Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

ഫ്രഷ് കട്ട് പ്ലാന്റ്; 7 ദിവസത്തേക്ക് നിരോധനാജ്ഞ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതിനെ തുടർന്ന് പ്രദേശത്ത് സംഘർഷസാധ്യത വിലയിരുത്തി ഏഴുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവ്, പ്ലാന്റും അമ്പായത്തോടും തമ്മിലുള്ള റോഡിന്റെ ഇരുവശങ്ങളിലായി 50 മീറ്റർ പ്രദേശം, അമ്പായത്തോട് ജംഗ്ഷനിലെ 100 മീറ്റർ ചുറ്റളവ് എന്നിവ നിരോധനാജ്ഞയുടെ പരിധിയിലാണ്. ഈ മേഖലകളിൽ നാലോ അതിലധികമോ ആളുകൾ ഒന്നുചേരുന്ന പ്രതിഷേധങ്ങൾ, പൊതുപരിപാടികൾ, പ്രകടനങ്ങൾ എന്നിവ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. അതേസമയം, സമരസമിതി ഈ പരിധിക്ക് […]
Read more

അച്ഛനും രണ്ടാനമ്മയും ചേർന്ന് ജീവനെടുത്ത ആറുവയസ്സുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത

കോഴിക്കോട്: കോഴിക്കോട് അച്ഛനും രണ്ടാനമ്മയും ചേർന്ന് ജീവനെടുത്ത ആറുവയസ്സുകാരി അതിഥി നമ്പൂതിരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. പിഞ്ചുകുഞ്ഞിന്‍റെ ശരീരത്തിൽ മുറിവുകളുടെ അറുപതോളം പാടുകളാണുണ്ടായിരുന്നത്. എന്നാല്‍ സാക്ഷി മൊഴി അനുകൂലമായിട്ടും വിചാരണക്കോടതി പ്രതികൾക്ക് കൊലക്കുറ്റം ചുമത്തിയില്ലെന്ന് വിചാരണ കോടതിയിൽ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ഷിബു ജോർജ് പറയുന്നു. കുഞ്ഞിന്‍റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നെന്നും ഒരു സാക്ഷിയും കൂറുമാറിയിരുന്നില്ല. ദിവസങ്ങളോളം കുഞ്ഞിനെ പട്ടിണിക്കിട്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ സഹോദരനും മുത്തശ്ശിയും ഉൾപ്പെടെയുള്ളവർ സാക്ഷി മൊഴി നൽകിയിട്ടും വിചാരണ […]
Read more

കോഴിക്കോട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. കുട്ടികൾ സംഘംചേർന്ന് ബസ് ജീവനക്കാരെ മർദ്ദിച്ചെന്നതാണ് ജീവനക്കാരുടെ ആരോപണം. സംഘർഷത്തിനിടെ ഒരു യാത്രക്കാരിക്കും പരിക്കേറ്റു. തർക്കം ബസിൽ കുട്ടികളെ കയറ്റാത്തതിനെച്ചൊല്ലിയതല്ല എന്നാണ് ജീവനക്കാർ പറയുന്നത്. ഹോൺ അടിച്ചതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടായി, തുടർന്ന് വിദ്യാർത്ഥികൾ സംഘം ചേർന്ന് ആക്രമിച്ചുവെന്നാണ് പറയുന്നത്. സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച ഒരു സ്ത്രീ യാത്രക്കാരിയെയും വിദ്യാർത്ഥികൾ മർദ്ദിച്ചതായാണ് വിവരം. സംഭവത്തിൽ പൊലീസ് നടപടിയെടുക്കാതിരിന്നാൽ കോഴിക്കോട്–പെരുമണ്ണ റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് […]
Read more

ഒമ്പതുവയസ്സുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവം; സർക്കാർ സഹായം നൽകുന്നില്ലെന്ന് കുടുംബം

കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന പാലക്കാട്ടെ ഒമ്പതു വയസ്സുകാരിക്ക് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് കുടുംബം. ഒരു മാസത്തിലേറെയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചികിത്സാ ചെലവുകളും ദൈനംദിന ആവശ്യങ്ങൾക്കും പണം കണ്ടെത്താനാകാതെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കുട്ടിയുടെ അമ്മ പ്രസീത വ്യക്തമാക്കി. “ഐസിയുവിലാണ് മകളിപ്പോൾ, കൈ കിട്ടുമോ എന്ന് ചോദിച്ച് കരയുകയാണ് അവൾ, നഴ്സുമാരെ അടുക്കാൻ പോലും സമ്മതിക്കുന്നില്ല, ഡോക്ടർമാരോട് എന്നെ തൊടരുത് എന്ന് പറയുന്നു, മരുന്ന് മാത്രമാണ് ആശുപത്രിയിൽ […]
Read more

ബസ് യാത്രക്കിടെ യുവതിക്ക് നേരെ ജീവനക്കാരൻറെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കോഴിക്കോട്: സ്വകാര്യ ബസ്സില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എ വണ്‍ ട്രാവല്‍സ് എന്ന ബസ്സിലെ ജീവനക്കാരന്‍ കോഴിക്കോട് ചൂലൂര്‍ സ്വദേശി രജീഷിനെയാണ് കസബ പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്സിൽ 26-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കിടെ പ്രതി യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് രജീഷ് വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പരാതിക്കാരി പറഞ്ഞു. ഇവര്‍ പിന്നീട് പൊലീസില്‍ പരാതിപ്പെട്ടതിനെ തുടർന്ന് കേസ് […]
Read more

കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിൽ ഇടിച്ചു; 20 പേർക്ക് പരിക്ക്

കോഴിക്കോട്: മീഞ്ചന്ത ബൈപ്പാസിൽ സ്വകാര്യബസ് മരത്തിൽ ഇടിച്ച് അപകടം. സംഭവത്തിൽ ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. മാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന മറ്റൊരു ബസിന്റെ വശത്ത് തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
Read more

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

കോഴിക്കോട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പി പ്രതി പിടിയിൽ. കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി ശ്രേയസ് വീട്ടിൽ അനന്തകൃഷ്ണനെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വണ്ടൂർ സ്വദേശിനിയായ യുവതിയുമായി ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം സ്ഥാപിച്ച ശേഷം ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്തിരിഞ്ഞ പ്രതി യുവതിയുടെ ഫോൺനമ്പർ ബ്ലോക്ക് ചെയ്തു. തുടർന്ന് യുവതിയുടെ പരാതിയിലാണ് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് ഇൻസ്പെക്ടർ ബൈജു കെ […]
Read more

സ്വത്തിനുവേണ്ടി അമ്മയെ കൊലപ്പെടുത്താൻശ്രമിച്ച മകൻ അറസ്റ്റിൽ

കോഴിക്കോട്: സ്വത്തുവകാശ തർക്കത്തെ തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. വേങ്ങേരി സ്വദേശിയായ കൊടക്കാട് വീട്ടിൽ സലിൽ കുമാറിനെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങേരി കൊടക്കാട് വീട്ടിൽ താമസിക്കുന്ന അമ്മയോട് വീടും സ്ഥലവും ബാങ്ക് നിക്ഷേപങ്ങളും എഴുതിത്തരണമെന്ന ആവശ്യവുമായി സലിൽ കുമാർ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിലെ മുറിയിലിരുന്ന അമ്മയോട് വാതിൽ തള്ളി അകത്തു കയറി പ്രതി കൈയേറ്റം നടത്തി. നെഞ്ചത്തും മുഖത്തും അടിച്ചതിനൊപ്പം, ആവശ്യങ്ങൾ നിരസിച്ചപ്പോൾ നിലവിളക്കുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചതായും പൊലീസ് […]
Read more

ജനശതാബ്ദിക്ക് എൻജിൻ തകരാർ, താറുമാറായി ട്രെയിൻ ഗതാഗതം; പരശുറാം ഒന്നര മണിക്കൂർ ‘ലേറ്റ്’

കോഴിക്കോട്: തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിന് (12076) തൃശൂരിനും ഷൊർണൂരിനും ഇടയിൽ വച്ച് എൻജിൻ തകരാർ നേരിട്ടു. തകരാർ പരിഹരിച്ച് യാത്ര തുടർന്നെങ്കിലും ഏതാനും ട്രെയിനുകൾ വൈകിയോടുകയാണ്. ഷൊർണൂരിൽനിന്ന് വേറെ എൻജിൻ എത്തിച്ചാണ് ജനശതാബ്ദി യാത്ര തുടർന്നത്. ഈ ട്രെയിൻ കോഴിക്കോട് എത്താൻ വൈകിയതിനാൽ തിരികെ തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന 12075 ജനശതാബ്ദി എക്സ്പ്രസും വൈകി. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്ദി 35 മിനിറ്റ് വൈകിയോടുകയാണ്. മംഗളൂരുവിലേക്കുള്ള 16650 പരശുറാം എക്സ്പ്രസ്സ് ഒന്നര മണിക്കൂർ വൈകി ഓടുന്നു.12617 […]
Read more

ഫ്രഷ് കട്ട് സംഘർഷം; നേതൃത്വം നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എസ്ഡിപിഐ

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിന് നേതൃത്വം നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എസ്ഡിപിഐ. സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തിരുന്നുവെങ്കിലും, പ്രശ്നങ്ങൾ സൃഷ്ടിച്ചതും, ഫാക്ടറിക്ക് തീ ഇട്ടതും അക്രമ പ്രവർത്തനങ്ങൾ നടത്തിയതും ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് എസ്ഡിപിഐ വ്യക്തമാക്കി. ജനകീയ സമരങ്ങളെ അടിച്ചമർത്താൻ സിപിഎം പൊലീസിനെ ഉപയോഗിച്ചുവെന്നും, ഫ്രഷ് കട്ട് മാനേജ്മെന്റിന് സംരക്ഷണം നൽകുകയുമാണ് ചെയ്‌തതെന്നും ആരോപിച്ചു. “ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശ സമരത്തോട് എസ്ഡിപിഐ ഉറച്ചുനിൽക്കും” എന്നും പാർട്ടി വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന സംഘർഷത്തിൽ, ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ എസ്‌ഡിപിഐ […]
Read more
Advertisement
WhiteswanTV Footer