സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kozhikode

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് അഭിമുഖം നവംബര്‍ 19ന്

കോഴിക്കോട് : ജില്ലയിലെ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (എന്‍ സി എ ഹിന്ദു നാടാര്‍ -കാറ്റഗറി നമ്പര്‍: 59/2024, എന്‍ സി എ -കാറ്റഗറി നമ്പര്‍: 60/2024) തസ്തികകളിലെ ഷോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കുള്ള അഭിമുഖം നവംബര്‍ 19ന് കോഴിക്കോട് മേഖലാ പി എസ് സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ്, ബയോഡേറ്റ ഫോം എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ […]
Read more

ഡ്യൂട്ടി ബഹിഷ്കരണം: ഡോക്ടർമാരുടെ സമരം ശക്തമാക്കുന്നു; വി.ഐ.പി, ഇ-സഞ്ജീവനി സേവനങ്ങൾ ഒഴിവാക്കും

കോഴിക്കോട് : ​കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോ. പി.ടി. വിപിന് നേരെയുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ചും ഡോക്ടർമാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിലും പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ഇന്ന് മുതൽ വി.ഐ.പി, ഇ-സഞ്ജീവനി ഡ്യൂട്ടികൾ ബഹിഷ്കരിക്കും. ഘട്ടംഘട്ടമായി സമരം കടുപ്പിക്കാനാണ് കെ.ജി.എം.ഒ.എയുടെ തീരുമാനം. നവംബർ ഒന്നു മുതൽ ആരംഭിച്ച നിസ്സഹകരണ സമരത്തിന്റെ തുടർച്ചയാണിത്.​സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കുക, ഡോക്ടർമാരാടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് നിർഭയമായും സ്വതന്ത്രമായും ജോലി ചെയ്യാനുള്ള […]
Read more

തിരഞ്ഞെടുപ്പിൽ ദുരുപയോഗപ്പെടുന്ന പദവികൾ

കോഴിക്കോട് : തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥി സമൂഹത്തിൽ വലിയ നിലയിൽ ഉള്ളവരാണെന്ന് കാണിക്കാൻ ഉപയോഗിക്കുന്ന തന്ത്രമാണ് അവർ മുൻപ് ചെയ്ത ജോലിയും അതിന്റെ സ്ഥാന മാനങ്ങളും ആയുധമാക്കുന്നത്, എന്നാൽ ഇത് അനുവദനീയമാണോ? തിരുവനന്തപുരം ജില്ലയിൽ നിന്നും കോർപ്പറേഷനിലേക്ക് ജനവിധി തേടുന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ പ്രചാരണ പോസ്റ്റർ നോക്കാംസിവിൽ സർവീസിൽ നിന്നും വിരമിച്ച ഒരു വ്യക്തി അത് എത്ര ഉന്നത പോസ്റ്റിൽ ആയിരുന്നുവെങ്കിലും വിരമിക്കലിന് ശേഷം പേരിനോടൊപ്പം IAS അല്ലെങ്കിൽ IPS […]
Read more

100 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിൽ യുവാവിന് കുത്തേറ്റു; സംഭവം കോഴിക്കോട്

കോഴിക്കോട്: പുതുപ്പാടിയിൽ നൂറ് രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. താമരശ്ശേരി കെടവൂർ പൊടിപ്പിൽ സ്വദേശി രമേശനാണ് പരിക്കേറ്റത്. രമേശനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്‍റെ ജോലിചെയ്യുന്ന ബന്ധുവും ഇയാളുടെ മരുമകനും ചേർന്നാണ് ആക്രമിച്ചതെന്നാണ് രമേശൻ പറയുന്നത്. കൂലി സംബന്ധിച്ച തർക്കമാണ് സംഭവത്തിൽ സംഘർഷത്തിനും തുടർന്ന് കത്തിക്കുത്തിനും കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കോഴിക്കോട് കുറുവങ്ങാട് സെൻട്രലിൽ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സെൻട്രലിൽ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം നടന്നത്. കുറുവങ്ങാട് കയർ വ്യവസായ സഹകരണ സംഘത്തിന്റെ കെട്ടിടത്തിനടുത്ത് കയർ നിർമ്മാണത്തിനായി കൂട്ടിയിട്ടിരുന്ന ചകിരി കൂമ്പാരത്തിനാണ് തീപിടിച്ചത്. സമീപത്തുള്ള തെങ്ങിലെ ഉണങ്ങിയ ഓല തൊട്ടടുത്ത വൈദ്യുത കമ്പിയിൽ സ്പർശിച്ചതോടെ ഓലയ്ക്ക് തീ പിടിക്കുകയും തുടർന്ന് നിലത്തേക്ക് പതിച്ച ഓലയിൽ നിന്ന് ചകിരി കൂമ്പാരത്തിലേക്ക് തീ പടരുകയുമായിരുന്നു. ആ സമയം അവിടെ ജോലി ചെയ്തിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും പിന്നീട് […]
Read more

കുന്ദമംഗലം എ എം എൽ പി സ്കൂളിൽ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കുന്ദമംഗലം എ എം എൽ പി സ്കൂളിലെ ആഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂളിലെ എൽകെജി യുകെജി സ്മാർട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സ്കൂൾ പ്രീ പ്രൈമറി ചെയർമാൻ അബ്ദുൽസലാം കെ നിർവഹിച്ചു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനം ലളിതവും രസകരവുമായി നടക്കുന്നതിനും കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ഉതകുന്ന രീതിയിലാണ് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്. പിടിഎ പ്രസിഡന്റ് കെ കെ ഷമീർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം ഷാജു സ്വാഗതം […]
Read more

കോഴിക്കോട് കള്ളനോട്ടുകളുമായി അഞ്ച് പേര്‍ പിടിയില്‍

കോഴിക്കോട് : ഫറോക്കില്‍ കള്ളനോട്ടുകളുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍.500 രൂപയുടെ 57 നോട്ടുകളും അച്ചടി യന്ത്രങ്ങളും പിടിച്ചെടുത്തു.ഇന്നലെ രാത്രി രാമനാട്ടുകര, കൊണ്ടോട്ടി,അരിക്കോട്,മുക്കം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ട് സംഘത്തെ പിടികൂടിയത്. രാമാനാട്ടുകര സ്വദേശി കെ.ഡിജിണ്‍,അരിക്കോട് സ്വദേശികളായ അതുല്‍,അമ്ജിത് ഷാ, അഫ്‌നാന്‍ എന്നിവരാണ് പിടിയിലായിട്ടുള്ളത്. രാമാനാട്ടുകര സ്വദേശിയായ കെ.ഡിജിന്റെ വീട്ടിലാണ് ആദ്യം റെയ്ഡ് നടക്കുന്നത്.500 രൂപയുടെ 35 കള്ളനോട്ടുകളാണ് ഇവിടെ നിന്ന് പിടച്ചത്. 30 പേപ്പര്‍ ഷീറ്റുകളും പ്രിന്ററും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ ആദ്യം പിടിയിലായ ഡിജിന്റെ […]
Read more

മടവൂർ എ യു പി സ്കൂളിൽ വിദ്യാർത്ഥികളുടെ മാതൃകാ പച്ചക്കറി കൃഷിക്ക് തുടക്കം

കോഴിക്കോട് : മടവൂർ എ യു പി സ്കൂളിൽ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു .കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘യുവതയുടെ കൃഷി ‘പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം നടത്തിയത് .യുവ തലമുറയിൽ കൃഷി അവബോധം സൃഷ്ടിക്കുക ,വിഷ രഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി സ്കൂൾ ഹെഡ്മിസ്ട്രസ് ഷക്കീല ടീച്ചർ ഉദ്ഘാടനം ചെയ്തു . ചുരുങ്ങിയ സ്ഥലത്ത് കൂടുതൽ വിളവ് ലഭിക്കുന്ന അത്യുൽപ്പാദന ശേഷിയുള്ള വിത്തുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് […]
Read more

കിനാനൂർ കരിന്തളത്ത് യുഡിഎഫ് സ്ഥാനാർഥി പട്ടികയായി

കോഴിക്കോട്: കിനാനൂർ കരിന്തളം പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു 1- ചായ്യോം.ഭാസ്ക്കരൻ എം2- കുവാറ്റി – ചന്ദ്രമോഹൻ പോണ്ടി3- നെല്ലിയടുക്കം -ശ്യാമള കുവാറ്റി4 – പുതുക്കുന്ന് – ഐശ്വര്യ ലക്ഷ്മി5 കാറളം- രമ്യ മനോജ്6-ബിരിക്കുളം നൗഷാദ് കെ മുഹമ്മദ്7- കമ്മാടം -സെറീനകെ പി.8-പരപ്പ – ഓമന9-കാരാട്ട് മനോജ് തോമസ്
Read more

കോഴിക്കോട് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; 3 പേര്‍ക്ക് മര്‍ദനമേറ്റു

കോഴിക്കോട്: നരിക്കാട്ടേരി മേഖലയില്‍ സിപിഎം പ്രവർത്തകര്‍ക്കിടയിൽ സംഘർഷം. പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സബിലാഷ്, സുധീഷ്, രജീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് എന്നാണ് സൂചന. കഴിഞ്ഞ ദിവസം സിപിഎം പഞ്ചായത്തംഗം പി പി ബാലകൃഷ്ണനും കുടുംബത്തിനുമ്മേല്‍ നടന്ന അക്രമത്തിനും ഇതുമായി ബന്ധപ്പെട്ട് നേരത്തെ പരാതി ലഭിച്ചിരുന്നു. ബ്രാഞ്ച് സെക്രട്ടറി സജീവ് നേതൃത്യത്തിലുള്ള എട്ട് അംഗ സംഘം അക്രമത്തിൽ പങ്കാളികളാണെന്നായിരുന്നു പരാതിയിൽ ഉയർന്നത്. […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.