Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

എയര്‍ ഇന്ത്യ സാറ്റ്സ് അത്യാധുനിക സാങ്കേതികവിദ്യകളോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങള്‍ തുടങ്ങി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൂര്‍ണ്ണമായ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐസാറ്റ്സ്) രാജ്യത്തെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചു. എഐസാറ്റ്സിന്റെ സേവനം ലഭ്യമായ കേരളത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ എട്ടാമത്തെയും വിമാനത്താവളമായ കൊച്ചിയില്‍ പ്രാരംഭ ഘട്ടത്തില്‍ എഐസാറ്റ്സ് പരിശീലനം സിദ്ധിച്ച 150 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കും. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന കേന്ദ്രങ്ങളിലൊന്നില്‍ ഭാവി സജ്ജമായ സാങ്കേതിക വിദ്യ, […]
Read more

കൊറോണ റെമഡീസ് ലിമിറ്റഡ് ഐപിഒ ഡിസംബര്‍ എട്ട് മുതല്‍

കൊച്ചി: കൊറോണ റെമഡീസ് ലിമിറ്റ‍ഡിന്റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2025 ഡിസംബര്‍ എട്ട് മുതല്‍ 10വരെ നടക്കും. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 655.371 കോടിരൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,008 മുതൽ 1,062 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 14 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 14 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തില്‍ ഓഹരി ഒന്നിന് 54 രൂപ […]
Read more

ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രണത്തിന് ബൗണ്‍സര്‍മാര്‍ വേണ്ട; ഹൈക്കോടതി

കൊച്ചി:ക്ഷേത്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാര്‍ വേണ്ടെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ ‘ബൗണ്‍സേഴ്സിനെ’ നിയോഗിച്ചതിനെതിരൈയാണ് കോടതി ഉത്തരവ്. ദൗര്‍ഭാഗ്യകരമായ സംഭവമെന്നും ഇത്തരം സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. കഴിഞ്ഞ ആഴ്ചയാണ് തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഉത്സവം നടന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ബൗണ്‍സര്‍മാരെ നിയന്ത്രിച്ചതെന്നാണ് ക്ഷേത്രം അധികാരികള്‍ വ്യക്തമാക്കിയത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിരുന്നു. സ്വകാര്യ ബൗണ്‍സര്‍മാര്‍ […]
Read more

നെടുമ്പാശേരിയിൽ അമ്മയെ മകൻ അടിച്ചു കൊന്നു

കൊച്ചി: നെടുമ്പാശേരിയിൽ അമ്മയെ മകൻ അടിച്ചുകൊന്നു. നെടുമ്പാശേരി സ്വദേശി അനിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വത്ത്‌ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ചയാണ് അനിതയെ അവരുടെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനാണ് ആദ്യം അമ്മയെ ആശുപത്രിയിലെത്തിച്ചത്. അസ്വാഭാവിക മരണമായി കേസ് എടുത്തെങ്കിലും, പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. സംശയം തോന്നിയ പൊലീസ് മകനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. വടികൊണ്ടും അമ്മിക്കല്ല് കൊണ്ടും അടിച്ചുകൊണ്ടാണ് അമ്മയെ […]
Read more

സ്വർണ്ണ പാളി വിവാദം; അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി

എറണാകുളം: ശബരിമല സ്വർണക്കള്ള കേസിൽ അന്വേഷണകാലാവധി ഹൈക്കോടതി ഒരു മാസം കൂടി കൂട്ടി. മുമ്പ് അനുവദിച്ച ആറാഴ്ചയുടെ സമയം ഇന്ന് അവസാനിക്കാനിരിക്കെയായിരുന്നു എസ്ഐടി കൂടുതൽ സമയം ആവശ്യപ്പെട്ടത്. തുടർന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് അന്വേഷണം നീട്ടുകയായിരുന്നു. മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ എസ്ഐടിക്ക് കഴിഞ്ഞിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ വിവരശേഖരണം ആവശ്യമാണ് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇഡി ആവശ്യപ്പെട്ട എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകൾക്കായി മജിസ്ട്രേറ്റ് കോടതിയിൽ പുതിയ അപേക്ഷ സമർപ്പിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു. […]
Read more

മീഷോ ലിമിറ്റഡ് ഐപിഒ ഡിസംബര്‍ മൂന്ന് മുതല്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന 2025 ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കും. 4250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 105,513,839 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 105 മുതല്‍ 111 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 135 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 135 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ […]
Read more

ഭൂമി തരംമാറ്റത്തിനായി എട്ട് ലക്ഷം കൈക്കൂലി; ഒളവണ്ണ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

കോഴിക്കോട് : ഭൂമി തരംമാറ്റ നടപടിക്ക് എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോണിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. അൻപതിനായിരം രൂപ ആദ്യഗഡുവായി വാങ്ങുന്നതിനിടെ കോഴിക്കോട് എൻജിഒ ക്വാർട്ടേഴ്‌സിന് സമീപത്താണ് ഇയാൾ പിടിയിലായത്. 1.62 ഏക്കർ ഭൂമി തരംമാറ്റത്തിനാണ് ഈ തുക ആവശ്യപ്പെട്ടത്. ഇന്നലെ വൈകിട്ട് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എറണാകുളം കോതമംഗലം സ്വദേശിയായ ഉദ്യോഗസ്ഥൻ, അവിടെ ജോലി ചെയ്തിരുന്ന കാലത്ത് തന്നെ നിരന്തരം കൈക്കൂലി ഇടപാടുകളിൽ […]
Read more

എക്സ്ഇവി 9ഇ, ബിഇ 6; ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ ബ്ലോക്ബസ്റ്ററായി മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍

കൊച്ചി: വിപണിയിലെത്തി ഒരുവര്‍ഷം കൊണ്ട് തന്നെ ബ്ലോക്ബസ്റ്ററായി മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ എക്സ്ഇവി 9ഇ, ബിഇ 6 മോഡലുകള്‍. കഴിഞ്ഞ നവംബറിലാണ് മഹീന്ദ്ര രണ്ട് പ്യുവര്‍ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍ പുറത്തിറക്കിയത്. പിന്നാലെ ഇന്ത്യന്‍ ഇവി വിപണിയില്‍ വന്‍ തരംഗമാണ് ഇരുമോഡലുകളും സൃഷ്ടിച്ചത്. ഓരോ 10 മിനിറ്റിലും ഒരെണ്ണം എന്ന രീതിയില്‍, ഏകദേശം ഏഴ് മാസത്തിനുള്ളില്‍ 30,000-ല്‍ അധികം മഹീന്ദ്ര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളാണ് റോഡില്‍ എത്തിയത്. ഇത് വിപണിയിലെ പുതിയ നേട്ടമാണ്. 1000-ല്‍ അധികം […]
Read more

കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി

എറണാകുളം: എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. കളമശ്ശേരിയിൽ നിന്ന് സർവീസ് തുടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഷൺഡിങ് ചെയ്യുന്നതിനിടയിൽ റെയിൽ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് പാളം തെറ്റിയത്. ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഈ ട്രാക്കിൽ വൈദ്യുതി തടസവും നേരിട്ടിട്ടുണ്ട്. ട്രെയിനുകളുടെ ഗതാഗതം ക്രമീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Read more

എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂ‍ർ ഇഡി കസ്റ്റഡിയിൽ

കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂ‍ർ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിൽ. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇ ഡി നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായാണ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിൽ എടുത്തത്. ഓസ്‌ട്രേലിയയിലേക്ക് പോകാൻ എത്തിയതായിരുന്നു ഫസൽ ഗഫൂ‍ർ. കസ്റ്റഡിയിൽ എടുത്ത ഫസൽ ഗഫൂറിനെ കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യുന്നു. നേരത്തെ പല തവണ ഫസൽ ഗഫൂറിന് ഇ ഡി നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. എന്നാൽ ഇ ഡി ക്ക്‌ മുന്നിൽ […]
Read more

Recent News

Advertisement
WhiteswanTV Footer