സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kozhikode

മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: വടകരയിൽ മീൻമാര്‍ക്കറ്റിലുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റിൽ. പുതുപ്പണം തോട്ടുങ്കല്‍ നൗഷാദിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ശേഷം ഇയാള്‍ കത്തിയുമായി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. വടകര താഴെ അങ്ങാടി മത്സ്യമാര്‍ക്കറ്റിൽ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ താഴെ അങ്ങാടി ബീച്ച് റോഡില്‍ ഇടത്തില്‍ സ്വദേശിയായ ഷബീറിനാണ് കുത്തേറ്റത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ ഷബീറിനെ ആദ്യം വടകര സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവം നടന്ന സ്ഥലത്ത് […]
Read more

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കെട്ടിവെക്കാനുള്ള സംഖ്യ മഹിളാ അസോസിയേഷൻ പൊൻമേരി വില്ലേജ് കമ്മിറ്റി സ്ഥാനാർത്ഥിക്ക് കൈമാറി

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കെട്ടിവെക്കാനുള്ള സംഖ്യ മഹിളാ അസോസിയേഷൻ പൊൻമേരി വില്ലേജ് കമ്മിറ്റി സ്ഥാനാർത്ഥിക്ക് കൈമാറി. വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ സജീനയ്ക്ക് ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ച പ്രകാരമുള്ള കെട്ടിവെക്കാനുള്ള സംഖ്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പൊൻമേരി വില്ലേജ് കമ്മിറ്റി സ്ഥാനാർത്ഥിക്ക് ഔദ്യോഗികമായി കൈമാറി. തിരഞ്ഞെടുപ്പിൽ പരസ്‌പര വിശ്വാസവും രാഷ്ട്രീയ സാംസ്‌കാരികതയും സ്ഥാപിക്കുന്ന മാതൃകാപരമായ നീക്കമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. മത്സരപരമായ രാഷ്ട്രീയ കാലത്ത് തന്നെ സഹകരണത്തിന്റെ സന്ദേശമാണ് ഈ പ്രവർത്തി ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് ഭാരവാഹികൾ അഭിപ്രായപെട്ടു .
Read more

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇടതുമുന്നണി സജ്ജം; നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിച്ചു

കോഴിക്കോട് : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നു മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളായി. 14 ഡിവിഷനുകളില്‍ എട്ടിടത്ത് സിപിഎം, രണ്ടിടങ്ങളില്‍ സിപിഐ, ആര്‍ജെഡി രണ്ട്, എന്‍സിപി ഒന്ന്, ഐഎന്‍എല്‍ ഒന്ന് സീറ്റുകളില്‍ മത്സരിക്കും. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഡിവിഷന്‍ 1 പൊന്‍മേരി -കെ.പി.രവീന്ദ്രന്‍ (സിപിഎം), 2 മംഗലാട്-എ.സമീറ (സിപിഐ), 3 കടമേരി-എന്‍.കെ.ചന്ദ്രന്‍ (സിപിഎം), 4 കാഞ്ഞിരാട്ട് തറ-റീജ കൊയിലോത്ത് (സിപിഎം), 5 തിരുവള്ളൂര്‍-സുമ തൈക്കണ്ടി (ആര്‍ജെഡി), 6 ചെമ്മരത്തൂര്‍-ഒ.പി.ചന്ദ്രന്‍ (സിപിഎം), 7 തോടന്നൂര്‍-ശാന്ത […]
Read more

മദ്യ വ്യാപനം വർധിപ്പിക്കുന്നത് ജനവഞ്ചനയെന്ന് മദ്യനിരോധന സമിതി

കോഴിക്കോട് : അധികാരത്തിൽ എത്തിയാൽ മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ 552-ആം ഖണ്ഡികയിലെ വാഗ്ദാനം. എന്നാൽ അധികാരം ലഭിച്ചതിന് ശേഷം ബാറുകളും മദ്യശാലകളും വർധിപ്പിച്ച നടപടിയാണ് ജനവഞ്ചനയെന്ന് കേരള മദ്യനിരോധന സമിതി ആരോപിച്ചു. ഈ നിലപാട് എൽ.ഡി.എഫ് തിരുത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. സമിതിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആറുദിവസത്തെ തെരഞ്ഞെടുപ്പ് ഇടപെടൽ പ്രഖ്യാപന യാത്രയുടെ ഭാഗമായി നടന്ന സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. യാത്രയുടെ രണ്ടാം ദിവസത്തെ പരിപാടി കോഴിക്കോട് തൊണ്ടയാട്ട് വെച്ച് കേരള […]
Read more

കാഴ്ചാ പരിമിത വോട്ടർമാർക്ക് സൗഹൃദ വോട്ടിംഗ് പരിശീലനം

കോഴിക്കോട്: ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹിക നീതി ഓഫീസ്, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാഴ്ചാ പരിമിതർക്കായി പ്രത്യേക വോട്ടിങ് പരിശീലനവും വോട്ടിംഗ് മെഷീൻ പ്രദർശനവും നടത്തി. കുണ്ടായിത്തോട് കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ വൊക്കേഷണൽ ട്രെയിനിംഗ് സെൻററിൽ നടന്ന പരിപാടി അസിസ്റ്റന്റ് കലക്ടർ ഡോ. എസ്. മോഹന പ്രിയ ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ലാ പ്രസിഡൻറ് എസ്. […]
Read more

കോടഞ്ചേരി പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസിത കേരളം എന്ന സന്ദേശത്തിന് വൻ സ്വീകാര്യതയും വിജയവും ലഭിക്കുമെന്ന് ബിജെപി കോഴിക്കോട് റൂറൽ ജില്ല ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തിൽ ജനവിധി തേടുന്ന എൻ ഡി എ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനവും, കൺവെൻഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രാജേഷ് പി ആർ അധ്യക്ഷത വഹിച്ചു. നാഷണൽ പീപ്പിൾസ് പാർട്ടി ജില്ലാ പ്രസിഡണ്ട് ജോയി മോളത്ത് മുഖ്യ പ്രഭാഷണം […]
Read more

യു.ഡി.എഫ് കൺവെൻഷൻ നടന്നു

കോഴിക്കോട് : കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ കെ.പി.സി.സി രാഷ്ട്രീയകാരിസമിതി അംഗം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കൺവീനർ എ.ടി. ബഷീർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. സി.എം.പി സംസ്ഥാന സെക്രട്ടറി സി.എൻ വിജയകൃഷ്ണൻ ചോലയ്ക്കൽ, രാജേന്ദ്രൻ, കെ.കെ കോയ എന്നിവർ സംസാരിച്ചു. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ വാർഡ് ഒന്ന് – സി.എം. ഹനീഫ, രണ്ട് – ടി.എം റംസീന, മൂന്ന് – മിനി […]
Read more

കടലുണ്ടിയിൽ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു; വൻ നാശനഷ്ടം

കോഴിക്കോട്: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വീട് തകർന്നു. കടലുണ്ടി കൈതവളപ്പിൽ പുളിക്കൽ കുനിയിൽത്തറയിലെ ഗിരിജയുടെ വീടാണ് തകർന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങിയതിനാൽ ആളപായം ഒഴിവായി. വീട്ടുവളപ്പിൽ നിന്നിരുന്ന ഒരു വലിയ മാവും, രണ്ട് തെങ്ങുകളും, കവുങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീടിനകത്തുണ്ടായിരുന്ന നിരവധി വീട്ടുപകരണങ്ങൾ നശിച്ചു. ടിവി, റഫ്രിജറേറ്റർ, ഫർണീച്ചറുകൾ എന്നിവ പൂർണ്ണമായും ഉപയോഗശൂന്യമായി.​അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സിപിഐ എം നേതാക്കളും […]
Read more

ബേപ്പൂർ തുറമുഖത്ത് ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർക്ക് പരിക്ക്

കോഴിക്കോട്: ബേപ്പൂർ തുറമുഖത്ത് ഉരുവിൽ നിന്നുള്ള ഭാരമേറിയ യന്ത്രം ഇറക്കുന്നതിനിടെ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ ക്രെയിൻ ഓപ്പറേറ്റർ ശ്രീജിത്ത് പരിക്കേറ്റു. ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. മിനിക്കോയി ദ്വീപിൽ നിന്ന് എത്തിയ ‘പി.വി സ്റ്റാർ’ ഉരുവിൽ കൊണ്ടുവന്ന യന്ത്രം ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബിഎസ്എൻഎൽ കേബിൾ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന അഞ്ച് ടണ്ണിലേറെ ഭാരമുള്ള ഹൊറിസോണ്ടൽ ഡ്രില്ലിംഗ് ഡ്രിൽ എൻജിൻ ഇറക്കുന്നതിനിടെ ക്രെയിൻ നിയന്ത്രണം വിട്ട് മറിഞ്ഞുവീണ് എൻജിനും സഹിതം […]
Read more

വിവാദ വ്യവസായി കാരാട്ട് ഫൈസൽ കൊടുവള്ളി നഗരസഭയിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥി

കോഴിക്കോട്: തദ്ദേശ തെരെഞ്ഞുടുപ്പിൽ കൊടുവള്ളി നഗരസഭയിലേക്ക് വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ എ.ല്‍ഡി.എഫ് സ്ഥാനാര്‍ഥിയാകും. നാഷണല്‍ ലീഗ് പ്രതിനിധിയായാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിത്വം. മുന്‍പ് കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. കൊടുവള്ളി നഗരസഭയുടെ 24-ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുന്നത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കാരാട്ട് ഫൈസല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുത്തിരുന്നുവെങ്കിലും സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം ഇടപെട്ട് ഇയാളെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റുകയായിരുന്നു. പിന്നീട് ഫൈസല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ഫൈസലിനെതിരെ എല്‍ഡിഎഫ് ഒപി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.