Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

ഹിജ്റ: സഞ്ചാര വഴിയുടെ ദൃശ്യാവിഷ്കാരം

കോഴിക്കോട്: തിരുനബി (സ) ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിൻ്റെ അനുഭവ ദൃശ്യാവിഷ്‌കാരം ‘ഹിജ്റ എക്സ്പെഡിഷൻ’ നരിക്കുനിയിൽ സംഘടിപ്പിച്ചു. ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിന്റെ അനുഭവ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചുകൊണ്ട് പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഡോ. ഫാറൂഖ് നഈമിയാണ് പരിപാടി അവതരിപ്പിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് നരിക്കുനി ബൈത്തുൽ ഇസ്സയിലെ ഇസ്സത്താബാദിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിലാണ് ഹിജ്റ എക്സ്പെഡിഷൻ അവതരണം നടന്നത്. ഹിജ്റ വഴികളിലൂടെ നടത്തിയ സഞ്ചാരത്തിൻ്റെ അനുഭവ ദൃശ്യാവിഷ്‌കാരത്തിന് സാക്ഷികളാകാൻ സന്ധ്യയോടെ ആയിരങ്ങളാണ് ഇസ്സത്താബാദിൽ ഒത്തു ചേര്‍ന്നത് ഹിജറ […]
Read more

ഭൂട്ടാൻ വാഹനക്കടത്ത്: ഒരു ആഡംബര കാർ കൂടി പിടിച്ചെടുത്തു

കോഴിക്കോട്: ഭൂട്ടാനിൽ നിന്നു പട്ടാള വണ്ടികൾ ഉൾപ്പെടെ ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തിൽ ഒരു ആഡംബര കാർ കൂടി കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. കോഴിക്കോട് മുക്കത്തുനിന്നാണ് വാഹനം കണ്ടെത്തിയത്. കൊച്ചി കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ വാഹന കള്ളക്കടത്ത് പുറത്ത് വീണത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽ നിന്നു കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു ഇപ്പോൾ പിടിച്ചെടുത്ത വാഹനം ഉൾപ്പെടെ നാൽപതോളം […]
Read more

നിയമവിദ്യാർത്ഥിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോടഞ്ചേരി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്നലെയാണ് വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണാപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇടത് സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അബു. വി സി അബൂബക്കര്‍, അബു അരീക്കോട് എന്നീ പേരുകളിലായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഇടപെട്ടിരുന്നത്. കോഴിക്കോട് താമരശ്ശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു അബു അരീക്കോട്. സിപിഐഎം സൈബറിടങ്ങളിലെ സജീവ സാന്നിധ്യമായ […]
Read more

ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; ഇന്നുമുതൽ വാഹനങ്ങൾ വഴിതിരിച്ചു വിടും

വടകര: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് മുതൽ വങ്കളം വരെയുള്ള റോഡിന്റെ കിഴക്കുഭാഗം പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് (ഞായർ ) രാവിലെ ആറുമണി മുതൽ രാത്രി 12 മണി വരെ കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വഴി തിരിച്ചു വിടുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജു അറിയിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊയിലാണ്ടി ടൗണിൽ നിന്ന് ഇടത്തോട്ട് ഓവർ ബ്രിഡ്ജ് വഴി ഉള്ളേരി, അത്തോളി, പാവങ്ങാട് വഴി പോകേണ്ടതാണെന്ന് […]
Read more

ശാസ്ത്ര കൗതുകം ഉണര്‍ത്തി ‘അലിഫിനിറ്റി എക്‌സിബിഷന്‍ 2025’

കൈതപ്പൊയില്‍: അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ സംഘടിപ്പിച്ച ”അലിഫ് ടു അലിഫിനിറ്റി” പ്രദര്‍ശനം വിദ്യാര്‍ത്ഥികളിലെ ശാസ്ത്ര കൗതുകം ഉണര്‍ത്തി. സയന്‍സ് ആന്‍ഡ് ഇന്‍വെന്‍ഷന്‍സ്, വാല്യു എഡ്യൂക്കേഷന്‍, ഡിജിറ്റല്‍ ഫെസ്റ്റ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്, ഫുഡ് സ്റ്റാളുകള്‍, ബുക്ക് ഫെയര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പ്രദര്‍ശനത്തിന് വൈവിധ്യവും ആകര്‍ഷണവും പകര്‍ന്നു. മര്‍ക്കസ് നോളേജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. സമീപ പ്രദേശത്തെ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികളും എക്‌സിബിഷന്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തി. പ്രദര്‍ശന ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് […]
Read more

ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിനെതിരെ സമരം ശക്തമാകുന്നു

താമരശ്ശേരി: അമ്പായത്തോട് ഇറച്ചിപ്പാറയിലെ ഫ്രഷ് കട്ട് കോഴിയറവു മാലിന്യ പ്ലാന്റില്‍ നിന്നുള്ള രൂക്ഷമായ ദുര്‍ഗന്ധവും ഇരുതുള്ളി പുഴയിലേക്ക് ഒഴുക്കിവിടുന്ന മാലിന്യവും കാരണം പ്രദേശവാസികള്‍ക്ക് ജീവിതം ദുസഹമാകുന്നു. ദിവസേന വ്യാപിക്കുന്ന രോഗബാധയും അസഹ്യമായ ദുര്‍ഗന്ധവും ജനങ്ങളുടെ സഹനശേഷിക്ക് വെല്ലുവിളിയാണ്. ഈ ദുരിതത്തിനെതിരെ സമാധാനപരമായി സമരം നടത്തുന്ന സമരക്കാര്‍ക്കെതിരെ പോലീസുകാര്‍ കള്ളക്കേസുകള്‍ ചുമത്തുന്നു. നിരപരാധികളെ വേട്ടയാടുന്നതിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. കൂടത്തായി-അമ്പലമുക്ക് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാംഘട്ട സമരപന്തലിന്റെ അഞ്ചാം ദിവസത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ […]
Read more

അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം; സംഭവം കുറ്റ്യാടിയിൽ

കോഴിക്കോട്: കുറ്റ്യാടിയിൽ നടന്ന അക്യുപങ്ചർ ക്യാമ്പിൽ സംഘർഷം. അക്യുഷ് അക്യുപങ്ചർ എന്ന സ്ഥാപനം സംഘടിപ്പിച്ച ക്യാമ്പിലേക്കാണ് അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തിൽ പേരാമ്പ്ര സ്വദേശിനി ഫെമിനക്ക് പരിക്കേറ്റു. ക്യാമ്പ് സംഘാടകർ നൽകിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ കുറ്റ്യാടിയിൽ അക്യുപങ്ചർ ചികിത്സയിലെ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി ആരോപണം ഉയർന്നിരുന്നു. ആ യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
Read more

ഫ്രഷ് കട്ട് സമരം; പൊലീസ് സുരക്ഷയിൽ മാലിന്യ സംസ്കരണം തുടങ്ങി

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലുള്ള ഫ്രഷ് കട്ട് അറവ് മാലിന്യസംസ്‌കരണ പ്ലാന്‍റിന്റെ പ്രവര്‍ത്തനം ഭാഗികമായി പുനരാരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തെ തുടർന്ന് അടഞ്ഞുകിടന്ന പ്ലാന്റ്, പൊലീസ് സുരക്ഷയില്‍ നിയന്ത്രിതമായി പ്രവര്‍ത്തനം തുടങ്ങി. ഹൈക്കോടതി കഴിഞ്ഞ ദിവസം പ്ലാന്റിന്റെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിരുന്നു. നിരോധനാജ്ഞ നവംബര്‍ 13 വരെ ദീർഘിപ്പിച്ചിരിക്കുകയാണ്. 163-ാം വകുപ്പ് പ്രകാരം പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലുള്ള റോഡിന്റെ ഇരുവശത്തുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജങ്ഷന്‍ ചുറ്റളവ് 100 മീറ്റര്‍ എന്നിവിടങ്ങളില്‍ […]
Read more

എക്സൈസ് പരിശോധനക്കിടെ മെത്താഫെറ്റമിൻ വിഴുങ്ങി; യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ മെത്താഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് യുവാവ് മാരക ലഹരിമരുന്നായ മെത്താഫെറ്റമിൻ വിഴുങ്ങിയത്. തലയാട് കലാട് വാളക്കണ്ടിയിൽ റഫ്സിൻ (26) ആണ് എക്സൈസ് പരിശോധനയ്ക്കിടെ ലഹരിമരുന്നു വിഴുങ്ങിയത്. ഇയാളുടെ പക്കൽ നിന്ന് 0.544 ഗ്രാം മെത്താഫെറ്റമിൻ പിടികൂടി. 0.20 ഗ്രാം മെത്താഫെറ്റമിൻ ഇയാൾ വിഴുങ്ങി എന്നാണ് പ്രാഥമിക നിഗമനം. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ മെത്താഫെറ്റമിൻ വിഴുങ്ങിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് […]
Read more

വടകര റവന്യൂ ടവറിന് സാങ്കേതിക അനുമതി ലഭിച്ചതായി എം.എല്‍ എ

വടകര : താലൂക്കിലെ ജനങ്ങളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. വടകരയിലെ റവന്യൂ ടവറിന് 26 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചതായി കെ.കെ രമ എം.എല്‍.എ അറിയിച്ചു. പതിറ്റാണ്ടുകളായി വടകരയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതായിരുന്നു റവന്യൂ ടവര്‍. 2021 ഡിസംബര്‍ 17ന് താലൂക്ക് ഓഫീസിന് തീപിടിച്ച് കത്തി നശിച്ചതിനുശേഷം റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് റവന്യൂ ടവറിനെ പ്രൊപ്പോസല്‍ മന്ത്രിക്ക് സമര്‍പ്പിക്കുകയും പിന്നീട് വിവിധ വകുപ്പുകളും ആയി ഇക്കാര്യത്തില്‍ ഫയല്‍ നീക്കം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് […]
Read more
Advertisement
WhiteswanTV Footer