സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍

വായു മലിനീകരണം മൂലം വലയുന്ന ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍കൊണ്ട് സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ അനുമതി തേടി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് കത്തെഴുതി. പുക മഞ്ഞ് ഒഴിവാക്കാന്‍ കൃത്രിമ മഴ മാത്രമാണ് മാര്‍ഗമെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കത്തില്‍ ചൂണ്ടിക്കാട്ടി. വായു മലിനീകരണം കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി വീട്ടിലിരുന്ന് ജോലി ചെയ്യും. […]
Read more

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് : പോളിങ് 47.92 %

ജാര്‍ഖണ്ഡ് : സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യവും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് വിധി നിര്‍ണ്ണയിക്കപ്പെടുന്നത്. ആറ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 47.92 ശതമാനമാണ് പോളിങ് നിരക്ക്. 12 ജില്ലകളിലായി രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് അവസാനിക്കും.
Read more

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് : പോളിങ് 32.18 ശതമാനത്തിലേയ്ക്ക്

മഹാരാഷ്ട്ര : ഭരണകക്ഷിയായ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും തമ്മിലുള്ള ഏറ്റുമുട്ടൽ മുന്നേറുന്നു. മന്ദഗതിയിലേയ്ക്ക് എത്തിയ പോളിങ് നിരക്ക് ഉയര്‍ന്നുവരികയാണ് മഹാരാഷ്ട്രയില്‍. നാല് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വെറും 18.14 ശതമാനം മാത്രമായിരുന്നു പോളിങ് നിരക്ക്. മണിക്കൂറുകള്‍ക്കിപ്പുറം നിരക്ക് സാവധാനത്തില്‍ ഉയരുന്നുണ്ടെന്നതാണ് രാഷ്ട്രീയ മുന്നണികള്‍ക്ക് ആശ്വാസം പകരുന്നത്. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി അധികാരത്തിലെത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നാണ് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ ഉറപ്പിച്ചു പറയുന്നത്.
Read more

വായുമലിനീകരണം രൂക്ഷം ; ഡൽഹിയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സർക്കാർ

ഡൽഹിയിലെ കനത്ത വായു മലിനീകരണം കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. 50 ശതമാനം സർക്കാർ ജീവനക്കാർ ഇനി വീട്ടിലിരുന്ന് ജോലി ചെയ്യും. മലിനീകരണം കുറയ്ക്കുന്നതിനായാണ് സർക്കാർ അടിയന്തരമായി ഇങ്ങനെ ഒരു നടപടിയെടുത്തത്. ദില്ലി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകളിലാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. വർക്ക് ഫ്രം ഹോം ഏതു രീതിയിൽ നടപ്പാക്കുമെന്ന കാര്യം ഉന്നത ഉദ്യോഗസ്ഥരുമായി സർക്കാർ ചർച്ച ചെയ്യും. നഗരത്തിന്റെ പല ഭാഗങ്ങളിലും വായുഗുണനിലവാര സൂചിക 500നും മുകളിലാണ്. ശ്വാസതടസ്സം ബാധിച്ച് ആശുപത്രിയിൽ […]
Read more

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 18.14%

മഹാരാഷ്ട്ര : ജനാധിപത്യത്തിന്റെ ഉത്സവമെന്ന് ഏക്നാഥ് ഷിൻഡെ വിശേഷിപ്പിച്ച മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിൽ. നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 18.14% മാത്രം.
Read more

ജാർഖണ്ഡ് തെരഞ്ഞെടുപ്പ് : പോളിങ് 9 മണിവരെ 12.71%

ജാർഖണ്ഡ് : ജാർഖണ്ഡ് ജനങ്ങള്‍ വിധിയെഴുതുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 9 മണിവരെ 12.71% പോളിങ് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് 14,218 പോളിങ് സ്റ്റേഷനുകളിൽ ആരംഭിച്ച പോളിങ് വൈകുന്നേരം 5 മണിക്കാണ് അവസാനിക്കുന്നത്. 31 ബൂത്തുകൾ ഒഴികെ ബാക്കി ബൂത്തുകളിൽ 4 മണിക്ക് അവസാനിക്കും. നവംബർ 13 ന് നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 66.65% പോളിങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിൽ ബിജെപി 32 സീറ്റിലും സഖ്യകക്ഷിയായ എജെഎസ്‌യു ആറ് സീറ്റിലുമാണ് മത്സരിക്കുന്നത്. ഇന്ത്യൻ […]
Read more

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് : 9 മണിവരെ പോളിങ് 6.61%

മഹാരാഷ്ട്ര : മഹാരാഷ്ട്ര വിധിയെഴുതുകയാണ്. 10% വോട്ടിംഗിൽ ഭാണ്ഡൂപ്പും മുളുണ്ടുമാണ് മുന്നിലുള്ളത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും വോട്ട് രേഖപ്പെടുത്തി. അജിത് പവാറും ഭാര്യ സുനേത്രയും പൂനെ ജില്ലയിലെ ബാരാമതിയിലെ കടേവാഡിയിലാണ് വോട്ട് രേഖപ്പെടുത്തിയത്. ആളുകൾ വോട്ടുചെയ്യണം, മഹാരാഷ്ട്രയിലെ ജനങ്ങൾ സമാധാനപരമായ രീതിയിൽ നല്ലതീരുമാനം കൈക്കൊള്ളുമെന്ന് എനിക്ക് ഉറപ്പുണ്ട്. നവംബർ 23ന് ശേഷം സംസ്ഥാനത്ത് സർക്കാർ രൂപീകരണ ചുമതല ആർക്കാണ് ജനങ്ങള്‍ ൽകുകയെന്ന് വ്യക്തമാകും. വോട്ട് രേഖപ്പെടുത്തിയ ശേഷം എൻസിപി-എസ്‌സിപി നേതാവ് […]
Read more

മഹാരാഷ്ട്ര വിധിയെഴുതാനെത്തുന്നു

മഹാരാഷ്ട്ര: മഹാരാഷ്ട്ര പോളിങ് ബൂത്തിലേയ്ക്ക്. അടിയൊഴുക്കുകള്‍ക്ക് ഏറെ സാധ്യതയുള്ള മഹാരാഷ്ട്രയിലെ ജനങ്ങളുടെ മനസ്സില്‍ എന്തെന്ന് കുറിക്കപ്പെടാന്‍ ഇനി നിമിഷങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള മഹായുദ്ധത്തിന് തന്നെയാണ് മഹാരാഷ്ട്ര വേദിയാകുക. മഹാരാഷ്ട്രയില്‍ എന്‍സിപിയും ശിവസേനയും രണ്ടായി പിളരുകയും ബിജെപിക്കൊപ്പം ചേരുകയും ചെയ്ത രാഷ്ട്രീയ വിവാദങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് ജനങ്ങള്‍ പോളിംങ് ബൂത്തിലേയ്ക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ ഇതില്‍ ഏത് ഭാഗമാണ് ശരി എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാകും ജനങ്ങള്‍ തെരഞ്ഞെടുക്കുക എന്നതാണ് ഇവിടെ ആവേശം ഇരട്ടിയാക്കുന്നത്. സ്വതന്ത്രരും […]
Read more

ജാര്‍ഖണ്ഡ് വിധി നിര്‍ണ്ണയിക്കാനെത്തുന്നു

ജാര്‍ഖണ്ഡ് : രണ്ടാം ഘട്ടതെരഞ്ഞെടുപ്പിനായി ജാര്‍ഖണ്ഡില്‍ ജനങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള സഖ്യങ്ങളുടെ ഉന്നത നേതാക്കളൊക്കെയും അണിനിരന്ന വന്‍പ്രചാരണത്തില്‍ ജനങ്ങള്‍ ആര്‍ക്കൊപ്പമെന്ന് നിര്‍ണ്ണയിക്കപ്പെടുന്ന മണിക്കൂറുകളാണിനി.2019ല്‍ നഷ്ടമായ അധികാരം ബിജെപി തിരിച്ചുപിടിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Read more

ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം മിന്നു മണിയും

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ വനിതാ ടീം പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റിൽ ഇന്ത്യന്‍ ടീമില്‍ അവസരം നേടി മലയാളി താരം മിന്നു മണിയും. ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളിൽ മിന്നു മണിയും ഉണ്ടാകും. . ഒരിടവേളയ്ക്ക് ശേഷമാണ് മിന്നു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. ഓസ്‌ട്രേലിയ എ ടീമിനെതിരായ മത്സരത്തില്‍ ക്യാപ്റ്റനായിരുന്ന മിന്നു ബാറ്റുകൊണ്ടും തന്റെ ഓഫ് സ്പിന്നുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒന്നാം ഏകദിനവും രണ്ടാം ഏകദിനവും ഡിസംബര്‍ 5 നും 8 നുമായി ബ്രിസ്‌ബേനിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.