Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

ആലപ്പുഴ യുഡിഎഫ് ഭരിക്കും: എ എ ഷുക്കൂർ

ആലപ്പുഴ: യുഡിഎഫ് ആലപ്പുഴയിൽ ശക്തമായ തിരിച്ചു വരവ് നടത്തുമെന്നും അധികാരത്തിൽ ഏറുമെന്നും മുൻ എം എൽ എ യും കോൺഗ്രസ്സ് നേതാവുമായ എ എ ഷുക്കൂർ. 2015 – 2020 കാലയളവിൽ യുഡിഎഫ് ആലപ്പുഴ ഭരിച്ചപ്പോൾ മികച്ച വികസന പ്രവർത്തനങ്ങളാണ് നഗരത്തിൽ നടന്നിരുന്നതെന്നും എന്നാൽ കഴിഞ്ഞ അഞ്ച് വർഷം എല്ലാം നശിപ്പിക്കുന്നതാണ് ജനങ്ങൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് നടന്ന ഇലക്ഷനിൽ ജില്ലയിലെ മുഴുവൻ നേതാക്കളും ആശുപത്രിയിൽ ആയതും ഇലക്ഷൻ ജോലികൾ ഏകോപിക്കാൻ കഴിയാതെ പോയതുമാണ് […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ്; മണ്ണഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാളെ റീ പോളിംഗ്

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ റീ പോളിംഗ് നടത്തുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയായാതായി ജില്ലാ കളക്‌ടർ അറിയിച്ചു. ഡിസംബർ 9-ാം തീയതി നടന്ന വോട്ടെടുപ്പിൽ മെഷീൻ തകരാറായതും ബി എസ് പി സ്ഥാനാർത്ഥിയുടെ ചിഹ്നം വോട്ടിങ് മിഷ്യനിൽ തെളിയാതിരുന്നതും പരാതിക്ക് കാരണമായിരുന്നു. വോട്ടിങ് മിഷ്യന്റെ തകരാർ പരിശോധിക്കുകയും വോട്ടെടുപ്പ് ക്രമപ്രകാരമല്ല നടന്നിട്ടുള്ളതെന്ന് വരണാധികാരി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ അന്നേ ദിവസം നടന്ന പോളിങ് അസാധുവാണെന്ന് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു പ്രസ്തുത പോളിംഗ് സ്റ്റേഷനിലെ വോട്ടെടുപ്പ് ഡിസംബർ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും എല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. 20 ദിവസത്തോളം നീണ്ടുനിന്ന പ്രചരണപ്രവര്‍ത്തനങ്ങളാണ് നാളെ വൈകുന്നേരം അവസാനിക്കുക.
Read more

പോക്സോ കേസ്; ഒൻപത് വയസ്സുള്ള കുട്ടിയ ഉപദ്രവിച്ച വയോധികനെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച വയോധികനെ മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തു. കണിച്ചുകുളങ്ങര തോപ്പിൽ വീട്ടിൽ കുഞ്ഞച്ചൻ എന്ന കുഞ്ഞുമണി (72) യാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞുമണിയുടെ വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ഊഞ്ഞാൽ കെട്ടാൻ കയർ നൽകാമെന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ഉപദ്രവിക്കുകയുമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ശല്യം തുടരുകയും പുറത്ത് പറഞ്ഞാൽ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ കുട്ടി അമ്മയോട് കാര്യങ്ങൾ പറയുകയും മാതാപിതാക്കൾ പോലീസിൽ പരാതി […]
Read more

ജനറൽ ആശുപത്രിയിൽ എമർജൻസി മോക്ഡ്രിൽ സംഘടിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലാ ആശുപത്രിയിൽ എമർജൻസി മോക്ക് ഡ്രിൽ പരിശീലനം നടത്തി. ജില്ലാ ദുരന്തനിവാരണ വകുപ്പ്, ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ആരോഗ്യവകുപ്പ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച കോഡ് റെഡ് പരിപാടിയുടെ ഭാഗമായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. ആശുപത്രിക്കുള്ളിൽ തീപിടുത്തമോ മറ്റ് ദുരന്തങ്ങളോ ഉണ്ടായാലുള്ള സാഹചര്യം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയില്‍ ബോധവൽക്കരണം നടത്തുന്നതിനു വേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്. ഉച്ചക്ക് രണ്ട് മണിക്ക് ആശുപത്രി കെട്ടിടത്തിലെ മൂന്നാം നിലയിൽ ഉണ്ടായ തീപിടുത്തത്തെ സമയോചിതമായി […]
Read more

ചക്കുളത്തുകാവ് പൊങ്കാല; സുരക്ഷ ശക്തമാക്കി

ആലപ്പുഴ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും പൊലീസ് സംവിധാനവും ഫയർഫോഴ്സും ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങൾ ഏകോപനത്തോടെ പ്രവർത്തിക്കാൻ തീരുമാനം. പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ഗതാഗത തടസ്സമുണ്ടാകാതിരിക്കുവാൻ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് പോലീസും, മോട്ടോർ വാഹന വകുപ്പും നടപടി സ്വീകരിക്കും. ആവശ്യമായ ഫയർ […]
Read more

മുണ്ടിനീര്; തമ്പകച്ചുവട് യുപി സ്കൂളിനു അവധി പ്രഖ്യാപിച്ച് കളക്‌ടർ

ആലപ്പുഴ : തമ്പകച്ചുവട് യു. പി സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിഭാഗം കുട്ടികളിൽ വ്യാപകമായി മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ കൂടുതല്‍ വിദ്യാർത്ഥികലിലേക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്കൂളിലെ എൽ.കെ.ജി, യു.കെ.ജി വിഭാഗം കുട്ടികൾക്ക് ഡിസംബർ നാല് മുതല്‍ 21 ദിവസം അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വ്വഹിക്കാനും തീരുമാനിച്ചു. ജില്ലയിലെ മറ്റു സ്ഥലങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടികള്‍ ആരോഗ്യ […]
Read more

സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ; പോലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: സ്കൂ‌ൾ വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി. ആലപ്പുഴ കാർത്തികപ്പള്ളിയിലെ എയ്‌ഡഡ് സ്കൂ‌ളിലെ വിദ്യാർഥിയുടെ സ്കൂ‌ൾ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് വെടിയുണ്ടകൾ കണ്ടെത്തിയത്. കൈത്തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിത്. ട്യൂഷന് പോയപ്പോൾ തൊട്ടപ്പുറത്തെ പറമ്പിൽ നിന്ന് കിട്ടിയതാണെന്നാണ് കുട്ടിയുടെ മൊഴി. പോലീസ് അന്വേഷണം ആരംഭിച്ചു. വെടിയുണ്ടകൾ വിദഗ്‌ധ പരിശോധനക്ക് അയക്കും.
Read more

കോൺഗ്രസ്സിലേക്ക് തിരിച്ചു വരും: ഇല്ലിക്കൽ കുഞ്ഞുമോൻ

ആലപ്പുഴ : ആലപ്പുഴ മുൻ നഗരസഭ അദ്ധ്യക്ഷനായിരുന്ന ഇല്ലിക്കൽ കുഞ്ഞുമോൻ സി പി എം മായി അകലുന്നു. സിപിഎമ്മുമായി ആശയപരമായി മുന്നോട്ട് പോകാൻ സാധിക്കില്ലന്ന് ആദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷമായി ആലപ്പുഴയിലെ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു. ആലപ്പുഴയിലെ ലജ്ജനത്ത് വാർഡിൽ ഉൾപ്പടെ സീറ്റ് നൽകാമെന്ന് പറഞ്ഞിരുന്നുവെങ്കിലും യുവാക്കൾക്ക് വേണ്ടി മത്സരരംഗത്ത് നിന്നും മാറി നിൽക്കുകയാണെന്നും നഗരത്തിനു വേണ്ട അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ ഈ കൗൺസിലിനു സാധിച്ചില്ലെന്നും കുഞ്ഞുമോൻ കുറ്റപ്പെടുത്തുന്നു. എന്നാൽ ഭരണത്തിൽ […]
Read more

ആക്രിക്കടയിൽ കഞ്ചാവ് കച്ചവടം; രണ്ട് യുവാക്കൾ പിടിയിൽ

ആലപ്പുഴ : ആക്രിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. വണ്ടാനം സ്വദേശി അനന്തുകുമാർ, നീർക്കുന്നം സ്വദേശി രജിലാൽ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഇതര സംസ്ഥാനത്ത് നിന്ന് കഞ്ചാവ് എത്തിച്ചു നാട്ടിൽ ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിസ്മി ജസീറയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ഞിപ്പാടം കൊപ്പാറക്കടവിന് സമീപമുള്ള ആക്രി കടയിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോയോളം വരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer