Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

മലപ്പുറം ജില്ലാ ഭരണകൂടത്തിന് ഭിന്നശേഷി മേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഭിന്നശേഷി മേഖലയില്‍ വേറിട്ട സേവനങ്ങള്‍ കാഴ്ച്ചവെച്ച മികച്ച ജില്ലാ ഭരണകൂടത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം മലപ്പുറം ജില്ലാ ഭരണകൂടത്തിന്. ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരങ്ങള്‍ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് പ്രഖ്യാപിച്ചത്.ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി നടപ്പാക്കിയ വിവിധ നൂതന പദ്ധതികളും സാമൂഹ്യനീതി വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെയും, ട്രോമാ കെയര്‍ പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനങ്ങളുടെ ഏകീകരണവും […]
Read more

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വണ്ടൂർ: വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കായിരുന്നു അപകടം. വണ്ടൂരിലെ എംടിഎസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ് നന്ദൻ. രാവിലെ വീട്ടിൽ നിന്ന് പാൽ വാങ്ങാൻ പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടസ്ഥലത്ത് വച്ചുതന്നെ നന്ദൻ മരണപെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇപ്പോൾ ഉള്ളത്. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് കൈമാറും.
Read more

പെരിന്തൽമണ്ണയിൽ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ അമ്മിനിക്കാട് കൊടികുത്തി മലയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഇരുപതോളം അടി താഴ്ചയിലേക്ക് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്പറ്റി. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ പരിക്കുകൾ ഗുരുതരമല്ലന്നാണ് റിപ്പോർട്ട്.
Read more

നവീകരിച്ച ഡയാലിസിസ് യൂണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

മലപ്പുറം: നവീകരിച്ച ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ഇ. ടി മുഹമ്മദ് ബഷീര്‍ എം .പി നിര്‍വ്വഹിച്ചു. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എം എല്‍.എ മുഖ്യാതിഥിയായി. കിഡ്‌നി സബന്ധമായ രോഗങ്ങള്‍ സമൂഹത്തില്‍ ഏറെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു സഹകരണ സ്ഥാപനത്തില്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നവിധം കുറഞ്ഞ ചിലവില്‍ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുക്കിയ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി […]
Read more

മാലിന്യ ശേഖരണത്തിന് ഇനി പ്രത്യേക ബാഗുകൾ

കൊണ്ടോട്ടി : വാഴക്കാട് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന “എന്റെ നാട് നല്ല നാട്” ക്യാമ്പയിന്റെ ഭാഗമായി, വീടുകളിൽ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി പ്രത്യേക ബാഗുകളുടെ വിതരണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് വിതരണോദ്ഘാടനം നിർവഹിച്ചു. മാലിന്യം ഉറവിടത്തിൽ തരംതിരിക്കുന്നതിനുള്ള പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും ബാഗുകൾ എത്തിക്കും. പരിസര ശുചിത്വം ഉറപ്പാക്കുന്നതിലും, മാലിന്യ സംസ്കരണത്തിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും ഗ്രാമപഞ്ചായത്തിന് സാധ്യമായിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. അജൈവ […]
Read more

സബ്ജില്ലാ സ്കൂൾ കലോത്സവം; കുരുവമ്പലം സ്കൂളിനു ഒന്നാം സ്ഥാനം

പെരിന്തൽമണ്ണ: എൽ പി വിഭാഗത്തിൽ 58 വിദ്യാലയങ്ങൾ പങ്കെടുത്ത പെരിന്തൽമണ്ണ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ കുരുവമ്പലം എ എം എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി. ജനറൽ വിഭാഗം , അറബിക് വിഭാഗം എന്നിവ ഉൾപ്പെടുന്ന അഗ്രിഗേറ്റ്‌ ഓവറോളിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടി . പ്രധാന അധ്യാപകൻ കെ പി സുനിൽ കുമാർ , മാനേജർ പി പി ശശി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. പുലാമന്തോൾ പഞ്ചായത്ത്‌ കലോത്സവത്തിൽ […]
Read more

പുകയിലരഹിതമായി മൂര്‍ക്കനാട് പഞ്ചായത്തിലെ വിദ്യാലയങ്ങള്‍

മൂര്‍ക്കനാട് : ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. മങ്കട ഗവ. കോളേജില്‍ നടന്ന പ്രഖ്യാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ മേഖലകളിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും പുകയില രഹിത സ്ഥാപന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിദ്യാലയങ്ങളുടെ നൂറുവാര ചുറ്റളവ് അടയാളപ്പെടുത്തുകയും ആ പരിധിക്കുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തുന്നില്ല എന്ന് ഉറപ്പുവരുത്തുക, പൊതുസ്ഥലങ്ങളില്‍ പുകവലി […]
Read more

കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കോടി വില മതിക്കുന്ന മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിൽ. തൃശൂർ സ്വദേശിയാണ് വിമാനത്താവളത്തിൽ വെച്ച് ഡിആർഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 974.5 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു. മസ്കത്തിൽ നിന്നാണ് ഇയാൾ എത്തിയത്. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.
Read more

മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം

മലപ്പുറം: അനുജന് വേണ്ടി മധ്യസ്ഥം നിന്ന സഹോദരന് നേരെ ആള്‍ക്കൂട്ട ആക്രമണം. മലപ്പുറം കോട്ടയ്ക്കൽ ആണ് സംഭവം. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായി എത്തിയ ഇരുപത്തഞ്ചോളം പേരുടെ സംഘമാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇരുമ്പ് വടികളും നഞ്ചക്കും ഉപയോഗിച്ച് ആക്രമിച്ച ശേഷം സ്‌കോര്‍പിയോ കാര്‍ ഹാനിഷിന്റെ ശരീരത്തിലൂടെ അക്രമികള്‍ കയറ്റി ഇറക്കി. ആക്രമണത്തില്‍ ഹാനിഷിന്റെ നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറ് പേരെ പൊലീസ് […]
Read more

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; പിഎംഎ സലാമിന് യൂത്ത് ലീഗിന്റെ വിമർശനം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പിഎംഎ സലാമിനെ തഴഞ്ഞ് യൂത്ത് ലീഗ്. വിഷയത്തിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന് യൂത്ത് ലീഗിന്റെ വിമര്‍ശനം. പിഎംഎ സലാമിന് രാഷ്ട്രീയ പക്വതയില്ലെന്നും പരാമര്‍ശം തിരഞ്ഞെടുപ്പ് സമയത്ത് തിരിച്ചടിയുണ്ടാക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന സമിതിയില്‍ കടുത്ത വിമര്‍ശനം. തിരഞ്ഞെടുപ്പുകളില്‍ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കാത്തതിലും യൂത്ത് ലീഗ് എതിർപ്പ് പ്രകടിപ്പിച്ചു. മുനവറലി ശിഹാബ് തങ്ങളുടെയടക്കം നേതൃത്വത്തില്‍ ഇന്നലെ കോഴിക്കോട് ചേര്‍ന്ന യൂത്ത് ലീഗിന്റെ സംസ്ഥാന […]
Read more
Advertisement
WhiteswanTV Footer