Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

സിബിസിഐ വൈസ് പ്രസിഡന്റായി മാർ മാത്യു മൂലക്കാട്ട്; ഈ പദവിയിലെത്തുന്ന ആദ്യ ക്നാനായ മെത്രാൻ

കോട്ടയം: കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) വൈസ് പ്രസിഡന്റായി കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു. സി.ബി.സി.ഐയുടെ നേതൃനിരയിലെത്തുന്ന ആദ്യ ക്നാനായ മെത്രാനെന്ന നേട്ടം ഇതോടെ അദ്ദേഹത്തിന് സ്വന്തമായി. മാർ മൂലക്കാട്ടിന്റെ ദീർഘകാലത്തെ സഭാ ശുശ്രൂഷകൾക്കും ക്നാനായ സമുദായത്തിനും ലഭിച്ച വലിയൊരു അംഗീകാരമാണിത്. സിറോ മലബാർ സിനഡിലെ ഏറ്റവും സീനിയർ മെത്രാനായ അദ്ദേഹം നിലവിൽ പെർമനന്റ് സിനഡ് അംഗമായും സീറോ മലബാർ സഭ സുപ്പീരിയർ ട്രൈബ്യൂണൽ മോഡറേറ്ററായും പ്രവർത്തിച്ചു വരികയാണ്. നേരത്തെ […]
Read more

വെച്ചൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷം; ഭരണസമിതിക്കെതിരെ ജനരോഷം

കോട്ടയം: വെച്ചൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ള ലഭ്യത പൂർണ്ണമായും നിലച്ചതോടെ ജനജീവിതം ദുസ്സഹമാകുന്നു. മുൻകാലങ്ങളിൽ ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും കുടിവെള്ളം ലഭിച്ചിരുന്ന സ്ഥാനത്ത്, ഇപ്പോൾ ആഴ്ചകളോളം പൈപ്പുകൾ കായുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വേനൽ കനക്കുന്നതിന് മുൻപേ തുടങ്ങിയ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആരോപണം. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ കുടിവെള്ളത്തിനായി ടാങ്കറുകൾ ഏർപ്പെടുത്തണമെന്ന് മുറവിളി കൂട്ടിയവരാണ് നിലവിലെ ഭരണസമിതിയെന്നും, അധികാരം ലഭിച്ചപ്പോൾ പഴയ ആവശ്യങ്ങൾ സരൗകര്യം വിസ്മരിക്കുകയാണെന്നും ജനങ്ങൾ കുറ്റപ്പെടുത്തുന്നു. […]
Read more

പാലയ്ക്കാട്ടുമലയിൽ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; പുതിയ ട്രാൻസ്ഫോർമർ കമ്മീഷൻ ചെയ്തു

കോട്ടയം: വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചുപോന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് അറുതി വരുത്തിക്കൊണ്ട് പാലയ്ക്കാട്ടുമലയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. എട്ട് ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. നിത്യസഹായ മാതാ പള്ളി, നരസിംഹ സ്വാമി ക്ഷേത്രം, സ്നേഹഗിരി പ്രൊവിൻഷ്യൽ ഹൗസ്, എസ്ഡി കോൺവന്റ്, അങ്കണവാടി, നഴ്സറി എന്നിവയുൾപ്പെടെ ഇരുന്നൂറിലധികം ഉപഭോക്താക്കൾക്ക് പുതിയ ട്രാൻസ്ഫോർമർ ഗുണകരമാകും. മരങ്ങാട്ടുപള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിൻലാൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ നിത്യസഹായ മാതാ പള്ളി […]
Read more

വോട്ടിംഗ് യന്ത്രത്തെ അടുത്തറിയാം; പരിശീലനത്തിന് അവസരമൊരുക്കി ജില്ലാ ഭരണകൂടം

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് (EVM) പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിനായി ജില്ലയിൽ ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു. വോട്ടിംഗ് രീതിയെക്കുറിച്ച് സംശയമുള്ളവർക്കും യന്ത്രം പ്രവർത്തിപ്പിക്കുന്നത് നേരിട്ട് കണ്ട് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കും കളക്ടറേറ്റിലും വിവിധ താലൂക്ക് ഓഫീസുകളിലും സജ്ജീകരിച്ചിട്ടുള്ള സെന്ററുകൾ സന്ദർശിക്കാവുന്നതാണ്. കളക്ടറേറ്റിലെ താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർവ്വഹിച്ചു. വോട്ടർമാർക്ക് യഥാർത്ഥ വോട്ടിംഗ് അനുഭവം നൽകുന്നതിനായി വോട്ടിംഗ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവി […]
Read more

സഹോദരിയെ കൂട്ടിക്കൊണ്ടുവരുന്നതിനിടെ അപകടം; കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കോട്ടയം: സഹോദരിയെ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടുവരുന്നതിനിടെ ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു. ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്. ശ്രീനാഥ് (22) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സഹോദരി ശ്രീലക്ഷ്മിയെ (27) ഗുരുതര പരിക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ കടപ്പാട്ടൂർ ബൈപ്പാസിന് സമീപമായിരുന്നു അപകടം. എറണാകുളത്ത് ജോലിസ്ഥലത്ത് നിന്നും എത്തിയ ശ്രീലക്ഷ്മിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീനാഥ്. എതിരെ വന്ന വൈക്കം സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാർ ബൈക്കിലിടിക്കുകയും ഇരുവരെയും റോഡിലൂടെ […]
Read more

ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ പന്തലിനു കാല്‍നാട്ടു കർമം നടന്നു

കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ ബൈബിൾ കൺവൻഷൻ ഫെബ്രുവരി പതിനെട്ടു മുതല്‍ ഇരുപത്തിരണ്ടു വരെ നടത്തും.  അതിനോട് അനുബന്ധിച്ചു ചങ്ങനാശേരി എസ്ബി കോളജ് മൈതാനത്ത് നടക്കുന്ന 27-ാമത് അതിരൂപത ബൈബിള്‍ കണ്‍വന്‍ഷൻ പന്തലിന്‍റെ കാല്‍നാട്ടു കര്‍മം വികാരി ജനറാള്‍ മോണ്‍. ആന്‍റണി എത്തയ്ക്കാട്ട് നിര്‍വഹിച്ചു. മൈതാനത്തു നടന്ന താൽകാലിക യോഗത്തില്‍ ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ അധ്യക്ഷത വഹിച്ചു. ഇരുപത്തിയയ്യായിരം പേര്‍ക്ക് ഇരുന്ന് കണ്‍വന്‍ഷനില്‍ പങ്കെടുക്കാവുന്ന സൗകര്യങ്ങളോടു കൂടിയാണ് പന്തൽ നിര്‍മിക്കുന്നത്.
Read more

ജനപ്രതിനിധികൾക്ക് ഉജ്ജ്വല സ്വീകരണം; ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമ്മേളനം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉഴവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്കും മത്സരരംഗത്തുണ്ടായിരുന്നവർക്കും സ്വീകരണം നൽകി. മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ഓഡിറ്റേറിയത്തിൽ നടന്ന പ്രൗഢമായ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും നാടിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനും അദ്ദേഹം ജനപ്രതിനിധികളെ ആഹ്വാനം ചെയ്തു. ഉഴവൂർ ബ്ലോക്ക് കമ്മിറ്റിയുടെ പ്രവർത്തന പരിധിയിലുള്ള ആറ് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും തെരഞ്ഞെടുപ്പിൽ പങ്കെടുത്ത […]
Read more

വേനല്‍ കടുത്തതോടെ പാമ്പാടിയിലും സമീപ പ്രദേശങ്ങളിലും ഉള്ള കര്‍ഷകര്‍ ദുരിതത്തില്‍

കോട്ടയം: വേനല്‍ കടുത്തതോടെ പാമ്പാടിയിലും സമീപ പ്രദേശങ്ങളിലും കര്‍ഷകര്‍ ദുരിതത്തില്‍. കുലച്ചുവന്ന ഏത്തവാഴയുടെ കൂമ്പുകള്‍ വ്യാപകമായി കൊഴിഞ്ഞു പോകുകയാണ്. വെള്ളം ഒഴിച്ച് നനച്ചു പരിപാലിച്ചിട്ടും പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ലെന്നും കര്‍ഷകർ‍ പറയുന്നു. പാതിമൂപ്പായ വാഴക്കുലകള്‍ ഒടിഞ്ഞുപോകുന്നതായും പരാതിയുണ്ട്. പച്ചക്കറിക്കൃഷിക്കും തിരിച്ചടിയുണ്ട്. പാമ്പാടിയില്‍ പതിവിലും കൂടുതല്‍ മാവുകള്‍ ഈ വര്‍ഷം പൂവിട്ട് കണ്ണി മാങ്ങ ഉണ്ടായിരുന്നു. ഇത് കര്‍ഷകര്‍ക്കു വലിയ പ്രതീക്ഷ നല്‍കിയെങ്കിലും വേനല്‍ച്ചൂട് കടുത്തതോടെ ഇതും കൊഴിഞ്ഞുപോയി, പഞ്ചായത്തിനെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. കഴിഞ്ഞ ദിവസം […]
Read more

എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ഇന്ന് ചങ്ങനാശേരിയില്‍

കോട്ടയം: ചങ്ങനാശേരിയിൽ എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥ ചങ്ങനാശേരിയില്‍ എത്തിച്ചേർന്നു. തിരുവല്ലയിലെ സ്വീകരണത്തിനുശേഷം ജില്ലാ അതിര്‍ത്തിയായ ചങ്ങനാശേരി ളായിക്കാട് എത്തിച്ചേർന്ന ജാഥയെ ജില്ലാ അതിര്‍ത്തിയില്‍ എല്‍ഡിഎഫ് ജില്ലാ നേതാക്കളുടെയും സ്വാഗതസംഘത്തിന്‍റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. എല്‍ഡിഎഫ് ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ളായിക്കാട് പാലത്രച്ചിറ ബൈപാസ് റോഡിലൂടെ സ്വീകരിച്ച് റെയില്‍വേ ജംഗ്ഷനിലേക്ക് എത്തി. അവിടെ നിന്ന് തുറന്ന വാഹനത്തില്‍ […]
Read more

കോട്ടയം ആർടിഒ ഓഫീസിൽ ഓഫിസറെ നിയമിക്കണം: പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ

കോട്ടയം: ഒൻപത് മാസമായി ആർടിഒ ഇല്ലാതെ പ്രതിസന്ധിയിലായ കോട്ടയം ആർടിഒ ഓഫീസിൽ അടിയന്തരമായി പുതിയ ഓഫീസറെ നിയമിക്കണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 2025 മെയ് 31-ന് ആർടിഒ ആയിരുന്ന അജിത് കുമാർ കൊല്ലത്തേക്ക് സ്ഥലം മാറിപ്പോയതിനുശേഷം ഓഫീസ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. ജോയിന്റ് ആർടിഒയ്ക്ക് സാങ്കേതിക യോഗ്യതയില്ലാത്തതിനാൽ പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനടക്കം വൻ പ്രതിസന്ധിയാണ് ഉടമകൾ നേരിടുന്നത്. നിലവിൽ പത്തനംതിട്ട ആർടിഒ ആഴ്ചയിലൊരിക്കൽ എത്തിയാണ് അടിയന്തര കാര്യങ്ങൾ കൈകാര്യം […]
Read more

Recent News

Advertisement
WhiteswanTV Footer