ഡിസംബര്‍ 6 : ഇന്ത്യന്‍ മതേതരത്വത്തിന് മുറിവേറ്റ ദിനം
ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ 6, രാമക്ഷേത്രം പുനര്‍ജനിച്ച ഡിസംബര്‍ 6. പള്ളിയുടെ ആത്മാവിനെ ക്ഷേത്രത്തിന്റെ ചവിട്ടുപടികളാക്കാന്‍ വാശിപിടിച്ച നമ്മുടെ പ്രധാനമന്ത്രി. ആമോദവും ആവേശവും സമം ചേര്‍ന്ന അന്തരീക്ഷത്തില്‍ രാമക്ഷേത്രത്തിലെ രാംലല്ല ഭക്തര്‍ക്കായി കണ്‍തുറന്നപ്പോള്‍ അസ്തമിച്ചത് ഒരു വിഭാഗത്തിന്റെ വിശ്വാസമാണ്. അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമവിഗ്രഹം പ്രതിഷ്ടിച്ചു. ഇതോടെ മൂന്നു പതിറ്റാണ്ടുകാലത്തെ ബി ജെ പി, സംഘ് പരിവാര്‍ ശക്തികളുടെ ഏറ്റവും പ്രധാനമായൊരു രാഷ്ട്രീയ-വര്‍ഗീയ അജണ്ടയാണ് നടപ്പിലായത്. […]
Read more

