സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

അഴിമതി കുറഞ്ഞ രാജ്യം ഡെൻമാർക്ക്‌; ഇന്ത്യയ്ക്ക് 96-ാം സ്ഥാനം

ബെര്‍ലിന്‍: അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 96-ാം സ്ഥാനം. ബെര്‍ലിന്‍ ആസ്ഥാനമായുള്ള ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലാണ് അഴിമതി സൂചിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അഴിമതി ഏറ്റവും കുറഞ്ഞ രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഡെന്‍മാര്‍ക്കിനേയാണ്. ഡെന്‍മാര്‍ക്കിന് 90 പോയിന്റാണുള്ളത്. ഫിന്‍ലന്‍ഡ് (88), സിങ്കപുര്‍ (84), ലക്‌സംബെര്‍ഗ് (81) എന്നീ രാജ്യങ്ങളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ഇന്ത്യ കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങൾ താഴ്ന്നു. 100-ല്‍ 38 സ്‌കോറോടെയാണ് ഇന്ത്യ ഈ റാങ്കില്‍ എത്തിയത്. 2023-ല്‍ 39 പോയിന്റുമായി 93-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2022-ല്‍ […]
Read more

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് ( 85 )അന്തരിച്ചു. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഫെബ്രുവരി മൂന്ന് മുതൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇരുപതാം വയസ്സിൽ സന്യാസം സ്വീകരിച്ച സത്യേന്ദ്ര ദാസ് നിർവാണി അഖാര വിഭാഗത്തിലെ സന്യാസിയായിരുന്നു. 1992 മുതൽ രാമക്ഷേത്രത്തിലെ പുരോഹിതനായിരുന്നു. ഇന്ന് പുലർച്ചെയാണ് ആരോഗ്യനില ഗുരുതരമായി മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ […]
Read more

കുംഭമേളയിൽ ഇതുവരെ പങ്കെടുത്ത് 45 കോടി ഭക്തർ

പ്രയാഗ് രാജ്: മഹാകുംഭമേള അവസാനിക്കാൻ രണ്ടാഴ്ച കൂടി ബാക്കിനിൽക്കേ ത്രിവേണിസംഗമത്തിൽ പുണ്യസ്നാനം നടത്തിയത് 45 കോടി ഭക്തർ. ഇത് സംബന്ധിച്ച കണക്കുകൾ ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ടു. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26ന് കുംഭമേള സമാപിക്കും. ആകെ 55 കോടി ഭക്തർ എത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മൗനി അമാവാസി, ബസന്ത് പഞ്ചമി, മകര സംക്രാന്തി എന്നീ വിശേഷ ദിവസങ്ങളിലായിരുന്നു കൂടുതൽ ആളുകൾ പങ്കെടുത്തത്. ഇന്നലെ മാത്രം രാവിലെ പത്തുമണിവരെയുള്ള കണക്കനുസരിച്ച് 74.96 ലക്ഷം പേർ പങ്കെടുത്തു.
Read more

ഭൂമിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്തുകാര്യമാണുള്ളത്, സര്‍ക്കാര്‍ ഡബിള്‍ മണ്ടത്തരങ്ങളാണ് ചെയ്യുന്നത്’- അഖിലേഷ് യാദവ്

ന്യുഡല്‍ഹി: പ്രയാഗ് രാജില്‍ കുംഭമേളയെ തുടര്‍ന്ന് അനുഭവപ്പെടുന്ന തീവ്ര ഗതാഗത കുരുക്ക് വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് സമാജ് വാദി നേതാവ് അഖിലേഷ് യാദവ്. കുംഭ മേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശ്വാസികള്‍ 300 കിലോമീറ്റര്‍ നീളമുള്ള ഗതാഗത കുരുക്കില്‍ അകപ്പെട്ടു കിടക്കുകയാണ്. ഇതാണോ വികസിത ഭാരതമെന്ന് യാദവ് ചോദിച്ചു.’ഗതാഗതം നിയന്ത്രിക്കാന്‍ പോലും സര്‍ക്കാരിന് സാധിക്കുന്നില്ല. ഭൂമിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്തുകാര്യമാണുള്ളത് എന്ന് അദ്ധേഹം പറഞ്ഞു. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരാണ് യുപിയില്‍ ഉള്ളതെന്ന് അവര്‍(ബിജെപി) പറയുന്നു. എന്നാൽ […]
Read more

കശ്മീരിൽ കുഴിബോംബ് സ്‌ഫോടനം: രണ്ട് ജവാന്മാർ വീരമൃത്യു, ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിൽ അഖ്‌നൂരിർ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരർ സ്ഥാപിച്ചെന്ന് കരുതുന്ന കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. സ്‌ഫോടനം നടന്ന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പട്രോളിങ് പോയ സൈനിക സംഘത്തിലെ ജവാന്മാര്‍ക്കാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.പട്രോളിങ്ങിനായി പോയത് മൂന്നുപേരടങ്ങുന്ന സംഘമാണ്. ഇതില്‍ രണ്ടുപേര്‍ക്ക് സംഭവ സ്ഥലത്തുവെച്ച് തന്നെ ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. മറ്റൊരു ഉദ്യോഗസ്ഥനെ സാരമായ പരിക്കുകളോടെ […]
Read more

ബിജെപിയിൽ ചേർന്നാൽ തമിഴ്‌നാടിന് കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് മോദി പറഞ്ഞു; വെളിപ്പെടുത്തി ഡിഎംകെ

കേന്ദ്ര സർക്കാരിനെതിരെയുള്ള എം കെ സ്റ്റാലിന്റെ കുറ്റപ്പെടുത്തലിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ഡിഎംകെ. ബിജെപിയിലേക്ക് ക്ഷണമുണ്ടായെന്നും എൻഡിഎയിൽ ചേർന്നാൽ തമിഴ്‌നാടിന് കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുവെന്നും പാർട്ടി ഖജാൻജിയും എംപിയുമായ ടിആർ ബാലുവിന്റെ വെളിപ്പെടുത്തി. ഈ കാര്യം കഴിഞ്ഞദിവസം കാഞ്ചീപുരത്ത് പാർട്ടി പൊതുയോഗത്തിൽ സംസാരിക്കവേയാണ് ബാലു അവകാശപ്പെട്ടത്. തേൻപുരട്ടിയ വിഷമെന്നാണ് മോദിയുടെ വാക്കുകളെ ബാലു വിശേഷിപ്പിച്ചത്. ഇത്തരം ചതിക്കുഴികളിൽ വീണുപോകരുതെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരെ ഉപദേശിക്കുകയും ചെയ്‌തു. വിദ്യാഭ്യാസ മേഖലയിൽ തമിഴ്‌നാടിനു കിട്ടേണ്ട വിഹിതം […]
Read more

രാഹുലിനെയും അഖിലേഷിനെയും കെജ്‌രിവാളിനെയും അധിക്ഷേപിച്ച് പോസ്റ്റ്; മൈസൂരുവിൽ ഒരാൾ അറസ്റ്റിൽ

ബെംഗളുരു: സമൂഹ മാധ്യമ പോസ്റ്റിനെ ചൊല്ലി കര്‍ണാടകയിലെ മൈസൂരുവില്‍ സംഘര്‍ഷം. ഉദയഗിരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. ഇന്‍ഡ്യ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ ചിത്രങ്ങള്‍ മുസ്ലിം വിഭാഗത്തിന്റെ സൂചനകളോടെ 3 ഇഡിയറ്റ്‌സ് എന്ന തലക്കെട്ടില്‍ സുരേഷ് എന്നയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഡല്‍ഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി പ്രദേശത്തെ ഒരു വിഭാഗം ഉദയഗിരി പൊലീസ് സ്റ്റേഷന്‍ […]
Read more

മഹാ കുംഭമേള: പ്രധാന സ്നാനമായ മാഗി പൂർണിമ നാളെ

ഡല്‍ഹി: പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പ്രധാന സ്‌നാനമായ മാഗി പൂര്‍ണിമ നാളെ നടക്കും. ഇതോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 5 മണി മുതല്‍ പ്രയാഗ് രാജ് നഗരത്തില്‍ മുഴുവന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പ്രയാഗ് രാജ് വാഹന നിരോധിത മേഖലയായി പ്രഖ്യാപിക്കും. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ പ്രയാഗ് രാജില്‍ അനുവദിക്കില്ല. ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി […]
Read more

മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്ത് വിജയ് ദേവരകൊണ്ട

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ട. കൂടാതെ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തുകയും ചെയ്തു. അമ്മയ്‌ക്കൊപ്പമാണ് വിജയ് മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി പ്രയാഗ് രാജിൽ എത്തിയത്. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നേരത്തെ മലയാള സിനിമാ താരങ്ങളായ ജയസൂര്യയും സംയുക്തയും പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കുടുംബത്തിനൊപ്പമാണ് ജയസൂര്യ പ്രയാഗ്‌രാജിലെത്തിയത്. അവരുടെ ചിത്രങ്ങളും നടൻ പങ്കുവെച്ചിരുന്നു. […]
Read more

ഗോപിചന്ദ് ഹിന്ദുജയുടെ ‘ഐ ആം’ പ്രകാശനം ചെയ്തു

കൊച്ചി: ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജയുടെ ഐ ആം എന്ന പുസ്തകം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രകാശനം ചെയ്തു. പുരാതന സംസ്‌കാരങ്ങളില്‍ ഒന്നായ സനാതനത്തിന്റെ ഭൂമിയായ ഭാരതത്തിലാണ് ഈ പ്രകാശനം നടക്കുന്നുവെന്നത് ഇതിന്റെ പ്രാധാന്യം വളരെയധികം ഉയര്‍ത്തുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാ വിശ്വാസങ്ങളിലും വൈവിധ്യങ്ങള്‍ വിവേചിക്കാനാവുന്ന ഈ പുസ്തകം ഭാരതീയതയുടെ സാര്‍വ്വജനികമായ പ്രസക്തിയാണ് ഉയര്‍ത്തിക്കാട്ടുന്നത്. നാനാത്വത്തിലെ ഏകത്വത്തിന്റെ ഉദാഹരണമാണ് ഭാരതീയതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഡോ.അഭിഷേക് മനു […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.