കൊച്ചിയില്‍ ചാക്കിൽ പൊതിഞ്ഞനിലയിൽ സ്ത്രീയുടെ മൃതദേഹം
കൊച്ചി: എറണാകുളം തേവരയിൽ ശവശരീരം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കൊന്തുരുത്തി പള്ളിക്കടക്ക് സമീപത്തുള്ള വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ സ്ഥലത്തെ ശുചീകരണ തൊഴിലാളികളാണ് ആദ്യമായി മൃതദേഹം കണ്ടത്. മൃതദേഹത്തിനടുത്ത് ജോർജ് ഇരിക്കുകയായിരുന്നു എന്നാണ് ശുചീകരണ തൊഴിലാളികൾ പറഞ്ഞത്. എന്നാല്‍ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ജോര്‍ജിന്‍റെ മൊഴി. അതേസമയം, ജോർജ് ചാക്ക് അന്വേഷിച്ച് നടന്നിരുന്നുവെന്ന് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സൗത്ത് […]
Read more