ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമിക്കുന്ന ദിവസം മുതല്‍ ഞാന്‍ അയോഗ്യനാണ്; മോദി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഹിന്ദു-മുസ്‌ലിം വിഭാഗീയതയ്ക്ക് ശ്രമം നടത്തിയെന്ന തനിക്കെതിരായ ആരോപണത്തെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു-മുസ്‌ലിം കാര്‍ഡ് കളിക്കുന്ന ദിവസം മുതല്‍ താന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് അയോഗ്യനായി മാറുമെന്ന് മോദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‌ലിം വിഭാഗത്തെ ലക്ഷ്യംവെച്ച് നടത്തിയ പ്രസംഗങ്ങള്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ മുസ്‌ലിങ്ങള്‍ താങ്കള്‍ക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് മോദി ഇങ്ങനെ മറുപടി […]
Read more

