സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്

ഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും എന്‍ഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ആദ്യ മണിക്കൂറുകളില്‍ 17 സീറ്റുകളില്‍ തൃണമൂലും കോണ്‍ഗ്രസും ലീഡ് തുടരുമ്പോള്‍ 16 സീറ്റുകള്‍ നിലനിര്‍ത്തി ബിജെപി തൊട്ടുപിന്നാലെ തന്നെയുണ്ട്. പശ്ചിമബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ അഭിഷേക് ബാനര്‍ജി മുന്നിലാണ്.നിലവില്‍ രാജ്യത്ത് ഇന്‍ഡ്യ സംഖ്യത്തിനാണ് മുന്നേറ്റം.261 സീറ്റില്‍ ഇന്‍ഡ്യ ലീഡില്‍ നില്‍ക്കുമ്പോള്‍ എന്‍ഡിഎ 234 സീറ്റുകളില്‍ പിന്നാലെയുണ്ട്.തപാല്‍ വോട്ടുകളാണ് നിലവില്‍ എണ്ണുന്നത്.ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്
Read more

ലോക്‌സഭ തെരഞ്ഞെടുപ്പ്;ഇന്ത്യ മുന്നണി മുന്നില്‍

ഡല്‍ഹി:രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്ത് ഇന്‍ഡ്യ മുന്നണി.267 സീറ്റുകളോടെയാണ് ഇന്‍ഡ്യാ മുന്നണി ലീഡ് ചെയ്യുന്നത്.230 സീറ്റില്‍ എന്‍ഡിഎ തൊട്ടുപിന്നില്‍ തുടരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി നിലവില്‍ വാരണാസിയില്‍ പിന്നിലാണ്. മൂന്നാമൂഴം ലക്ഷ്യമിട്ട് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപിയും മോദി സര്‍ക്കാരിന് അന്ത്യം കുറിക്കാന്‍ ഇന്‍ഡ്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. മോദിക്കെതിരെ 25ലേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്‍ഡ്യ സഖ്യത്തില്‍ അണിചേര്‍ന്നിരുന്നു. രാജ്യത്തെ 543 മണ്ഡലങ്ങളിലേക്ക് നടന്ന […]
Read more

എറണാകുളത്ത് പോസ്റ്റൽ വോട്ടുകളിൽ ലീഡ് യുഡിഎഫിന്

കോൺ​ഗ്രസിന്റെ കോട്ട എന്നറിയപ്പെടുന്ന എറണാകുളം മണ്ഡലത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യുഡിഎഫിനാണ് ലീഡ്
Read more

കേരളത്തില്‍ യു ഡി എഫ് തരംഗം, ബി ജെ പി അക്കൗണ്ട് തുറക്കും

ദേശീയ ഏജന്‍സികളുടെ സര്‍വ്വേകളിലെല്ലാം ബി ജെ പി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒന്നുമുതല്‍ മൂന്നുവരെ സീറ്റുകള്‍ നേടുമെന്നാണ് വിവിധ ഏജന്‍സികളുടെ പ്രവചനം. രാജ്യത്ത് മോദിക്ക് തുര്‍ഭരണമുണ്ടാവുമെന്ന് ദേശീയ ഏജന്‍ലികളുടെ പ്രവചനം. കേരളത്തില്‍ യു ഡി എഫിന് മേല്‍കൈ നേടുമെന്നും നിവവിലുള്ള സീറ്റുപോലും എല്‍ ഡി എഫിന് നഷ്ടപ്പെടുമെന്നും പ്രവചനമുണ്ട്. എബിപിസി കവര്‍ സര്‍വ്വേയിലാണ് എല്‍ ഡി എഫിന് കേരളത്തില്‍ സീറ്റുകളൊന്നും ലഭിക്കില്ലെന്ന് പ്രവചിക്കുന്നത്. കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് ടൈസ് നൗ എക്‌സിറ്റ്‌പോള്‍. […]
Read more

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം, വാരണസിയടക്കം ഇന്ന് 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും. പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി എന്നീ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഹിമാചൽപ്രദേശിൽ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം […]
Read more

മോദിയുടെ കന്യാകുമാരിയിലെ ധ്യാനം രണ്ടാം ദിവസത്തിലേയ്ക്ക്

കന്യാകുമാരി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു.ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം ആരംഭിച്ചത്.കനത്ത സുരക്ഷാക്രമീകരണങ്ങളിലാണ് വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ പ്രധാനമന്ത്രിയുടെ ധ്യാനം നടക്കുന്നത്.നാളെ വൈകുന്നേരത്തോടെ ധ്യാനം അവസാനിപ്പിച്ച് മോദി വാരണാസിയിലേക്ക് മടങ്ങും. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി, അവിടെ നിന്നായിരിക്കും യാത്ര. പ്രധാനമന്ത്രിയുടെ മടക്കയാത്ര വരെ വിവേകാനന്ദ പാറയിലേക്ക് സന്ദർശകർക്ക് നിയന്ത്രണമുണ്ട്. രാത്രി മുഴുവൻ വിവേകാനന്ദപ്പാറയ്ക്ക് ചുറ്റും പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. 2000ത്തിലധികം പൊലീസാണ് […]
Read more

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക

ഗാന്ധിജിയെ ലോകം അറിഞ്ഞത് സിനിമയിലൂടെ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ദീപിക ദിനപത്രം.സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരേ ഗോഡ്സെ സംഘമൊഴിച്ച് ഈ രാജ്യത്തെ സകല മനുഷ്യരെയും സമരത്തിനിറക്കിയ മഹാത്മാവിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.ചോരയൊലിക്കുന്ന ചരിത്രമാണത് എന്നാണ് ദീപിക അവരുടെ മുഖപ്രസംഗത്തില്‍ പറയുന്നത്. ദീപിക മുഖപ്രസംഗത്തില്‍ ഗാന്ധിജി ഗാന്ധി സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പു പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ലോകാരാധ്യനായിരുന്നു എന്നും മഹാത്മാ ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ മോദിക്ക് ഇക്കാര്യം വിശ്വസിക്കാനായില്ലെന്നത് മഹാ കഷ്ടമാണെന്നും ദിപിക പറയുന്നു. ദീപിക മുഖപ്രസംഗം ഇങ്ങനെയാണ് […]
Read more

കാലവർഷത്തിന് പിന്നാലെ ചക്രവാതചുഴിയും; കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ യെല്ലോ അല‍ർട്ട്

കേരളത്തിൽ കാലവർഷം എത്തിയതിന് പിന്നാലെ ചക്രവാതചുഴിയും രൂപപ്പെട്ട സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് കേരളത്തിലെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. കേരള […]
Read more

ഡി കെ ശിവകുമാര്‍ ആരോപിച്ച ശത്രുവൈരഭിയാഗം നടന്നത് തളിപ്പറമ്പില്‍ !

കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം ശരിയോ?കര്‍ണ്ണാടക സര്‍ക്കാരിനെ വീഴ്ത്താനായി കേരളത്തില്‍ ശത്രുവൈരഭിയാഗം നടത്തിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഡി കെ ശിവകുമാറിന്റെ ആരോപണം ശരിയെങ്കില്‍ അത് ദേശീയതലത്തില്‍ തന്നെ കേരളത്തിന് വലിയ നാണക്കേടാണ്. പോത്തുകളെയും ആടുകളേയും പന്നികളേയും ബലി നല്‍കിയുള്ള യാഗമാണ് നടന്നതെന്നാണ് പറയപ്പെടുന്നത്. രാജരാജേശ്വരി ക്ഷേത്രത്തിന് സമീപത്താണ് യാഗം നടന്നതെന്നാണ് ഉയരുന്ന ആരോപണം.തളിപ്പറമ്പിലാണ് ഈ രാജരാജേശ്വര ക്ഷേത്രം. ക്ഷേത്രത്തിന് സമീപ പ്രദേശത്താണ് യാഗം നടന്നതെന്നും, യാഗത്തിന് പിന്നില്‍ ആരാണെന്ന് തനിക്ക് അറിയാമെന്നുമാണ് ഡി കെ […]
Read more

കൊച്ചി വിമാനത്താവളത്തിലൂടെ ഇനി മരുന്നും സൗന്ദര്യവർദ്ധക വസ്തുക്കളും ഇറക്കുമതി ചെയ്യാം

മരുന്നുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി സിയാലിനെ അംഗീകരിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനമിറക്കി. 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടെ, ഈ അനുമതി ലഭിക്കുന്ന 11 വിമാനത്താവളങ്ങളിലൊന്നായി മാറി സിയാൽ. ജീവൻരക്ഷാ മരുന്നുകളും മറ്റും ചെറിയ അളവിൽ, പ്രത്യേക അനുമതി ലഭ്യമാക്കിയാണ് ഇതുവരെ കൊച്ചിയിലേക്ക് എത്തിച്ചിരുന്നത്. ഇനി മുതൽ വൻകിട സ്റ്റോക്കിസ്റ്റുകൾക്ക് നേരിട്ട് കൊച്ചി വഴി മരുന്നുകളും സൗന്ദര്യവർധകവസ്തുക്കളും ഇറക്കുമതി ചെയ്യാനാകും. വിദേശത്ത് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.