സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

നൂറിലേറെ വാഹനങ്ങളുടെ അകമ്പടിയുമായി പഞ്ചാബില്‍ ധ്യാനത്തിനെത്തി കെജ്രിവാള്‍; വ്യാപക വിമര്‍ശനം

ചണ്ഡീഗഢ്: 10 ദിവസത്തെ വിപാസന ധ്യാന ക്യാമ്പില്‍ പങ്കെടുക്കാന്‍ മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ ചണ്ഡീഗഡിൽ എത്തി. വമ്പന്‍ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ പഞ്ചാബിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി വൻ വിമർശങ്ങൾ ആണ് വഴി വെച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതിനേക്കാള്‍ വലിയ വാഹന വ്യൂഹവുമായാണ് കെജ്രിവാളിന്റെ സഞ്ചാരമെന്ന് എഎപി രാജ്യസഭാ എംപിയും വിമത നേതാവുമായ സ്വാതി മലിവാള്‍ പരിഹസിച്ചു. ”ഇത്രയും സ്‌നേഹം നല്‍കിയ പഞ്ചാബിലെ ജനങ്ങളെ എന്തിനാണ് കെജ്രിവാള്‍ ഭയപ്പെടുന്നത്” എന്ന് […]
Read more

മദ്യപിച്ച് വാഹനാപകടം: നഷ്ടപരിഹാരം നൽകുന്നതിൽ നിന്നും ഇൻഷുറൻസ് കമ്പനിക്ക് ഒഴിവാകാനാകില്ല

ചെന്നൈ: വാഹനാപകട സമയത് വാഹനമോടിച്ചയാൾ മദ്യപിച്ചിരുന്നു എന്ന കാരണത്താൽ ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയിൽനിന്ന് ഒഴിയാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. രണ്ടുവർഷം മുൻപ്‌ കേരള ഹൈക്കോടതി പുറപ്പെടുവിച്ച സമാനവിധി ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് എം. ദണ്ഡപാണിയുടെ ഉത്തരവ്. അശ്രദ്ധമായി വാഹനം ഓടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിലാണ് കോടതിവിധി. 37 വയസ്സുള്ള കുടുംബനാഥന്റെ മരണത്തിൽ 65 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 27,65,300 രൂപ നൽകാനാണ് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ […]
Read more

ജീവനൊടുക്കാൻ ശ്രമം; ​ഗായിക കൽപ്പന രാഘവേന്ദർ ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കല്‍പ്പന രാഘവേന്ദര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കല്‍പ്പനയെ ഹൈദരാബാദിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നിസാംപേട്ടിലുള്ള ഹോളിസ്റ്റിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഗായിക ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ കല്‍പ്പനയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കല്‍പ്പന ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. സംഭവമറിഞ്ഞ് കല്‍പ്പനയുടെ ഭര്‍ത്താവ് ഹൈദരാബാദില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.
Read more

സ്പെഷലൈസ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളോട് ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി

കൊച്ചി: സ്പെഷലൈസ്ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി നിക്ഷേപം നടത്താന്‍ തയ്യാറാവണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളോട് അഹ്വാനം ചെയ്തു. ഹിന്ദുജാ ഗ്രൂപ്പിന്‍റെ വിദ്യാഭ്യാസ രംഗത്തെ 75 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തുല്യത കൊണ്ടു വരുന്ന മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതായിരിക്കണം വിദ്യാഭ്യാസം എന്നും ഒരു ഡീംഡ് സര്‍വകലാശാലയാകുന്നതില്‍ അവസാനിക്കുന്നതായിരിക്കില്ല ഹിന്ദുജാ കോളേജ് എന്നും ആഗോള പ്രാധാന്യമുള്ള സ്ഥാപനമായി അതു മാറണമെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. അഭയാര്‍ത്ഥികളുടെ കുട്ടികള്‍ക്കായുള്ള ഒരു പ്രൈമറി സ്ക്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ച ഹിന്ദുജാ […]
Read more

എസ്.ഡി.പി.ഐ. അധ്യക്ഷൻ എം.കെ. ഫൈസി കള്ളപ്പണക്കേസിൽ അറസ്റ്റിൽ

ന്യൂഡൽഹി: എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷൻ എം.കെ. ഫൈസി അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അർധരാത്രിയോടെ ഡൽഹിയിൽവെച്ച് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. ഇ.ഡി. നേരത്തെ ഫൈസിക്ക്‌ സമൻസ് അയച്ചിരുന്നു. ബെം​ഗളൂരുവിൽവെച്ച് അറസ്റ്റിലായതായി റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഡൽഹിയിൽ വെച്ചാണ് ഫൈസിയെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
Read more

ഹരിയാനയിലെ യൂത്ത് കോൺഗ്രസ്‌ വനിതാ നേതാവിന്റെ കൊലപാതകം; സുഹൃത്ത് പിടിയിൽ

ഛത്തീസ്ഗഡ്: ഹരിയാനയിലെ യൂത്ത്കോൺഗ്രസ്‌ നേതാവ് ഹിമാനി നർവാളിന്റെ കൊലപാതകത്തിൽ ആൺ സുഹൃത്ത് പിടിയിൽ. ഫോണിന്റെ ചാർജർ കേബിള്‍ കൊണ്ട് കഴുത്തു ഞെരിച്ചാണ് ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത്.കൊലയ്ക്ക് ശേഷം ഹിമാനിയുടെ ആഭരണങ്ങളും പ്രതി സച്ചിൻ കവർന്നുവെന്ന് പൊലീസ് അറിയിച്ചു.അതേസമയം പ്രതി സച്ചിൻ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഒന്നര വർഷമായി ഹിമാനി നർവാളും സച്ചിനും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് 23 കാരിയായ ഹിമാനി നർവാളിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.വെള്ളിയാഴ്‌ച […]
Read more

മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് എം കെ സ്റ്റാലിൻ

ചെന്നൈ: ജനസംഖ്യാനുപാതമായി മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് എം കെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ നവ ദമ്പതികള്‍ എത്രയും വേഗം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അഭ്യര്‍ത്ഥന. സമയമെടുത്ത് വേണം കുടുംബം കെട്ടിപ്പടുക്കാന്‍ എന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നങ്ങനെ പറയാനാവാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. നാഗപട്ടണത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിച്ച് നവദമ്പതികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥന പ്രകാരം […]
Read more

ഹിമാനി നര്‍വാളിന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

റോഹ്തക്: കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കാന്‍ ഹരിയാന പൊലീസ് പ്രത്യേക അന്വേ ഷണ സംഘം രൂപീകരിച്ചു. തുടരന്വേഷണത്തിനായി സൈബര്‍ പൊലീസിന്റെയും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെയും സഹായും തേടുമെന്നും പൊലീസ് അറിയിച്ചു മൃതദേഹം കണ്ടെത്തിയ സ്യൂട്ട് കേ്സ ഹിമാനയുടെതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാന തെളിവായിരുന്ന ഹിമാനിയുടെ ഫോണ്‍ പൊലീസ് വിണ്ടെടുത്തിരുന്നു. ശനിയാഴ്ച രാത്രി സംശയാസ്പദമായ നിലയില്‍ ഒരു നീല സ്യൂട്ട്കേസ് കണ്ടെന്ന് വഴിയാത്രക്കാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹിമാനിയുടെ […]
Read more

മഹാകുംഭമേള: പ്രയാഗ്രാജ് 15 ദിവസം കൊണ്ട് ശുചീകരിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ

പ്രയാഗ്‌രാജ്: മഹാകുംഭമേള നടന്ന പ്രയാഗ്‌രാജിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ 15 ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. 15,000 ശുചീകരണ തൊഴിലാളികളും 2,000 ഗംഗ, യമുന നദികളെ ശുചീകരിക്കുന്ന വളണ്ടിയര്‍മാരും ശുചീകരണത്തില്‍ പങ്കാളിത്തം വഹിക്കും. മഹാകുംഭമേളയുടെ ഭാഗമായുണ്ടായ മാലിന്യങ്ങള്‍ പ്രയാഗ്‌രാജ് ജില്ലയിലെ നൈനിയിലുള്ള ബസ്വാര്‍ പ്ലാന്റിലായിരിക്കും സംസ്‌കരിക്കുക. താത്കാലികമായി സ്ഥാപിച്ച പൈപ്പുകൾ ഇതിനോടകം നീക്കംചെയ്തു. താത്കാലികമായി സ്ഥാപിച്ച ശൗചാലയങ്ങൾ അടക്കം ഉടൻ നീക്കം ചെയ്യും. മഹാശിവരാത്രി യോടനുബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച കുംഭമേള സമാപിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ ശുചീകരണ പ്രവർത്തനങ്ങൾ […]
Read more

പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളെയും നിവേദനങ്ങളെയും യാചനയോട് ഉപമിച്ച് പ്രഹ്ലാദ് പട്ടേൽ

പൊതുജനങ്ങള്‍ നല്‍കുന്ന പരാതികളെയും നിവേദനങ്ങളെയും യാചനയോട് ഉപമിച്ചുകൊണ്ട് ബി.ജെ.പി നേതാവ് പ്രഹ്ലാദ് പട്ടേൽ നടത്തിയ പ്രസ്താവന വിവാദത്തില്‍.മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ നടന്ന പ്രതിമ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കവെയാണ് ഈ പ്രസ്താവന പ്രഹ്ലാദ് പട്ടേൽ നടത്തിയത്. വേദിയില്‍വെച്ച് കഴുത്തില്‍ മാല അണിയിക്കുന്നതിനൊപ്പം കൈയില്‍ ഒരു നിവേദനും കൂടി നല്‍കുന്നതാണ് രീതിയെന്നും ഇതൊരു നല്ല കീഴ്‌വഴക്കമല്ല എന്നും പട്ടേൽ പറഞ്ഞു. കുടാതെ എല്ലാം സൗജന്യമായി ലഭിക്കുന്നത് സമൂഹത്തെ കൂടുതല്‍ ദുര്‍ബലമാക്കും. ഇത്തരം യാചകസംഘം സമൂഹത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച് കൂടുതല്‍ ദുര്‍ബലമാക്കുകയാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.