സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

ഭുമിക്ക് പകരം ജോലി,കളളപ്പണ ഇടപാട് കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം

ഡല്‍ഹി: ഭൂമിക്ക് പകരം ജോലി വാഗ്ദാന, കള്ളപ്പണ ഇടപാട് കേസുകളില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം. ദില്ലി റൗസ് അവന്യൂ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ലാലു പ്രസാദ് യാദവിനൊപ്പം മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ജാമ്യം അനുവദിച്ചു. ആര്‍ജെഡി നേതാക്കള്‍ മൂന്ന് പേരും ഒരു ലക്ഷം രൂപയുടെ വീതം ആള്‍ജാമ്യം നല്‍കണമെന്നാണ് വിചാരണക്കോടതിയുടെ വ്യവസ്ഥ. ജോലിക്ക് ഭൂമി ഇടപാട് കേസില്‍ സിബിഐ ആണ് അന്വേഷണം […]
Read more

നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കൊൽക്കത്ത : ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. വെള്ളിയാഴ്ച ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിച്ചു. ട്യൂഷന് പോയ പെൺകുട്ടി രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയും പൊലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു. കുട്ടിയുടെ പിതാവ് പരാതിയുമായി എത്തിയപ്പോൾ പൊലീസ് […]
Read more

ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽ നിന്ന് പിടികൂടിയത് 1800 കോടിയുടെ മയക്കുമരുന്ന്

ഭോപാൽ : മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽ നിന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്) ചേർന്ന് നടത്തിയ റെയ്ഡിൽ 1800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. ഫാക്‌ടറിയിൽ ഉൽപ്പാദിപ്പിച്ചിരുന്ന എം.ഡി (മെഫെഡ്രോൺ) മയക്കുമരുന്നുകളാണ് റെയ്ഡിൽ കണ്ടെടുത്തത്. അനധികൃത മയക്കുമരുന്ന് ഉൽപാദനവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ഗുജറാത്ത് മന്ത്രി ഹർഷ് സാങ്വി പ്രശംസിച്ചു. മയക്കുമരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതിൽ നിയമ നിർവഹണ ഏജൻസികളുടെ അശ്രാന്ത പരിശ്രമത്തെയാണ് ഈ നേട്ടം […]
Read more

ബി.ജെ.പി ഭരിക്കുന്നിടത്ത് സൗജന്യ വൈദ്യുതി ലഭ്യമാക്കിയാൽ ഞാൻ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും ; അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി : ബി.ജെ.പിയുടെ “ഇരട്ട എഞ്ചിൻ” സർക്കാറുകൾ പരാജയമാണെന്ന് അരവിന്ദ് കെജ്രിവാൾ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി സൗജന്യ വൈദ്യുതി നൽകിയാൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ‘ജനതാ കി അദാലത്’ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ. ഹരിയാനയിൽ നിന്നും ജമ്മു കശ്മീരിൽ നിന്നും ബി.ജെ.പിയെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പി ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി […]
Read more

ഹരിയാനയിലെ തെരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവരുന്നു

ചണ്ഡീഗഢ് : ഹരിയാനയിലെ തെരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവരുന്നു. ആദ്യ ഫലസൂചനകൾ കോൺഗ്രസിന് അനുകൂലമായാണ് കാണുന്നത്. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 55 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിച്ച് പീപ്ൾസ് പൾസ്. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഹാട്രിക് ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ലഭിക്കുകയെന്നുമാണ് പീപ്ൾസ് പൾസിന്റെ വിശകലനം. സംസ്ഥാനത്ത് 2014ലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 2019ലും ബി.ജെ.പി തന്നെ സർക്കാർ രൂപവത്കരിച്ചു. ഇത്തവണ മനോഹർ ലാൽ ഖട്ടറിന്റെ പിൻഗാമിയായ അധികാരത്തിലെത്തിയ നായബ് സിങ് […]
Read more

കോൺഗ്രസ്, യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു ; നരേന്ദ്രമോദി

മുംബൈ : കോൺഗ്രസ്, യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുകയാണെന്ന വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്‍റേത് ഭിന്നിപ്പിക്കൽ രാഷ്ട്രീയമാണെന്നും പാർട്ടിയെ ഭരിക്കുന്നത് അർബൻ നക്സലുകളാണെന്നും മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പരാമര്‍ശം. രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്‍റെ അജണ്ട നടപ്പാക്കാൻ സമുദായങ്ങൾക്കിയിൽ കോൺഗ്രസ് മനഃപൂർവം ഭിന്നത വളർത്തുകയാണ്. ജനങ്ങൾ ബി.ജെ.പിയോടൊപ്പം ഒന്നിച്ചാൽ രാജ്യത്തെ വിഭജിക്കാനുള്ള കോൺഗ്രസിന്റെ അജണ്ട പരാജയപ്പെടുമെന്ന് അവർക്കറിയാം. കോൺഗ്രസിന്റെ അജണ്ടകൾ പരാജയപ്പെടുത്താൻ ജനങ്ങൾ ബി.ജെ.പിയോടൊപ്പം ഒന്നിച്ചുനിൽക്കണം – മോദി പറഞ്ഞു. […]
Read more

ചെന്നൈയിൽ വൻ പ്രതിഷേധം ; വഖഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യം

ചെന്നൈ: ഫെഡറേഷൻ ഓഫ് തമിഴ്നാട് ഓർഗനൈസേഷന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തില്‍ 2014ലെ വഖഫ് ഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽ വൻ പ്രതിഷേധം. ചെന്നൈയിലെ എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തിന് സമീപം നടന്ന പ്രകടനത്തിൽ പതിനായിരങ്ങളാണ് പ​ങ്കെടുത്തത്. വഖഫ് ബോർഡുകളെ സ്തംഭിപ്പിക്കാനും വഖഫ് സ്വത്തുക്കൾ കൈയേറാനുള്ള ഭരണഘടനാ വിരുദ്ധമായ വിവേചനപരമായ വ്യവസ്ഥകൾ അടങ്ങുന്ന വഖഫ് ഭേദഗതി ബിൽ 2024 പിൻവലിക്കണമെന്നാണ് എല്ലാ നേതാക്കളും ഒന്നിച്ച് ആവശ്യപ്പെട്ടത്. ഫെഡറേഷൻ പ്രസിഡന്റ് മൗലാന പി.എ. ഖാജാ മുഹിയുദ്ദീൻ ബാഖവിയുടെ നേതൃത്വത്തിൽ നടന്ന […]
Read more

ഹിന്ദു പുരോഹിതൻ യതി നരസിംഹാനന്ദക്കെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്

ഹൈദരാബാദ് : ഹിന്ദു പുരോഹിതൻ യതി നരസിംഹാനന്ദക്കെതിരെ കേസെടുത്ത് ഹൈദരാബാദ് പൊലീസ്. മുസ്ലിം മതവിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ പരാമർശം നടത്തിയെന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം ഗാസിയാബാദിലെ ലോഹ്യ നഗറിർ പ്രസംഗത്തിനിടയിലാണ് നരസിംഹാനന്ദ് പ്രവാചക നിന്ദ നടത്തിയത്. മുഹമ്മദ് പെർവായിസ് ഖാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിതയിലെ 196 (1), 299, 351 (2), 352 വകുപ്പുകൾ പ്രകാരം നമ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദി ഭവനില്‍ സംഘടിപ്പിച്ച […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.