Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം; പരസ്യ പ്രചാരണം ഇന്ന് തീരും

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. പ്രചാരണത്തിൻ്റെ അവസാന ദിനത്തിൽ വോട്ടർമാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. പ്രിയങ്കാ ഗാന്ധി ഇന്ന് റായ്ബേറേലിയിൽ വീടുകൾ കയറി പ്രചാരണം നടത്തും.ബാരാബങ്കിയിലാണ് രാഹുലിൻ്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും. യുപിയിലാണ് അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പോളിംഗിന് എത്തുന്നത്. തെരഞ്ഞെടുപ്പിൽ ഇന്ത്യ […]
Read more

രാഹുല്‍ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാന്‍ ആഗ്രഹമുണ്ട് ; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സഹോദരനുമായ രാഹുല്‍ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷവാനായി കാണാന്‍ ആഗ്രഹമുണ്ടെന്ന് പ്രിയങ്ക ഗാന്ധി. അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രി ആരാകണമെന്ന് ഇന്ത്യ സഖ്യം തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. യു.പിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായ പ്രിയങ്ക ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘ഒരു സഹോദരിയെന്ന നിലയില്‍ എന്റെ സഹോദരന്‍ സന്തോഷത്തോടെ ഇരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. വിവാഹിതനായും അദ്ദേഹത്തിന് കുട്ടികളുണ്ടായി കാണാനും ആഗ്രഹിക്കുന്നു’ പ്രിയങ്ക പറഞ്ഞു. രാഹുല്‍ പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അധികാരത്തില്‍ […]
Read more

കറി മസാലകളിലെ കെമിക്കലുകളുടെ അളവ്;വ്യക്തത വേണമെന്ന് അന്താരാഷ്ട്ര സമിതിയോട് ഇന്ത്യ

കീടനാശിനി അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വില്‍പ്പന നിരോധന ഭീഷണിക്കിടെ ഉല്‍പ്പന്നങ്ങളിലെ എഥിലീന്‍ ഓക്‌സൈഡിന്റെ ഉപയോഗത്തിന് പരിധി നിശ്ചയിക്കാന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമിതിയോട് ആവശ്യപ്പെട്ട് ഇന്ത്യ. എഥിലീന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കാരണം ഇന്ത്യന്‍ കമ്പനികളായ എവറസ്റ്റ്, എംഡിഎച്ച് എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ പല രാജ്യങ്ങളും നിരോധിച്ചിരുന്നു. എഥിലീന്‍ ഓക്‌സൈഡ് സാധാരണയായി അണുനാശിനി, സുഗന്ധവ്യഞ്ജനങ്ങളിലെ സൂക്ഷ്മജീവികളുടെ മലിനീകരണം കുറയ്ക്കുന്നതിനുള്ള കീടനാശിനി എന്നിവയായാണ് ഉപയോഗിക്കുന്നത്. അതേസമയം ഇതിന്റെ ഉപയോഗം അനുവദനീയമായ പരിധി കടന്നാല്‍ അര്‍ബുദത്തിന് വരെ കാരണമാകാം. സുഗന്ധവ്യഞ്ജനങ്ങളില്‍ […]
Read more

കൊവാക്‌സിനുമുണ്ട് പാര്‍ശ്വഫലം;മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തല്‍; പഠനറിപ്പോര്‍ട്ട് പുറത്ത്

കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും പാര്‍ശ്വഫലമുണ്ടാകുമെന്ന് പഠനഫലം. ബനാറസ് ഹിന്ദു സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊവാക്‌സിന്‍ എടുത്തവരില്‍ ശ്വാസകോശ അണുബാധയും ആര്‍ത്തവ ക്രമക്കേടുകളും ഉള്‍പ്പെടെയുള്ള പാര്‍ശ്വഫലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്നാണ് പഠനം പറയുന്നത്. 635 യുവാക്കളും 291 മുതിര്‍ന്നവരും ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിലാണ് പഠനം നടന്നത്. ത്വക്കിലുണ്ടാകുന്ന അസ്വസ്ഥതകള്‍, നാഡീവ്യൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയും പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്റെ നിര്‍മാതാക്കള്‍. വാക്‌സിന്‍ സ്വീകരിച്ച വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് സ്‌ട്രോക്ക്, സ്ത്രീകളില്‍ […]
Read more

ഡല്‍ഹി ബിജെപി ആസ്ഥാനത്ത് തീപ്പിടുത്തം

ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് തീപിടുത്തം.പണ്ഡിറ്റ് പന്ത് മാര്‍ഗിലെ BJP സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് സംഭവം.ഫയര്‍ ഫോഴ്‌സ് എത്തി തീയണയ്ക്കുന്നു.
Read more

ബിജെപി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യ മുന്നണി റാലിയില്‍

ജാര്‍ഖണ്ഡ്:മുതിര്‍ന്ന ബിജെപി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിര്‍ സിന്‍ഹ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍.കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നുവെന്ന രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടെയാണ് ജാര്‍ഖണ്ഡിലെ ഇന്‍ഡ്യ മുന്നിയുടെ റാലിയില്‍ ആശിഷ് സിന്‍ഹ പങ്കെടുത്തത്.ആശിര്‍ സിന്‍ഹയെ ഷാള്‍ അണിയിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം വേദിയിലേക്ക് ക്ഷണിച്ചത്.മുതിര്‍ന്ന നേതാവ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സേനയുടെ പേരമകന്‍ കൂടിയാണ് ആശിര്‍. മുന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;കടബാധ്യതയെന്ന് സൂചന ബര്‍ഹി മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആശിര്‍ സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജെപി […]
Read more

കേരളത്തില്‍ മേയ് 31-ന് മണ്‍സൂണ്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 31-ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതില്‍ നാല് ദിവസംവരെ വ്യത്യാസമുണ്ടാകാമെന്നും കാലാവസ്ഥാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സാധാരണഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ഇതില്‍ ഏഴ് ദിവസം വരെ വ്യത്യാസമുണ്ടാകാം.കേരളത്തിലെത്തുന്ന മണ്‍സൂണ്‍ പിന്നീട് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15-ഓടെ രാജ്യത്തൊട്ടാകെ വ്യാപിക്കും.ഇന്ത്യയിലെ മണ്‍സൂണിന്റെ പുരോഗതി സംബന്ധിച്ച നിര്‍ണായകമായ സൂചകമാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്ന തീയതി. കടുത്ത വേനലില്‍ വിയര്‍ക്കുന്ന ഉത്തരേന്ത്യയ്ക്ക് വലിയ ആശ്വാസമാകും മണ്‍സൂണ്‍. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍  1200 വാര്‍ഡുകള്‍ വര്‍ദ്ധിപ്പിക്കും […]
Read more

രാജ്യസഭാ സീറ്റ് ആവശ്യവുമായി ആര്‍ ജെ ഡിയും

കോഴിക്കോട് : ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ആര്‍ ജെ ഡി രംഗത്ത്. സി പി ഐക്ക് നിലവില്‍ എം പിയുണ്ടെന്നും ജോസ് കഴിഞ്ഞ ആറ് വര്‍ഷം രാജ്യസഭാംഗമായതാണെന്നും അതിനാല്‍ തങ്ങള്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് ആര്‍ ജെ ഡി യുടെ ആവശ്യം. എം വി ശ്രേയാംസ് കുമാറിനെ രാജ്യസഭയില്‍ എത്തിക്കാനാണ് നീക്കം. അടുത്ത എല്‍ ഡി എഫ് യോഗത്തില്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കും. കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, സി പി […]
Read more

യു ഡി എഫിലേക്കുള്ള ക്ഷണം തള്ളി കേരളാ കോണ്‍ഗ്രസ്

കോട്ടയം : യു ഡി എഫിലേക്കുള്ള ക്ഷണം തള്ളുന്നതായി കേരളാ കോണ്‍ഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിന്‍. ജനിക്കാത്ത കുഞ്ഞിന് ജാതകം എഴുതുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. മുന്നണിയില്‍ എടുക്കാന്‍ല ഞങ്ങള്‍ ആര്‍ക്കും അപേക്ഷകൊടുത്തിട്ടില്ലെന്നും കേരളാ കോണ്‍ഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണെന്നും റോഷി പറഞ്ഞു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. പി ജെ ജോസഫിനെ ഒരു സ്വകാര്യ ചടങ്ങില്‍ വച്ചു കണ്ടുവെന്ന വെളിപ്പെടുത്തലിലും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. […]
Read more

സ്വാതി മലിവാളിന്റെ പരാതി:കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത

ഡല്‍ഹി:എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത.സ്വാതിയോട് കെജരിവാളിന്റെ സ്റ്റാഫ് മോശമായി പെരുമാറിയെന്ന് സ്ഥീരികരിച്ച സഞ്ജയ് സിംഗ് എംപി മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍ മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സമിതി ബൈഭവ് കുമാറിനെതിരെ റിപ്പോര്‍ട്ട് കൈമാറിയെന്നാണ് വിവരം.സ്വാതി ഇതുവരെ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ പൊലീസ് അന്വേഷണം നടത്താനായിട്ടില്ല.അതെസമയം സംഭവത്തില്‍ കെജരിവാളിനെതിരെ ബിജെപി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.
Read more

Recent News

Advertisement
WhiteswanTV Footer