Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

എൽഡിഎഫിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുകഴിഞ്ഞു; നരേന്ദ്ര മോദി

കോട്ടയം: കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്നും സംസ്ഥാനത്ത് എൻഡിഎ അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവല്ലയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. ശനിയാഴ്ച വൈകിട്ട് ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജ് മൈതാനത്ത് ഹെലികോപ്ടറിൽ എത്തിയ പ്രധാനമന്ത്രി, തുടർന്ന് റോഡ് മാർഗം തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലേക്ക് യാത്ര ചെയ്തു. വഴിയിലുടനീളം വലിയ സ്വീകരണമാണ് ലഭിച്ചത്. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള […]
Read more

മോദി വീണ്ടും കേരളത്തിൽ; തിരുവല്ലയിൽ വൻ സ്വീകരണം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിന് കരുത്തേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തി. ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽ ഹെലികോപ്റ്ററിൽ എത്തിയ അദ്ദേഹം, തുടർന്ന് റോഡ് മാർഗം തിരുവല്ലയിലെ പൊതുസമ്മേളന വേദിയിലേക്ക് എത്തി. വഴിയിലുടനീളം വലിയ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിൽ അദ്ദേഹത്തെ വരവേറ്റു. തിരുവല്ലയിലെ പരിപാടിക്ക് ശേഷം മോദി തിരുവനന്തപുരത്തേക്ക് തിരിക്കും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടത്തും. തിരുവനന്തപുരം സെൻട്രൽ, […]
Read more

ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയിൽ; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കോട്ടയം: മണിമല നെല്ലുവേലിൽ ജോമി ജോസഫ് (45) എന്നയാളുടെ മൃതദേഹം കാഞ്ഞിരപ്പളളി ജനറൽ ആശുപത്രി മോർച്ചറിയിലെ തകരാറിലായ ഫ്രീസറിൽ സൂക്ഷിച്ചതിനെ തുടർന്ന് അഴുകിയ നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് മൃതദേഹം മോർച്ചറിയിൽ എത്തിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതോടെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ ബന്ധുക്കൾക്ക്, ദുർഗന്ധം വമിക്കുന്നതിനൊപ്പം തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ബന്ധുക്കൾ പിന്നീട് മൃതദേഹം ഏറ്റുവാങ്ങി പാലാ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. സംഭവത്തിൽ പൊൻകുന്നം പോലീസ് സ്റ്റേഷനിൽ […]
Read more

കടന്നൽക്കൂട് നശിപ്പിച്ചവർക്ക് കൂലി നൽകിയില്ല; പഞ്ചായത്ത് ഓഫിസിനു മുന്നിൽ മെംബറുടെ പ്രതിഷേധം

കോട്ടയം : കടന്നൽക്കൂട് നശിപ്പിച്ച തൊഴിലാളികൾക്ക് കൂലി നൽകുന്നതിൽ പഞ്ചായത്ത് സെക്രട്ടറി വീഴ്ച വരുത്തിയെന്നാരോപിച്ച് പഞ്ചായത്തംഗത്തിന്റെ ഒറ്റയാൻ സമരം. വെച്ചൂച്ചിറ പഞ്ചായത്തംഗം ഷാജി കൈപ്പുഴയാണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മൂന്നാഴ്ച മുൻപ് വെച്ചൂച്ചിറ കവലയിൽ കേരള ബാങ്കിന് സമീപം രൂപപ്പെട്ട കടന്നൽക്കൂട് പ്രദേശവാസികൾക്കും സമീപത്തെ രണ്ട് എൽപി സ്കൂളുകളിലെ കുട്ടികൾക്കും വലിയ ഭീഷണിയായിരുന്നു. ഇതിനോടകം തന്നെ നിരവധി പേർക്ക് കടന്നലിന്റെ കുത്തേൽക്കുകയും ചെയ്തിരുന്നു. ​അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഷാജി നേരിട്ട് ഇടപെട്ടാണ് കൂട് നീക്കം […]
Read more

നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സ്റ്റീഫൻ ജോസഫ് മടങ്ങി; റിയാദിലെ മലയാളി സംരംഭകൻ നാട്ടിൽ അന്തരിച്ചു

​റിയാദ്: സൗദി അറേബ്യയിൽ നാല് പതിറ്റാണ്ടുകാലം പ്രവാസിയായിരുന്ന പ്രമുഖ മലയാളി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ സ്റ്റീഫൻ ജോസഫ് (61) അന്തരിച്ചു. കോട്ടയം വൈലപ്പള്ളിമറ്റം കുടുംബാംഗമായ അദ്ദേഹം, രോഗബാധിതനായതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. കഴിഞ്ഞ 40 വർഷമായി റിയാദിലെ ബത്തയിൽ അപ്പോളോ ഡിമോറോ ബിൽഡിംഗിൽ റോളക്സ് ട്രാവൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു അദ്ദേഹം. റിയാദിന് സമീപമുള്ള മറാത്തിൽ കുടുംബസമേതമായിരുന്നു താമസം. ഇടയ്ക്കിടെ ചികിത്സയ്ക്കായി നാട്ടിൽ പോയി വരാറുണ്ടായിരുന്ന അദ്ദേഹം […]
Read more

കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ അനാസ്ഥ; മൃതദേഹം ജീർണ്ണിച്ച നിലയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് വിവാദമായത്. മണിമല സ്വദേശിയുടെ മൃതദേഹമാണ് ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്. പ്രവർത്തനരഹിതമായ ഫ്രീസറിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങുന്നതിനിടെ ദുർഗന്ധം വമിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read more

പോളിങ് ഡ്യൂട്ടിയിലുള്ളവർക്ക് വോട്ടുചെയ്യാൻ പ്രത്യേക സെന്ററുകൾ

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിന് ഇത്തവണ രണ്ട് വ്യത്യസ്ത ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോളിങ് ചുമതലയുള്ള ജീവനക്കാർക്ക് അവർ ഡ്യൂട്ടി ചെയ്യുന്ന നിയോജകമണ്ഡലങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (വി.എഫ്.സി.) സജ്ജമാക്കും. അതേസമയം, അവശ്യസേവന വിഭാഗത്തിൽപ്പെട്ടവർക്ക് സ്വന്തം നിയോജകമണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടിങ് സെന്ററുകൾ (പി.വി.സി.) ഒരുക്കും. വോട്ട് ചെയ്ത് തപാലിൽ അയക്കുന്ന പഴയ സംവിധാനം ഇത്തവണ ഇല്ല. വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ പോളിങ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ഫോം 12 ഉപയോഗിച്ച് ഏപ്രിൽ 2 വരെ […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്തിന് 14 വർഷം കഠിനതടവ്

കോട്ടയം: പ്രായപൂർത്തിയാകാത്ത പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. മോനിപ്പള്ളി ചേറ്റുക്കുളം പയസ്സ് മൗണ്ട് പാലക്കപ്പടവിൽ പ്രസാദ് കുമാറിനെയാണ് (40) ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് 14 വർഷം കഠിനതടവിനും 70,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്ന ഇയാൾ കഴിഞ്ഞ വർഷം ആഗസ്റ്റ് 21-നാണ് ക്രൂരമായ അതിക്രമം നടത്തിയത്. ​ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം, പട്ടികജാതി-പട്ടികവർഗ്ഗ […]
Read more

രാജ്യാന്തര റബർ വിലയിൽ ഒറ്റദിവസം കൊണ്ട് 7 രൂപയുടെ വർദ്ധനവ്

കോട്ടയം: രാജ്യാന്തര വിപണിയിൽ റബർ വിലയിൽ വലിയ ഉയർച്ച. ഒരുദിവസം കൊണ്ട് കിലോഗ്രാമിന് ഏകദേശം 7 രൂപയാണ് വർധിച്ചത്. ബാങ്കോക്ക് മാർക്കറ്റിൽ ചൊവ്വാഴ്ച 236.59 രൂപയായിരുന്ന ആർഎസ്എസ് 4 റബറിന്റെ വില ഇന്നലെ 242.35 രൂപയായി. 6.76 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ജപ്പാൻ യെന്നിന്റെ മൂല്യം കുറഞ്ഞതിനെ തുടർന്ന് വിദേശ നിക്ഷേപകർ റബറിലേക്ക് തിരിഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. രാജ്യാന്തര വിപണിയെ പിന്തുടർന്ന് ആഭ്യന്തര വിപണിയിലും വില ഉയരുന്നു. കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർഎസ്എസ് […]
Read more

നിയമസഭാ തിരഞ്ഞെടുപ്പ്; ആസ്തി കുറഞ്ഞ സ്ഥാനാർഥി ആഷ്ന, പ്രായംകുറഞ്ഞ മത്സരാർഥി ആതിര

കോട്ടയം: നിയമസഭ നാമനിർദേശപത്രികയുടെ പരിശോധനയ്ക്കു ശേഷം സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുന്നണി സ്ഥാനാർഥിയായി ഏറ്റുമാനൂരിലെ എൻഡിഎ പ്രതിനിധി ആതിര ഡി. നായർ ശ്രദ്ധേയയായി. വയസ്സ് 25 ഉള്ള ആതിര “പ്രായത്തിലും കാര്യമുണ്ട് ചേട്ടാ” എന്ന് ചങ്കൂറ്റത്തോടെ പ്രതികരിക്കുന്നു. ആതിരയുടെ ബഹുമുഖ കഴിവുകൾ പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ നൃത്തവും സംഗീതവും അഭ്യസിച്ചിരിക്കുകയാണെന്നും, നിലവിൽ ഓൺലൈൻ വ്യവസായത്തിൽ പ്രവർത്തിക്കുന്നുവെന്നും കൂട്ടിച്ചെർത്തു. സൈബർ ഫോറൻസികിലും കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. നാമനിർദേശത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ആതിരക്കെതിരെ സൈബർ […]
Read more
Advertisement
WhiteswanTV Footer