Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

വടകര റവന്യൂ ടവറിന് സാങ്കേതിക അനുമതി ലഭിച്ചതായി എം.എല്‍ എ

വടകര : താലൂക്കിലെ ജനങ്ങളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. വടകരയിലെ റവന്യൂ ടവറിന് 26 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി കെ.കെ രമ എം.എല്‍.എ അറിയിച്ചു. പതിറ്റാണ്ടുകളായി വടകരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതായിരുന്നു റവന്യൂ ടവര്‍. 2021 ഡിസംബര്‍ 17ന് താലൂക്ക് ഓഫീസിന് തീപിടിച്ച് കത്തി നശിച്ചതിനുശേഷം റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് റവന്യൂ ടവറിനെ പ്രൊപ്പോസല്‍ മന്ത്രിക്ക് സമര്‍പ്പിക്കുകയും പിന്നീട് വിവിധ വകുപ്പുകളും ആയി ഇക്കാര്യത്തില്‍ ഫയല്‍ നീക്കം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് […]
Read more

സീറ്റ് വിഭജനം; കോഴിക്കോട് ഡിസിസിയിൽ ഏറ്റുമുട്ടി നേതാക്കൾ

കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസിൽ സീറ്റ്‌ വിഭജന ചർച്ചക്കിടെ കൂട്ടത്തല്ല്. നടക്കാവ് വാർഡ് സംബന്ധിച്ച ചർച്ച കയ്യാങ്കളിയിൽ കലാശിച്ചു. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവർ പരസ്പ്പരം ഏറ്റുമുട്ടി. സംഭവത്തിൽ ഡിസിസി അന്വേഷണം പ്രഖ്യാപിച്ചു. യോഗനിരീക്ഷകൻ മുൻ ജില്ലാ പഞ്ചായത്ത് അംഗം ഹരിദാസന്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. നാല് പേർ ഒരേ സീറ്റിലേക്ക് സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രം​ഗത്തെത്തിയോടെ ചർച്ച കയ്യാങ്കളിയിൽ കലാശിച്ചു. സംഘർഷത്തിന് പിന്നാലെ നടക്കാവിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡിസിസി കെപിസിസിയെ സമീപിച്ചു. ജില്ലാ […]
Read more

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; പിഎംഎ സലാമിന് യൂത്ത് ലീഗിന്റെ വിമർശനം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിഎംഎ സലാമിനെ തഴഞ്ഞ് യൂത്ത് ലീഗ്. വിഷയത്തിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന് യൂത്ത് ലീഗിന്റെ വിമര്‍ശനം. പിഎംഎ സലാമിന് രാഷ്ട്രീയ പക്വതയില്ലെന്നും പരാമര്‍ശം തിരഞ്ഞെടുപ്പ് സമയത്ത് തിരിച്ചടിയുണ്ടാക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന സമിതിയില്‍ കടുത്ത വിമര്‍ശനം. തിരഞ്ഞെടുപ്പുകളില്‍ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കാത്തതിലും യൂത്ത് ലീഗ് എതിർപ്പ് പ്രകടിപ്പിച്ചു. മുനവറലി ശിഹാബ് തങ്ങളുടെയടക്കം നേതൃത്വത്തില്‍ ഇന്നലെ കോഴിക്കോട് ചേര്‍ന്ന യൂത്ത് ലീഗിന്റെ സംസ്ഥാന […]
Read more

ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ച 41കാരൻ പിടിയിൽ; സംഭവം കോഴിക്കോട്

കോഴിക്കോട്: ഓട്ടോറിക്ഷയില്‍ നിന്ന് പതിനായിരത്തോളം രൂപ വില വരുന്ന ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കോഴിക്കോട് പന്തീരാങ്കാവ് അറപ്പുഴ എംപി റോഡ് സ്വദേശി വാരണാക്കില്‍ വീട്ടില്‍ സുമീക്ക്(41) ആണ് പിടിയിലായത്. അഞ്ചുമാവ് എന്ന സ്ഥലത്താണ് ഇയാള്‍ മോഷണ ശ്രമം നടത്തിയത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന എളമനപാടം സ്വദേശി അരവിന്ദന്റെ ഓട്ടോയിലെ ബാറ്ററിയാണ് ഇയാൾ മോഷ്ടിക്കാന്‍ ശ്രമിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തി പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷന്‍ എഎസ്‌ഐ ബിജു, സിപിഒ ധനേഷ് എന്നിവര്‍ ചേര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. […]
Read more

ചേറുവണ്ണൂർ-ഫറോക്ക് വാക്ക്‌വേ നിർമ്മാണ൦; ഒരു കോടിയോളം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്

കോഴിക്കോട് : ചേറുവണ്ണൂർ–ഫറോക്ക് വാക്ക്‌വേ നിർമ്മാണത്തിനായി 99.95 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. ചാലിയാർ നദിയുടെ തീരത്തുകൂടി ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയിലായിരിക്കും നടപ്പാത നിർമ്മിക്കുന്നത്. പ്രദേശത്തെ ടൂറിസം സാധ്യതകൾ ഗണ്യമായി വർദ്ധിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫറോക്ക് പഴയപാലം ടൂറിസം കേന്ദ്രമായി മാറ്റിയതിൽ ആവേശകരമായ പ്രതികരണമാണ് സഞ്ചാരികളിൽ നിന്നുണ്ടായത് എന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പഴയ പാലം മുതൽ പുതിയ പാലം വരെയുള്ള നടപ്പാത കോഴിക്കോട് […]
Read more

ഫ്രഷ് കട്ട് സമരം; പ്രദേശത്തെ നിരോധനാജ്ഞ ഈ മാസം 13 വരെ ദീര്‍ഘിപ്പിച്ചു

താമരശ്ശേരി: ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ തടയുന്നതിനായി പ്രദേശത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ നവംബർ 13 വരെ ദീർഘിപ്പിച്ചതായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. നിരോധനാജ്ഞ പ്രകാരം പ്ലാൻ്റിന്റെ 300 മീറ്റർ ചുറ്റളവിലും, പ്ലാൻ്റിനും അമ്പായത്തോടിനും ഇടയിലുള്ള റോഡിന്റെ ഇരുവശത്തും 50 മീറ്റർ പരിധിയിലും, അമ്പായത്തോട് ജങ്ഷന്റെ 100 മീറ്റർ ചുറ്റളവിലുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് അനുസരിച്ചാണ് നടപടി. ഈ പ്രദേശങ്ങളിൽ നാലോ അതിലധികമോ […]
Read more

കോടഞ്ചേരിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുണ്ടൂർ വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങിയത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇരുപതോളം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തതായി ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഈ രോഗം കാട്ടുപന്നികൾ, […]
Read more

മലബാര്‍ ഗ്രൂപ്പിന്റെ വാര്‍ഷിക ദിനത്തില്‍ കോഴിക്കോട് ബീച്ച് ശുചീകരിച്ച് മാനേജ്മന്റ് അംഗങ്ങളും ജീവനക്കാരും

കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ 33-ാം വാര്‍ഷികദിനത്തോടനുബന്ധിച്ച് മലബാര്‍ ഗ്രൂപ്പ് മാനേജ്മന്റ് അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് കോഴിക്കോട് ബീച്ചും പരിസരവും ശുചീകരിച്ചു. മലബാര്‍ ഗ്രൂപ്പ് തുടര്‍ന്നുവരുന്ന സന്നദ്ധ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സബ് കളക്ടര്‍ എസ്. ഗൗതം രാജ് ശുചീകരണം ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ അഷര്‍ ഒ, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.പി വീരാന്‍കുട്ടി, നിഷാദ് എ.കെ, ഷറീജ് വി.എസ്, കോര്‍പ്പറേറ്റ് […]
Read more

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു. കാവിലുംപാറ പൂതംപാറ വലിയപറമ്പത്ത് കല്യാണിയാണ് മരിച്ചത്. കുറ്റ്യാടി തൊട്ടില്‍പ്പാലത്താണ് സംഭവം നടന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചൂരണിയിൽ ജോലി ചെയ്യുന്നതിനിടെയാണ് കല്യാണിക്ക് പാമ്പുകടിയേറ്റത്. തുടർന്ന് സഹപ്രവർത്തകർ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

കോഴിക്കോട് കോർപ്പറേഷൻ കൗൺസിലിൽ പരസ്പരം കൊമ്പ്കോർത്ത് ഭരണ പ്രതിപക്ഷ കൗൺസിലർമാർ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ കോഴിക്കോട് കോർപ്പറേഷനിൽ നടന്ന കൗൺസിലിൽ പരസ്പരം കൊമ്പുകോർത്ത് ഭരണപ്രതിപക്ഷ അംഗങ്ങൾ. നഗര ശുചീകരണത്തിന് താൽക്കാലിക തൊഴിലാളികളെ നിയമിച്ചതുമായി ബന്ധപ്പെട്ട വാക്കു തർക്കങ്ങളാണ് കൗൺസിൽ യോഗം പെട്ടെന്ന് അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചത്. യോഗത്തിലെ ഇരുപത്തിരണ്ടാമത് അജണ്ട ചർച്ച ചെയ്യുന്നതിനിടെയാണ് കൗൺസിലിൽ അസാധാരണ രംഗങ്ങൾ അരങ്ങേറിയത്. കോർപ്പറേഷനിലെ നിയമനം പാർട്ടി ഓഫീസിൽ നിന്നും നേരിട്ടാണ് നടത്തുന്നതെന്നും സിപിഎം ഓഫീസ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അല്ലെന്നും , പിൻവാതിൽ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ ബാനറുയർത്തി […]
Read more
Advertisement
WhiteswanTV Footer