സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

കങ്കണയുടെ പുതിയ സംരംഭത്തിന് ആശംസ നേര്‍ന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് മണാലിയില്‍ ആരംഭിച്ച കഫേയ്ക്ക് അഭിനന്ദനം അറിയിച്ച് പണികിട്ടിയിരിക്കുകയാണ്‌ കേരളത്തിലെ കോണ്‍ഗ്രസ്. ‘ദി മൗണ്ടെയ്ന്‍ സ്റ്റോറി’ എന്ന പേരില്‍ കങ്കണ ആരംഭിച്ച കഫേയ്ക്കാണ് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് അക്കൗണ്ടില്‍ നിന്ന് ആശംസ അറിയിച്ചിരിക്കുന്നത്. ‘നിങ്ങളുടെ പുതിയ ‘പ്യൂവര്‍ വെജിറ്റേറിയന്‍’ റസ്റ്റോറന്റിനെക്കുറിച്ച് അറിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാ വിനോദ സഞ്ചാരികള്‍ക്കും രുചികരമായ ഹിമാചലി സസ്യാഹാരങ്ങള്‍ നിങ്ങള്‍ വിളമ്പുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സംരംഭത്തിന് എല്ലാ വിജയങ്ങളും നേരുന്നു’, എന്നാണ് കോണ്‍ഗ്രസ് കേരള ഘടകം […]
Read more

ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്രമോദി:തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ്

കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും .മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണ് എന്നും കഴിഞ്ഞ നാലുവർഷവും ബന്ധം തുടർന്ന് എന്നും ട്രംപ് പറഞ്ഞു.രാജ്യ താല്‍പര്യങ്ങള്‍ പരമോന്നതമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു .കൂടാതെ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അതേസമയം ഇന്ത്യയും യു.എസും പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു.‌ പുട്ടിനുമായി ട്രംപിന്റെ ഫോണ്‍ സംഭാഷണം നിര്‍ണായകമാകുമെന്ന് മോദി വ്യക്തമാക്കി.ഈ വര്‍ഷം മുതല്‍ […]
Read more

സി.ആര്‍.പി.എഫ്. ക്യാംപില്‍ ജവാന്റെ വെടിവെപ്പ്; രണ്ട് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പുരില്‍ സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്) ജവാന്റെ വെടിയേറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ മരിച്ചു. കൂടാതെ സംഭവത്തിൽ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫെലിലുള്ള സേനയുടെ ക്യാംപിലാണ് സംഭവം. തന്റെ സര്‍വീസ് ഗണ്‍ ഉപയോഗിച്ചാണ് ജവാന്‍ ക്യാംപിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സി.ആര്‍.പി.എഫ്. സേനയുടെ 120-ാം ബറ്റാലിയനിലെ രണ്ട് ജവാന്മാരാണ് മരിച്ചതെന്ന് മണിപ്പൂര്‍ പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിനായി മുതര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ഇംഫാലിലെ റീജിണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് […]
Read more

മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി കേന്ദ്രം

ഇംഫാൽ: കലാപബാധിത മണിപ്പുരിൽ രാഷ്ട്രപതി ഭരണമേർപ്പെടുത്തി സുപ്രധാന നീക്കവുമായി കേന്ദ്രം. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങ് രാജിവച്ച് ദിവസങ്ങൾക്കകമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി. ബിരേൻ സിങ് രാജിവച്ച ശേഷം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതു സ്ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ കഴിയാത്ത സാഹചര്യത്തിൽ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപെടുത്താൻ ആലോചനയുണ്ടായിരുന്നു. മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും ബിജെപി […]
Read more

ജമ്മു കശ്മീരിൽ വെടിനി‍ർത്തൽ കരാ‌ർ ലംഘനം നടത്തി പാകിസ്ഥാൻ

ജമ്മു: പ്രകോപനങ്ങളില്ലാതെ ഇന്ത്യന്‍ പോസ്റ്റിലേക്ക് വെടിയുതിര്‍ത്ത് പാകിസ്ഥാന്‍. ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ് പാകിസ്ഥാന്‍ നടത്തിയത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന് വലിയ നാശനഷ്ടം സംഭവിച്ചു എന്ന് സൈന്യം അറിയിച്ചു. ജമ്മുവിലെ അഖ്‌നൂര്‍ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം തീവ്രവാദികള്‍ നടത്തിയ ഐഇഡി സ്‌ഫോടനത്തില്‍ ഒരു ക്യാപ്റ്റന്‍ ഉള്‍പ്പടെ രണ്ട് ഇന്ത്യന്‍ സൈനികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. 2021 ഫെബ്രുവരി 25 ന് ഇന്ത്യയും പാകിസ്ഥാനും വെടനിര്‍ത്തല്‍ […]
Read more

നരേന്ദ്രമോദി അമേരിക്കയില്‍:ട്രംപുമായി നാളെ കൂടിക്കാഴ്ച

രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നൽകി അമേരിക്ക. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. അനധികൃത കുടിയേറ്റക്കാരെ വിലങ്ങുവെച്ച് തിരിച്ചയച്ചത് ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും എന്നാണ് പ്രതീക്ഷ. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. കൂടാതെ ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി […]
Read more
പുതിയ ആദായ നികുതി ബിൽ നാളെ അവതരിപ്പിച്ചേക്കും സാധാരണക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ആദായ നികുതി ബിൽ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. നിയമം 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 600 പേജുകളുള്ള നിര്‍ദ്ദിഷ്ട നിയമം ആദായനികുതി ചട്ടം 2025 എന്ന പേരിലായിരിക്കും അറിയപ്പെടുക. ആകെ 23 അധ്യായങ്ങളും, 536 വകുപ്പുകളുമാണ് നിയമത്തിലുണ്ടാവുക. നിലവിലെ ആദായ നികുതി നിയമത്തിന് 298 വകുപ്പാണുള്ളത്. പുതിയ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെയാണ് […]
Read more

ഷീന ബോറ കൊലക്കേസ്; ഇന്ദ്രാണി മുഖര്‍ജിക്ക് വിദേശ യാത്ര നടത്താന്‍ ജാമ്യം നല്‍കില്ല

ന്യൂഡല്‍ഹി: ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് തിരിച്ചടി. കേസില്‍ ഇന്ദ്രാണി മുഖര്‍ജി വിദേശയാത്രയ്ക്ക് അനുമതി തേടി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഷീന ബോറ വധക്കേസില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. മുഖര്‍ജിയെ വിദേശയാത്രയ്ക്ക് അനുവദിച്ച വിചാരണക്കോടതി ഉത്തരവ് നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ദ്രാണി മുഖര്‍ജി സുപ്രീം കോടതിയെ സമീപിച്ചത്. വിദേശത്ത് പോയാല്‍ ഇന്ദ്രാണി മുഖര്‍ജി തിരിച്ചുവരുമെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു. 2012 ഏപ്രിലിലാണ് ഇന്ദ്രാണി […]
Read more

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വധഭീഷണി മുഴക്കിയ പ്രതി പിടിയിൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി യാത്ര ചെയ്യുന്ന വിമാനം തകര്‍ക്കുമെന്ന് വധഭീഷണി മുഴക്കിയ ആളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ചേമ്പുര്‍ മേഖലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. നരേന്ദ്രമോദിക്ക് നേരെ വധഭീഷണി വന്നതോടെ വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മറ്റ് ഏജന്‍സികളും കൂടുതല്‍ അന്വേഷണം വ്യാപിപ്പിക്കും. നിലവില്‍ പ്രധാനമന്ത്രി തന്റെ വിദേശ സന്ദര്‍ശനം തുടരുകയാണ്.
Read more

പ്രണയബന്ധത്തെ എതിര്‍ത്തു; യുവാവ് കാമുകിയുടെ അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ചെന്നൈ: പ്രണയബന്ധത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് കൊലപ്പെടുത്തി. ഗപ്പെയര്‍ ഈസ്റ്റില്‍ താമസിച്ചിരുന്ന മുന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകന്‍ ശ്യാം കണ്ണന്‍ (22) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മൈഥിലിയുടെ ഭര്‍ത്താവ് ജയകുമാര്‍ പിരിഞ്ഞു താമസിക്കുകയാണ്. മുഗപ്പെയറിലെ വീട്ടില്‍ മൈഥിലിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകളുമാണ് താമസിച്ചിരുന്നത്. മകളുമായി പ്രണയത്തിലായിരുന്ന ശ്യാം നിരന്തരം ഇവരുടെ വീട്ടിൽ എത്താറുണ്ടായിരുന്നെങ്കിലും മൈഥിലി ഈ ബന്ധത്തെ എതിർത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ഇതേചൊല്ലി മൈഥിലി മകളുമായി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.