Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

നരിപ്പറമ്പിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യ വകുപ്പിന്റെ രക്ത പരിശോധന ക്യാമ്പ്

എറണാകുളം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് നരിപറമ്പിൽ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികളുടെ വീടുകളെ കേന്ദ്രീകരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് സ്വപ്ന സത്യന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരാണ് പരിശോധന നിർവഹിച്ചത്. മലേറിയ രോഗ നിർണ്ണയവും പ്രതിരോധവുമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി അതിഥി തൊഴിലാളികൾ പങ്കെടുത്തു. ആരോഗ്യമേഖല പ്രവർത്തകരായ മേഖല, അനുരാജ്, പ്രവീൺ, ഐൻസ്റ്റീൻ വർഗീസ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. ആശാ പ്രവർത്തക ആമിനയും പരിപാടിയിൽ സഹകരിച്ചു.
Read more

ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി

എറണാകുളം: വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും മനുഷ്യ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള കാട് മൂടിയ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. കണ്ടെത്തിയ അവശിഷ്ടങ്ങൾക്ക് രണ്ടുമാസത്തിലേറെ പഴക്കമുണ്ടെന്നാണ‍് പ്രാഥമിക വിലയിരുത്തൽ. വിവരമെത്തിച്ചതോടെ ഫോറൻസിക് സംഘംയും വടക്കേക്കര പൊലീസ് സംഘവും സ്ഥലത്തെത്തി പരിശേധന നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി വിശദമായ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
Read more

ആശുപത്രികളില്‍ ചികിത്സ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം; മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭേതമാക്കുകയും ചെയ്യണം. പണമില്ലാത്തതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുത്. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം.ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാ പരിശോധനാ ഫലങ്ങളും (X-ray, ECG, Scan Reports) രോഗിക്ക് കൈമാറണം. ആശുപത്രി റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം.ലഭ്യമായ സേവനങ്ങള്‍, പാക്കേജ് നിരക്കുകള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവ ഇതില്‍ […]
Read more

കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

കൊച്ചി: നഗരത്തിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി സ്വദേശി നിയാസ് ആണ് മരിച്ചത്. മരടിലാണ് സംഭവം നടന്നത്. മരട് ആറ്റുംപുറം റോഡിൽ വേലുവിന്റെ ഉടമസ്ഥതയിലുള്ള കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട വീട് മൂന്ന് തൊഴിലാളികൾ ചേർന്ന് പൊളിച്ചുമാറ്റുകയായിരുന്നു. ഈ സമയത്ത് കെട്ടിടത്തിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി ഇടിഞ്ഞുവീഴുകയായിരുന്നു. ഭിത്തി ഇടിഞ്ഞുവീണപ്പോൾ മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടു. പരിക്കേറ്റ നിയാസിനെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം […]
Read more

നടിയെ ആക്രമിച്ച കേസ് അന്തിമ തീര്‍പ്പിലേക്ക്; ഡിസംബര്‍ എട്ടിന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമ തീര്‍പ്പിലേക്ക്. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുക. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസില്‍ പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.
Read more

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്യാമള.എസ്.പ്രഭു BJPയില്‍ നിന്ന് രാജിവെച്ചു

കൊച്ചി: ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, കൊച്ചി കോര്‍പ്പറേഷനില്‍ തുടര്‍ച്ചയായി 32 വര്‍ഷം കൗണ്‍സിലറുമായിരുന്ന ശ്യാമള എസ് പ്രഭു ബിജെപിയില്‍ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ശ്യാമള എസ് പ്രഭു പ്രതികരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള പതിവായി മത്സരിച്ചിരുന്നത്. ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ശ്യാമള നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് […]
Read more

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ഇന്ന് കേസ് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ വ്യക്തതാ വാദം തുടരുകയാണ്. കഴിഞ്ഞ തവണ കോടതി ചോദിച്ച 22 ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയിരുന്നു. ഏഴു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുക. 2017 ഫെബ്രുവരി പതിനേഴിന് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിലാണ് യുവനടി ആക്രമിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ പ്രതി ചേര്‍ക്കാതിരുന്ന നടന്‍ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ […]
Read more

കൊച്ചി കോര്‍പറേഷനിൽ യുഡിഎഫിന് വൻ തിരിച്ചടി

കൊച്ചി: കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടി. പത്തോളം പ്രമുഖ വിമതർ യുഡിഎഫിന് എതിരായി മത്സരത്തിനിറങ്ങുകയാണ്. അതിൽ കോൺഗ്രസ് നേതാക്കളും ഉൾപ്പെടുന്നു. പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് പൂര്‍ത്തിയാകുന്നതോടെ ഇവര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായി. കൊച്ചി കോണത്ത് ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറാണ് വിമതനായി മത്സരിക്കുന്നത്. ഗിരിനഗറില്‍ മഹിളാ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ മാലിനി കുറുപ്പും പാലാരിവട്ടത്ത് മുൻ കൗൺസിലർ ജോസഫ് അലക്സും വിമതരായി മത്സരിക്കുന്നുണ്ട്. 72-ാം ഡിവിഷനിലെ മുൻ കൗൺസിലർ, യൂത്ത് […]
Read more

ബണ്ടി ചോർ കൊച്ചിയിൽ; തടഞ്ഞുവച്ച് റെയിൽവേ പൊലീസ്

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എന്ന ദേവീന്ദർ സിങ്ങിനെ തടഞ്ഞുവച്ച് റെയിൽവെ പൊലീസ്. എറണാകുളം സൗത്ത് റെയിൽവേ പൊലീസാണ് ബണ്ടി ചോറിനെ തടഞ്ഞുവച്ചിരിക്കുന്നത്. ഇന്നലെ രാത്രി എട്ടു മണിയോടെ ഡൽഹിയിൽ നിന്ന് ട്രെയിനിൽ സൗത്ത് റെയിൽവേ സ്റ്റേഷനിലിറങ്ങിയ ബണ്ടി ചോറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുൻപും കേരളത്തിൽ മോഷണം നടത്തി ശിക്ഷ അനുഭവിച്ചിട്ടുള്ള ആളായതിനാൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഹൈക്കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട ചില രേഖകൾക്കായി വന്നതാണെന്നാണ് ബണ്ടി ചോർ […]
Read more

കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തിലെ മൂന്ന് ജീവനക്കാർക്കെതിരെ പോക്സോ കേസ്

കൊച്ചി: കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തിൽ നാല് കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാർക്കെതിരെ കേസെടുത്തു. തൃക്കാക്കര പൊലീസാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ആക്രമത്തിനിരയായവരിൽ മാനസികവെല്ലുവിളി നേരിടുന്ന ആസാം സ്വദേശിനിയായ 14കാരിയുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടികളുടെ മൊഴി ശേഖരിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ, ഡ്രൈവർ ,​ ഗേറ്റ് കീപ്പർ എന്നിവർക്കെതിരെയാണ് കേസ്. കേന്ദ്രത്തിൽ നിന്ന് ഒരു പെൺകുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. പെൺകുട്ടിയ്ക്കുണ്ടായ അണുബാധയെ തുടർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer