സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

കന്യാകുമാരിയില്‍നിന്ന് കാണാതായ പെൺകുട്ടിയെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി

തിരുവനന്തപുരം: കന്യാകുമാരി കടല്‍ത്തീരത്തുനിന്നും കഴിഞ്ഞ ദിവസം കാണാതായ അഞ്ചുവയസ്സുകാരിയെ കണ്ടെത്തി. കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തിവന്നിരുന്ന അന്യസംസ്ഥാനക്കാരുടെ മകളെയാണ് തിങ്കളാഴ്ച രാവിലെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതലായിരുന്നു കുട്ടിയെ കാണാതായത്. രക്ഷിതാക്കള്‍ പല സ്ഥലങ്ങളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കന്യാകുമാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രാവിലെ നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഒരു പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട ബസ് ‘ യാത്രികരാണ് നെയ്യാറ്റിന്‍കര പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെ സ്റ്റേഷനിലേക്ക് […]
Read more

അരവിന്ദ് കെജരിവാളിന്റെ പിഎ തന്നെ മര്‍ദിച്ചു;ആരോപണവുമായി രാജ്യസഭ എംപി

ഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജരിവാളിന്റെ പിഎയ്‌ക്കെതിരെ ആരോപണവുമായി രാജ്യസഭാ എംപി സ്വാതി മാലിവാള്‍.അരവിന്ദ് കെജ്‌രിവാളിന്റെ പിഎ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് തന്നെ മര്‍ദിച്ചെന്നാണ് സ്വാതി മാലിവാള്‍ ആരോപണം ഉന്നയിച്ചത്. ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്തു;ടിടിഇയ്ക്ക് യുവാവിന്റെ മര്‍ദനം കെജ്‌രിവാളിന്റെ പിഎ വൈഭവ് കുമാറിന് എതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.സഹായം തേടി സ്വാതി ദില്ലി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തതായി സ്ഥിരീകരികരണം വന്നിട്ടുണ്ട്.
Read more

പ്രതിസന്ധി ഒഴിയുന്നില്ല;എയര്‍ ഇന്ത്യ സര്‍വ്വീസ് ഇന്നും മൂടങ്ങി

കൊച്ചി:യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്നും സര്‍വ്വീസ് മുടങ്ങി.രാവിലെ വിവിധ സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിപ്പ് വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസുമാണ് തിങ്കളാഴ്ച രാവിലെ റദ്ദാക്കിയത്.അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകള്‍ റദ്ദാക്കി.രാവിലെ പുറപ്പെടേണ്ട ദമാം,ബഹ്‌റൈന്‍ സര്‍വീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്ന് മുടങ്ങി.കൊച്ചിയില്‍ നിന്നുള്ള ചില സര്‍വീസുകള്‍ ഇന്നലെയും മുടങ്ങിയിരുന്നു. ടൊവിനോയോട് മാപ്പും കോപ്പും പറയാന്‍ തയ്യാറല്ല;സംവിധായകന്‍ […]
Read more

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം ഇന്ന്; 96 സീറ്റിൽ വിധിയെഴുത്ത്

ലോക്സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്.ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. യുപിയിൽ 13ഉം ബംഗാളിൽ എട്ടും സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പും ഇന്ന്. യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജ്, അധിർ രഞ്ജൻ ചൗധരിയും യൂസഫ് പഠാനും മത്സരിക്കുന്ന ബെഹ്റാംപൂർ എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, അസദുദ്ദീൻ ഉവൈസി […]
Read more

പ്ലസ്‌ വൺ പ്രവേശനം, ഏഴു ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന

കാസർകോട്: സംസ്ഥാനത്ത് പ്ലസ്‌ വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ചു.കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. ഈ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം സീറ്റും കൂട്ടും. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് ഇതിനുപുറമേ 10 ശതമാനം സീറ്റുകൂടി കൂട്ടിനൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകി.തൃശ്ശൂർ, എറണാകുളം, കൊല്ലം ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി […]
Read more

ലോക്‌സഭ നാലാം ഘട്ട വോട്ടെടുപ്പ് നാളെ;96 സീറ്റിലേക്ക് 1717 സ്ഥാനാര്‍ത്ഥികള്‍

ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും.10 സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ള 1717 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിക്കുന്നത്.ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്,അധിര്‍ രഞ്ജന്‍ ചൗധരി,യൂസഫ് പഠാന്‍,മഹുവ മൊയ്ത്ര,ദിലീപ് ഘോഷ്,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. മോദി ഗ്യാരണ്ടിക്ക് പകരം കെജ്രിവാളിന്‍റെ ഗ്യാരണ്ടി ആന്ധ്ര(25), ബിഹാര്‍(5), ജാര്‍ഖണ്ഡ്(4), മധ്യപ്രദേശ്(8), മഹാരാഷ്ട്ര(11), ഒഡീഷ(5), തെലങ്കാന(17), ഉത്തര്‍പ്രദേശ്(14), പശ്ചിമ […]
Read more

മോദി ഗ്യാരണ്ടിക്ക് പകരം കെജ്രിവാളിന്‍റെ ഗ്യാരണ്ടി

ദില്ലി: നരേന്ദ്ര മോദിയും ബിജെപിയും ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ‘മോദിയുടെ ഗ്യാരണ്ടി’ക്ക് പകരം ഗ്യാരണ്ടിയുമായി അരവിന്ദ് കെജ്രിവാള്‍. മോദി ഇതുവരെ ചെയ്യുമെന്ന് പറഞ്ഞ ഒന്നും ചെയ്തില്ലെന്നും ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കെജ്രിവാള്‍. 15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞത് നടന്നില്ല, മോദിയുടെ ഒരു ഗ്യാരണ്ടിയും നടന്നിട്ടില്ല, അടുത്ത വർഷം മോദി വിരമിക്കും എന്നും ആവർത്തിച്ച് കെജ്രിവാൾ. മോദി റിട്ടയർ ചെയ്താൽ ആര് ഗ്യാരണ്ടി നടപ്പാക്കുമെന്നും ചോദ്യം.കെജ്രിവാളിന്‍റെ 10 ഗ്യാരണ്ടികള്‍:- മോദി നിയമം […]
Read more

കോഴിക്കോട്-ബെഹ്റിൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു; സാങ്കേതിക തകരാറെന്ന് അധികൃതർ

കോഴിക്കോട്: കോഴിക്കോട് നിന്ന് ബെഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. രാവിലെ 10.10ന് പോകേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടില്ല. രാവിലെ 2 മണിക്കൂറോളം യാത്രികരെ വിമാനത്തിൽ കയറ്റിയിരുത്തിയിരുന്നു. സാങ്കേതിക തകരാറുണ്ടെന്ന കാരണം പറഞ്ഞ് യാത്രക്കാരെ ഇറക്കി. പിന്നീട് 4.15ന് ഷെഡ്യൂൾ ചെയ്തെങ്കിലും വീണ്ടും സമയം മാറ്റി. 6.50ന് പുറപ്പെടുമെന്നാണ് ഒടുവിലെ അറിയിപ്പ്. ഇതോടെ യാത്രക്കാർ വലഞ്ഞു.
Read more

കെജരിവാള്‍ ഒരു വ്യക്തിയല്ല,ആശയമാണ്;ഭഗവന്ത് മാന്‍

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയില്‍ മോചിതനായ അരവിന്ദ് കെജരിവാളിന് വമ്പന്‍ സ്വീകരണം നല്‍കി ആം ആദ്മി പാര്‍ട്ടി.നേതാക്കളും അണികളും കെജരിവാളിന്റെ വരവില്‍ വലിയ പ്രതീക്ഷയിലാണ്.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കെജരിവാളിന് പിന്‍തുണ പ്രഖ്യാപിച്ച് രംഗത്തു വന്നു.കെജ്രിവാള്‍ ഒരു വ്യക്തിയല്ല ഒരു ആശയമാണെന്നാണ് ഭഗവന്ത് മാന്‍ പ്രതികരിച്ചത്. ജനാധിപത്യത്തെ ജയിലിലടച്ചാല്‍ ജനാധിപത്യം ജയിലിലിരുന്ന് പ്രവര്‍ത്തിക്കും കെജ്രിവാള്‍ ഇതാ പുറത്ത് വന്നിരിക്കുന്നു.ബിജെപി പരാജയപ്പെടുമെന്ന് മൂന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ മോദിക്ക് മനസിലായെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.ജനാധിപത്യം സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാടാണ് നടക്കുന്നത്.രാജ്യത്തെ […]
Read more

ജനാധിപത്യത്തെ ജയിലിലടച്ചാല്‍ ജനാധിപത്യം ജയിലിലിരുന്ന് പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി:അമ്പത്ത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിക്കും ബിജെപിക്കും വിമര്‍ശനവുമായി രംഗത്ത്.ശക്തമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു കെജരിവാളിന്റെ പ്രസംഗം.ജനാധിപത്യത്തെ ജയിലില്‍ അടച്ചാല്‍ ജനാധിപത്യം ജയിലില്‍ ഇരുന്ന് പ്രവര്‍ത്തിക്കും.ജയിലില്‍ ഇരുന്ന് ഏകാധിപത്യത്തിന് എതിരെ പോരാടുമെന്നും കെജ്രിവാള്‍ പറഞ്ഞു. ജയില്‍ മോചിതനായ അദ്ദേഹം ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് ബിജെപിക്കെതിരെ പ്രതികരണവുമായി രംഗത്തെതത്തിയത്.ആപ്പ് ചെറിയ പാര്‍ട്ടിയാണ്.ആപ്പിന്റെ നാല് നേതാക്കളെയാണ് മോദി ജയിലില്‍ അടച്ചത്.ആപ്പിനെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം.നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.