്രീംകോടതി തള്ളി. പാകിസ്ഥാനിൽ ജനിച്ചതുകൊണ്ടും മുസ്ലിം ആയതിനാലും ഇടയിൽ കടുത്ത പീഡനം നേരിടേണ്ടി വരുമെന്ന് ചൂണ്ടികാണിച്ചുകൊണ്ടാണ് റാണ അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷയാണ് കോടതി തള്ളിയത്. തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. 2008 നവംബർ 26-ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഇന്ത്യ തേടുന്ന […]
Read more

ഖുർആൻ പാരായണം ചെയ്ത മുസ്‌ലിം വൃദ്ധനെ ‘പാകിസ്ഥാനി’ എന്ന് വിളിച്ച് ക്രൂരമായി മർദ്ദിച്ചു

ഗുജറാത്ത്: സ്ത്രീയെ ആക്രമിച്ചു എന്ന് ആരോപിച്ച് വൃദ്ധനായ ഒരാളെ ട്രെയിനിൽ വെച്ച് ക്രൂരമായി മർദിച്ചു.ലൈംഗിക പീഡന ആരോപണം ഉന്നയിച്ചാണ് അക്രമികൾ അദ്ദേഹത്തെ മർദിച്ചതെങ്കിലും റെയിൽവേ അധികൃതർ ഇതുവരെ ഈ ആരോപണങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ മർദിക്കപ്പെട്ട ആളുടെ കുടുംബം പറയുന്നത് മറ്റൊരു വാദമാണ് .മർദ്ദനത്തിനിരയായ വൃദ്ധൻ തന്റെ ഇരിപ്പിടത്തിൽ ഇരുന്ന് ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. അദ്ദേഹം ട്രെയിനിൽ കയറുമ്പോൾ ചില പുരുഷന്മാർ കൂടെ കയറി. അദ്ദേഹത്തിന്റെ ചുറ്റും ഇരുന്ന് മുസ്ലീങ്ങൾക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയും അത് അദ്ദേഹം കേൾക്കുന്നുണ്ടെന്ന് […]
Read more

ഗംഗാ മാതാവ് എന്നെ ദത്തെടുത്തതുപോലെ എനിക്ക് തോന്നി: നരേന്ദ്ര മോദി

താൻ ഗംഗാ മാതാവിന്റെ ദത്തുപുത്രനാണെന്ന് ആവർത്തിച്ച് നരേന്ദ്ര മോദി. “ദശകങ്ങളോളം ഉത്തരാഖണ്ഡിനെ സേവിക്കാൻ എനിക്ക് അവസരം നൽകിയത് ഗംഗാ മാതാവിന്റെ അനുഗ്രഹമാണ്. അവരുടെ അനുഗ്രഹം മൂലമാണ് ഞാൻ വാരണാസിയിൽ എത്തിയത്. ഇപ്പോൾ അതിന്റെ എംപിയായി സേവനമനുഷ്ഠിക്കുന്നു.” ഇന്നലെ ഉത്തരകാശിയിലെ ഹർഷിൽ നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്ര മോദി ഈ കാര്യം വ്യക്തമാക്കിയത്.“ഇതുകൊണ്ടാണ് ഞാൻ കാശിയിൽ വെച്ച് ഗംഗാ മാതാവ് എന്നെ വിളിച്ചതെന്ന് പറഞ്ഞത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഗംഗാ മാതാവ് എന്നെ ദത്തെടുത്തതായി എനിക്ക് തോന്നി.” മോദി കൂട്ടിച്ചേർത്തു. […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.