Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയത്ത് എൽഡിഎഫിന് തിരിച്ചടി, കരുത്തറിയിച്ച് കേരള കോൺഗ്രസ് (എം)

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ യുഡിഎഫ് വലിയ മുന്നേറ്റം നടത്തിയപ്പോൾ എൽഡിഎഫിന് നേരിട്ടത് കനത്ത തിരിച്ചടി. എന്നാൽ മുന്നണിയിലുണ്ടായ ഈ തളർച്ചയ്ക്കിടയിലും സീറ്റുകൾ വർദ്ധിപ്പിച്ച് കരുത്ത് തെളിയിച്ചിരിക്കുകയാണ് കേരള കോൺഗ്രസ് (എം). എൽഡിഎഫിലെ മറ്റു പ്രധാന കക്ഷികൾക്കെല്ലാം സീറ്റുകൾ നഷ്ടമായപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാൻ കേരള കോൺഗ്രസിന് സാധിച്ചു. കോട്ടയം നഗരസഭയിൽ കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന പാർട്ടി, ഇത്തവണ അത് രണ്ടായി ഉയർത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ […]
Read more

പൊൻകുന്നം ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

കോട്ടയം: പൊൻകുന്നത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിങ്കളാഴ്ച വൈകിട്ട് ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി. സന്ധ്യയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ് ഉപദേവാലയങ്ങളിലും ദർശനം നടത്തി. അമ്പലത്തിലെ വഴിപാടുകൾക്കുശേഷം ജഡ്ജിയമ്മാവൻ നടയിൽ അട വഴിപാട് നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമായ ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവൻ കോവിലിൽ കേസുകളിൽ പെടുന്നവർ വഴിപാട് നടത്താനെത്താറുണ്ട്. മുൻപ് ദിലീപ്, ക്രിക്കറ്റ് താരം ശ്രീശാന്ത്, തമിഴ് നടൻ വിശാൽ തുടങ്ങി നിരവധി പ്രമുഖർ എത്തിയിട്ടുണ്ട്.
Read more

എരുമേലി പാക്കാനം സെറ്റിൽമെന്റിലെ വീടുകളിൽ  രണ്ട് വളർത്തുനായ്ക്കളെ പുലി ആക്രമിച്ചു

കോട്ടയം: ശബരിമല വനമേഖലയോടു ചേർന്നുള്ള എരുമേലി പാക്കാനം സെറ്റിൽമെന്റിലെ അടുത്തടുത്തുള്ള രണ്ട് വീടുകളിൽ പൂട്ടിയിട്ടിരുന്ന വളർത്തുനായ്ക്കളെ പുലി ആക്രമിച്ചു. ഒരു നായ ചത്തു. ഒരെണ്ണത്തിന് മാരക പരുക്ക് ഏറ്റിട്ടുണ്ട്. പുലിയുടെ സാന്നിധ്യം ഈ മേഖലയിലുണ്ട്. പുലിയുടെ കാൽപാടുകളും ഇവിടെ കണ്ടെത്തി. ഇതോടെ വനം വകുപ്പ് ഇവിടെ ക്യാമറ സ്ഥാപിച്ചു. എരുമേലിലെ തന്നെ കാരിശേരി സെറ്റിൽമെന്റ് പാക്കാനം ഏന്തക്കുന്നിലാണ് സംഭവം. ഈറ്റയ്ക്കൽ ഉദയഭാനുവിന്റെ നായയെ ആണ് പുലി കടിച്ചുകൊന്നത്. കണിയാപറമ്പിൽ ലിജിൻ തോമസിന്റെ നായയ്ക്കാണു ദേഹത്ത് മാരകമായ മുറിവുകളുള്ളത്. […]
Read more

പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് ലൈംഗികാതിക്രമം; രണ്ടാനച്ഛന് 19 വർഷം കഠിന തടവും 50,000 രൂപ പിഴയും

കോട്ടയം: പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛനായ പ്രതിക്ക് 19 വർഷം കഠിന തടവും 50,000 രൂപ പിഴയും. കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂവപ്പള്ളി വില്ലേജിൽ കുന്നേൽ വീട്ടിൽ 41 വയസ്സുള്ള സുനിൽകുമാർ കെ.കെ. എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് ശ്രീമതി റോഷൻ തോമസ് ശിക്ഷിച്ചത്. പ്രതി പിഴയടയ്ക്കുകയാണെങ്കിൽ, 40,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം, എസ്.സി/എസ്.ടി. ആക്ട് എന്നിവയിലെ വിവിധ […]
Read more

കുമരകം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് കോട്ട തകർത്ത് യുവ അഭിഭാഷകർ; പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യതയേറി

കോട്ടയം: കുമരകം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന്റെ കുത്തകയായിരുന്ന കുമരകം, കവണാറ്റിൻകര ഡിവിഷനുകൾ തിരിച്ചുപിടിച്ച് യുവ അഭിഭാഷകരായ അഡ്വ. അലൻ കുര്യാക്കോസും അഡ്വ. വിഷ്ണു മണിയും മിന്നും വിജയം കരസ്ഥമാക്കി. രാഷ്ട്രീയത്തിൽ യുവത്വത്തിന്റെ പ്രാതിനിധ്യം ഉറപ്പിച്ച ഈ നേട്ടം ഇരുവർക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്. കവണാറ്റിൻകര ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ അഡ്വ. വിഷ്ണു മണി 3522 വോട്ടുകൾ നേടി സിപിഎം സ്ഥാനാർത്ഥിയായ പ്രേംജി എസ്.ഡി. (2662) യെ പരാജയപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി ആര്യ സനീഷിന് […]
Read more

കുമരകം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടപ്പെടാൻ സാധ്യത; നിർണ്ണായകമായി ബിജെപി പിന്തുണയും സ്വതന്ത്രനും

കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിൽ കേവല ഭൂരിപക്ഷം ഇല്ലാത്ത ഇടതുമുന്നണിക്ക് (എൽഡിഎഫ്) ഭരണം നഷ്ടമാകാനുള്ള സാധ്യതയേറുന്നു. ബിജെപി പിന്തുണയോടെ സ്വതന്ത്ര അംഗത്തെയും ഒപ്പം കൂട്ടിയാൽ യുഡിഎഫിന് ഭരണം പിടിച്ചെടുക്കാൻ സാധിക്കും. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ നിലവിൽ എൽഡിഎഫിന് 8 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവുണ്ട്. യുഡിഎഫിന് 4 അംഗങ്ങളും ബിജെപിക്ക് 3 അംഗങ്ങളുമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ, പഞ്ചായത്ത് രണ്ടാം വാർഡിൽ സ്വതന്ത്രനായി വിജയിച്ച എ.പി. ഗോപിയുടെ നിലപാട് നിർണ്ണായകമാകും. സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും മുൻ […]
Read more

നാട്ടകത്ത് യുഡിഎഫിന് ഉജ്ജ്വല വിജയം; ഒറ്റ സീറ്റിൽ നിന്ന് ആറിലേക്ക്

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ നാട്ടകം ഗ്രാമപഞ്ചായത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് യുഡിഎഫ്. കേവലം ഒരു സീറ്റുണ്ടായിരുന്ന സ്ഥാനത്തുനിന്ന് ആറ് സീറ്റുകൾ നേടി യുഡിഎഫ് വൻ മുന്നേറ്റം സ്വന്തമാക്കി. ഈ അപ്രതീക്ഷിത വിജയത്തിന് പിന്നിലെ മുഖ്യശക്തി യുഡിഎഫ് നാട്ടകം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺ ചാണ്ടിയാണ്. നാട്ടകത്തെ കോൺഗ്രസ് പാർട്ടിയെ ഉന്നതിയിൽ എത്തിക്കാനും യുഡിഎഫിന് പുത്തൻ ഉണർവ് നൽകാനും ജോൺ ചാണ്ടിയുടെ ചിട്ടയായ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ചിട്ടയായ പ്രവർത്തനം, ശരിയായ മേൽനോട്ടം, വാർഡ് തല പ്രവർത്തനങ്ങളിലെ കൃത്യമായ ക്രമീകരണം, […]
Read more

അയ്മനം പഞ്ചായത്തിൽ തൂക്കുഭരണം; ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി, പ്രസിഡന്റിന്റെ പരാജയം എൽഡിഎഫിന് കനത്ത തിരിച്ചടി

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്തിൽ ആർക്കും കേവല ഭൂരിപക്ഷം നേടാൻ കഴിയാഞ്ഞതോടെ തൂക്കുഭരണത്തിലേക്ക്. ആകെ 21 വാർഡുകളുള്ള പഞ്ചായത്തിൽ ഒൻപത് സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി (ബിജെപി/എൻഡിഎ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ ഒറ്റയ്ക്ക് ഭരിക്കാൻ ആവശ്യമായ 11 സീറ്റുകൾ ഒരു മുന്നണിക്കും നേടാനായില്ല. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത് എൽഡിഎഫിനാണ്. നിലവിലെ ഏഴ് സീറ്റുകളിലേക്ക് എൽഡിഎഫ് ഒതുങ്ങിയപ്പോൾ ബിജെപി ഒമ്പത് സീറ്റുകളും യുഡിഎഫ് അഞ്ച് സീറ്റുകളും നേടി. കഴിഞ്ഞ തവണത്തേക്കാൾ ബിജെപിക്കും യുഡിഎഫിനും സീറ്റുകളുടെ […]
Read more

നഗരസഭ ആര് ഭരിക്കും? 21-കാരി ദിയ ബിനു ചെയർപേഴ്സൺ ആയേക്കും

കോട്ടയം: കോട്ടയം നഗരസഭയുടെ ഭരണസമിതിയെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ നിർണ്ണായക ശക്തിയായി മാറിയ പുളിയ്ക്കക്കണ്ടം വാർഡിലെ കൗൺസിലർമാർ നിലവിൽ ആർക്കും പിന്തുണ പ്രഖ്യാപിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇവരുടെ പിന്തുണയില്ലാതെ ഒരു മുന്നണിക്കും നഗരസഭ ഭരിക്കാൻ കഴിയില്ലെന്നിരിക്കെ, പുളിയ്ക്കക്കണ്ടം കൗൺസിലർമാർക്ക് ആദ്യ ടേമിൽ ചെയർമാൻ സ്ഥാനം നൽകേണ്ടിവരും എന്നത് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഇതോടെ, പാലാ നഗരസഭയുടെ അടുത്ത ചെയർപേഴ്സൺ ദിയ ബിനു തന്നെയാകും എന്നതിനും സാധ്യതയേറി. ഒരു 21-കാരി നഗരസഭയുടെ തലപ്പത്ത് എത്തുകയെന്ന അത്യപൂർവ്വമായ […]
Read more

കോട്ടയത്ത് വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാല പൈക സ്വദേശി വിനോദ് ജേക്കബ് ആണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്ന് പോയ വിനോദ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിനോദിന്‍റെ വീടിന് സമീപത്തുളള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് പോകുന്ന വഴിയിൽ കാലു തെറ്റി കുളത്തിൽ വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പാല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

Recent News

Advertisement
WhiteswanTV Footer