സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയരുത്; രൺവീർ അലബാദിയക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: അശ്ലീല പരാമര്‍ശത്തില്‍ രൺവീർ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും അപലപനീയമായ പെരുമാറ്റമാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു. മാതാപിതാക്കളെ അപമാനിച്ചു. മനസ്സിലെ വൃത്തികേടാണ് പുറത്തുവന്നത്. എന്തിനാണ് അനുകൂല നിലപാട് എടുക്കേണ്ടതെന്നും കോടതി ചോദിച്ചു. ജനപ്രീതി ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയരുത്. സമൂഹത്തെ നിസ്സാരമായി കാണരുതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സമൂഹത്തിൽ നാണംകെട്ടു. വധഭീഷണിയുണ്ടെന്നും രൺവീർ അലബാദിയ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ പരാതി നൽകൂ […]
Read more

ബെംഗളൂരുവില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

ബെഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശി ഹര്‍ഷ് ബഷീര്‍, കൊല്ലം സ്വദേശി ഷാഹുല്‍ ഹഖ് എന്നിവരാണ് മരിച്ചത്. ബന്നാര്‍ഘട്ടില്‍ വെച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
Read more

ചോദ്യക്കടലാസുകൾ ചോർന്നിട്ടില്ലെന്ന് സി.ബി.എസ്.ഇ

ന്യൂഡൽഹി: ഇപ്പോൾ നടക്കുന്ന ബോർഡ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ അകപ്പെടരുതെന്നും സി.ബി.എസ്.ഇ. 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ നടക്കുന്ന ഈ സമയത്ത് വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കുന്ന ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സി.ബി.എസ്.ഇ. അറിയിച്ചു. ഇത്തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായും ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ സ്വീകരിക്കാവൂവെന്നും അധികൃതർ വ്യക്തമാക്കി.
Read more

ഗ്യാനേഷ് കുമാർ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളി കേന്ദ്ര സർക്കാർ

ദില്ലി: രാജീവ് കുമാർ വിരമിച്ചതിന് തൊട്ടുപിന്നാലെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു.1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവർത്തിക്കുകയായിരുന്ന ഇദ്ദേഹത്തിൻ്റെ നിയമനം സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ കേന്ദ്രസ‍ർക്കാർ പുറത്തിറക്കിയേക്കും.വിയോജന കുറിപ്പ് നൽകിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ എതിർപ്പ് തള്ളിയാണ് തീരുമാനം. ജസ്റ്റിസ് കെഎം ജോസഫിൻറെ […]
Read more

ഖത്തർ അമീർ ഇന്ത്യയിലെത്തി; ഡൽഹി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വീകരിക്കാൻ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹസ്തദാനം നൽകിയ ശേഷം ആലിംഗനം ചെയ്താണ് മോദി അമീറിനെ സ്വാഗതം ചെയ്തത്. രാഷ്ട്രപതി ഭവനിൽ ചൊവ്വാഴ്ച ഔപചാരികമായ സ്വീകരണം ഒരുക്കും.മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ഉന്നതതല സംഘം തുടങ്ങിയവർ അമീറിനെ അനുഗമിക്കുന്നുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി […]
Read more

റംസാൻ; തെലങ്കാനയിലെ മുസ്‌ലിം സർക്കാർ ജീവനക്കാർക്ക് മാർച്ച് 2 മുതൽ 31 വരെ ജോലിസമയത്തിൽ ഇളവ്

ഹൈദരാബാദ്: റംസാൻ മാസം പ്രമാണിച്ച് മുസ്ലിം വിഭാഗത്തിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ. മാർച്ച് 2 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് ഇളവ് നൽകിയിരിക്കുന്നത്. ജോലി സമയം വൈകിട്ട് നാല് മണി വരെയാക്കിയാണ് ഇളവ്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള തെലുങ്കാന സംസ്ഥാന സർക്കാരാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. സർക്കാർ വകുപ്പിലെ ജീവനക്കാർ അധ്യാപകർ, കോർപ്പറേഷൻ, കരാറുകാർ, പൊതുമേഖലാ ജീവനക്കാർ എന്നിവിടങ്ങളിലെ മുസ്‌ലിം വിഭാഗക്കാർക്ക് ഇളവ് പ്രഖ്യാപിച്ചത്. എന്നാൽ ജീവനക്കാർ കുറവുള്ള ഇടങ്ങളിൽ ആവശ്യമെങ്കിൽ […]
Read more

പതിനഞ്ചുകാരന്‍ അബദ്ധത്തില്‍ ട്രിഗര്‍ വലിച്ചു; നാല് വയസ്സുകാരന് ദാരുണാന്ത്യം

കർണാടക: കർണാടകയിൽ 15 കാരന്‍ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി നാലു വയസുകാരന്‍ മരിച്ചു.പശ്ചിമബംഗാള്‍ സ്വദേശിയായ 15 വയസുകാരന്‍ തോക്കില്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ തൊഴിലാളികളുടെ കുഞ്ഞ് അഭിജിത് എന്ന നാല് വയസുകാരനാണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ മണ്ഡ്യ നാഗമംഗലയിലാണ് സംഭവം നടന്നത്. നാഗമംഗലയിലെ ഒരു കോഴിഫാമില്‍ ഇന്നലെ വൈകിട്ട് 5.45ഓടെയാണ് സംഭവം.കുടുംബം ജോലി ചെയ്യുന്ന കോഴി ഫാമിലെ ചെറിയ വീട്ടില്‍ എത്തിയ 15 വയസുള്ള കുട്ടിയുടെ ശ്രദ്ധയില്‍ ചുമരില്‍ തൂങ്ങിക്കിടന്ന സിംഗിള്‍ […]
Read more

ഗില്ലെയ്ൻ ബാരെ സിൻഡ്രോം; ആന്ധ്രയിൽ ഒരാൾ കൂടി മരിച്ചു

ഗുണ്ടൂർ: ആന്ധ്രപ്രദേശിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരാൾ കൂടി മരിച്ചു. 45 വയസ് പ്രായമുള്ള കമലമ്മയാണ് മരിച്ചത്. പ്രകാശം ജില്ലയിലെ കൊമറോൾ മണ്ഡൽ സ്വദേശിയാണ് ഇവർ. ഗുണ്ടൂർ സർക്കാർ ജനറൽ ആശുപത്രിയിൽ ഞായറാഴ്ചയാണ് ഇവർ മരിച്ചത്. കഴിഞ്ഞ ആഴ്ച തുടക്കത്തിൽ ശ്രീകാകുളം സ്വദേശിയായ 10 വയസുകാരൻ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ലക്ഷണങ്ങളോടെ മരിച്ചിരുന്നു. ഗിഡ്ഡലൂർ സർക്കാർ ആശുപത്രിയിൽ നിന്നാണ് ഇവരെ ഗുണ്ടൂരേക്ക് എത്തിച്ചത്. ഫെബ്രുവരി 3ന് രോഗബാധ സ്ഥിരീകരിച്ച കമലമ്മ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഫെബ്രുവരി […]
Read more

മൈസൂരില്‍ നാലംഗ കുടുംബം ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: മൈസൂരില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. വിശ്വേശ്വരയ്യ നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. ചേതന്‍, അമ്മ പ്രിയംവദ, ഭാര്യ രൂപാലി, മകന്‍ കൗശല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചേതന്‍ ഇവര്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായാണ് നിഗമനം. മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
Read more

മഹാകുംഭമേളയ്ക്കെതിരെ വ്യാജ പ്രചാരണം: 54 സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കെതിരെ യുപി പൊലീസ്

ലഖ്നൗ: മഹാകുംഭമേളയെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ നടപടിയുമായി യുപി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദ്ദേശപ്രകാരം ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച 54 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു. 2025 ഫെബ്രുവരി 13-ന് സോഷ്യൽ മീഡിയ നിരീക്ഷണത്തിനിടെ, മഹാകുംഭവുമായി തെറ്റായി ബന്ധിപ്പിച്ച രണ്ട് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പൊലീസ് തിരിച്ചറിഞ്ഞു. മഹാകുംഭ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തമുണ്ടായെന്നും 40-50 വാഹനങ്ങൾ കത്തിനശിച്ചുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പൊലീസ് കണ്ടെത്തി. 2020 […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.