Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

പരിശീലനം പൂർത്തിയാക്കിയ 406 പേർകൂടി പോലീസ് സേനയുടെ ഭാഗമായി

മലപ്പുറം: മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ 406 പോലിസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. സംസ്ഥാന പോലിസ് മേധാവി റവാഡ എ. ചന്ദ്രശേഖർ പരേഡ് അഭിവാദ്യം സ്വീകരിച്ചു. എം.എസ്.പി അസിസ്റ്റന്റ് കമാൻഡന്റ് കെ.വി. രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ സ്വദേശി ടി.എ. അലക്സ് പരേഡ് നയിച്ചു. എം.എസ്.പി. ബറ്റാലിയനിലെ 319 കോണ്‍സ്റ്റബിളുകളും ഒൻപത് സീനിയർ സിവിൽ പോലിസ് ഓഫീസർമാരും ഒരു ഹവിൽദാറും ഉൾപ്പെടെ 329 സേനാംഗങ്ങളും കേരള ആംഡ് പോലിസ് ഒന്നാം ബറ്റാലിയനിലെ […]
Read more

വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ താനൂർ ഹാർബറിൽ ശുചീകരണ യജ്‌ഞം നടത്തി

മലപ്പുറം: താനൂർ ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പ്, താനൂർ നഗരസഭ, ഹാർബർ എഞ്ചിനീയറിംഗ്, പോലീസ്, മത്സ്യഫെഡ് എന്നീ വകുപ്പുകളുടെ ഏകോപനത്തോടെ ഹാർബർ പരിസരത്ത് ഏകദിന ശുചീകരണ യജ്ഞം നടത്തി. താനൂർ ഹാർബറിലെ മാലിന്യക്കൂമ്പാരവും ദുർഗന്ധവും സംബന്ധിച്ച് ദൃശ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വാർത്തകൾ വന്ന പശ്ചാത്തലത്തിലായിരുന്നു ശുചീകരണ പ്രവർത്തനം. മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. മലപ്പുറം ജില്ലാ കളക്ടർ അധ്യക്ഷനായ ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് മാസ്സ് ക്ലീനിംഗ് നടത്തിയത്. താനൂർ […]
Read more

അബ്ദു‌ൽബാരി മുസ്‌ലിയാർ ഉറൂസിൻ നാളെ തുടക്കമാകും

മലപ്പുറം: മൗലാനാ അബുൽ ഹഖ് മുഹമ്മദ് അബ്ദുൽ ബാരി മുസലിയാർ 62-ാം ഉറൂസ് ആഘോഷങ്ങൾ നവംബര്‍ 16, 17 തീയതികളിൽ പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാദമിയിൽ നടക്കും. 16-നു നടക്കുന്ന ചർച്ചാ സമ്മേളനത്തിൽ സയ്യിദ് ജഅ്ഫർ തുറാബ് പാണക്കാട്, എൻ.എം. ആലിക്കുട്ടി മുസ്‌ലിയാർ ഹുസൈൻ അഹ്‌സനി, സി.പി. മൊയ്തീൻ മുസ്‌ലിയാർ, ഷംവീൽ അഹ്‌സനി, റഊഫ് ക. കണ്ണന്തളി എന്നിവർ പങ്കെടുക്കും. 17-ന് അനുസ്മരണ സമാപന സമ്മേളനം നടക്കും. വൈകിട്ട് അഞ്ചിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഒ.കെ. […]
Read more

മലപ്പുറം തിരൂരങ്ങാടിയിൽ ലോക പ്രമേഹദിനം ആചരിച്ചു

മലപ്പുറം: ആരോഗ്യകരമായ ജീവിതരീതി പ്രമേഹ സാധ്യത ചെറുക്കുമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍. ലോക പ്രമേഹദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സൂപ്രണ്ട് ഡോ. വി. വിനോദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഫിറോസ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യു ജെ. വാളംപറമ്പില്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. […]
Read more

ഏഴുമാസമായി കുടിവെള്ളം പാഴാകുന്നു; നടപടിയെടുക്കാതെ അധികൃതർ

മലപ്പുറം: പെരിന്തൽമണ്ണ വാട്ടർ അതോറിറ്റിക്ക് കീഴിൽ പുലാമന്തോൾ പഞ്ചായത്ത് കുരുവമ്പലം പൂതാനിക്കുളമ്പ് നൂറുൽ ഇസ്ലാം മദ്രസ റോഡിൽ കഴിഞ്ഞ ഏഴ് മാസത്തോളമായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുകയാണ്. അധികൃതരുടെ ശ്രദ്ധയിൽ പല തവണ ഈ പ്രശ്‌നം ഉണർത്തിയെങ്കിലും ഇപ്പോഴും ഇക്കാര്യത്തി യാതൊരു നടപടിയുമില്ല. അധികൃതരുടെ നിസംഗത കാരണം വാർഡ് മെമ്പറെ വിവരം അറിയിച്ചെങ്കിലും മെമ്പറുടെ ഭാഗത്ത് നിന്നും ഇതുവരേയും പ്രശ്നത്തിന് പരിഹാരമാവുന്ന രീതിയിലുള്ള ഇടപെടലുകൾ ഒന്നും ഉണ്ടായിട്ടില്ല എന്നും, പരാതി പറയുമ്പോഴെല്ലാം […]
Read more

നെഹ്‌റു അനുസ്മരണം നടത്തി

മലപ്പുറം: തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ ഭവനിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ പുഷ്‌പാർച്ചന, അനുസ്മരണവും സംഘടിപ്പിച്ചു, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എ. ഗോപാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷതവഹിച്ചു, സി. വി. വിമൽ കുമാർ, ശറഫുദ്ധീൻ കണ്ടത്തിയിൽ, രാജേഷ് പരന്നെക്കാട്, വിജയൻചെമ്പഞ്ചേരി, നാസർ പൊറുർ,മണി എഴുർ, സി. വി. ജയേഷ്, വിനോദ്. പി, മണികണ്ഠൻ വഴുതക്കാട്, സുജേഷ്. കെ. എസ് എന്നിവർ പ്രസംഗിച്ചു.
Read more

മുസ്ലിം ലീഗ് ജില്ല പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: മുസ്ലിം ലീഗ് ജില്ല പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രാക്യാപിച്ചു. ജില്ല സെക്രട്ടറി അബ്ദുൽ ഹമീദ് എംഎൽഎ, ഷംസുദ്ദീൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. മലപ്പുറം അഷ്കർ പെരുമുക്ക് അരീക്കോട് പി എ ജബ്ബാർ ഹാജി പൊന്മുണ്ടം: ബഷീർ രണ്ടത്താണി പുത്തനത്താണി: വെട്ടം ആലിക്കോയ വെളിമുക്ക്: ഹനീഫ മൂന്നിയൂർ എടവണ്ണ: കെ ടി അഷ്റഫ് വേങ്ങര: പി കെ അസുലു ഒതുക്കുങ്ങൽ: കെ വി മുഹമ്മദാലി തൃക്കലങ്ങോട് […]
Read more

ഹരിതഭംഗിയിലെ കാനന സുന്ദരി; സഞ്ചാരികളെ മാടിവിളിച്ച്‌ ആഢ്യൻ പാറ

മലപ്പുറം :മലപ്പുറം ജില്ലയില്‍ പ്രശസ്തിയാർജിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ആഢ്യൻപാറ വെള്ളച്ചാട്ടം. പ്രകൃതിരമണീയമായ ആഢ്യൻപാറ വെള്ളച്ചാട്ടം കാണാനായി ഇന്ന് നിരവധിയാളുകളാണ് എത്തുന്നത്. വെള്ളച്ചാട്ടത്തിന് സമീപത്തെ പച്ചപ്പാർന്ന പ്രകൃതിയുടെ കാഴ്ചകള്‍ ഏറെ മനോഹരമാണ്. വെള്ളച്ചാട്ടവും പരിസരവും ശുചിത്വമുള്ളതായതിനാല്‍ തന്നെ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭവം തന്നെയാണ് ലഭിക്കുക. നീന്തിത്തുടിക്കാൻ കഴിയുന്ന തെളിഞ്ഞ നീരൊഴുക്ക് ആഢ്യൻപാറയുടെ പ്രധാന പ്രത്യേകതയാണ്. ഇവിടുത്തെ ജലത്തിന് ഔഷധഗുണമുണ്ടെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. മഴക്കാലത്ത് നിറഞ്ഞൊഴുകുമെങ്കിലും വേനല്‍ക്കാലത്ത് ആഢ്യൻപാറയില്‍ വെള്ളം കുറവായിരിക്കും. വെള്ളമുള്ള സമയത്ത് ഇവിടെ […]
Read more

ദേശീയ പാതയിലെ സർവീസ് റോഡുകൾ വൺ വേയാക്കുന്നു; നിയമ ലംഘനങ്ങൾക്ക് കനത്ത നടപടി

മലപ്പുറം: ജില്ലയിലുടനീളം ആറുവരി പാതയിലെ സർവീസ് റോഡുകൾ വൺവേയാക്കാൻ തീരുമാനം. സർവീസ് റോഡുകളിൽ യാത്രയ്ക്ക് തടസമായുള്ള ഓട്ടോ സ്റ്റാൻഡുകളും അനധികൃതമായി വാഹന പാർക്കിങ്ങും കർശനമായി ഒഴിവാക്കും. അപകടസാധ്യതയുൾപ്പെടെ കണക്കിലെടുത്താണ് പുതിയ പരിഷ്കാരം. മലപ്പുറം ജില്ലാ കലക്‌ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണ് ദേശീയപാത 66ൽ മലപ്പുറം ജില്ലയിൽ സർവീസ് റോഡുകൾ വൺവേയാക്കാൻ തീരുമാനിച്ചത്. ഓട്ടോ സ്റ്റാൻഡുകൾ പുനഃക്രമീകരിക്കാൻ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസുകൾ സർവീസ് റോഡ് ഉള്ള ഭാഗങ്ങളിൽ അതുവഴി […]
Read more

യുഡിഎഫുമായി സഹകരിക്കും, പി വി അൻവർ ഉടൻ മുന്നണിയിലെടുക്കണം: വി ഡി സതീശൻ

മലപ്പുറം: താൻ യുഡിഎഫുമായി സഹകരിക്കുമെന്ന് പി വി അൻവർ. പിണറായിസം അവസാനിപ്പിക്കാനാണ് ഞാൻ ഇറങ്ങിപ്പോന്നത്. ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി വി അൻവറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ നീണ്ടു പോകുന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അതൃപ്തി. വിഷയത്തിൽ ഇനിയും ചർച്ച വേണമെന്ന നിലപാടിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നിൽക്കുമ്പോൾ ഇനി ചർച്ചയുടെ ആവശ്യമില്ലെന്നാണ് വി ഡി സതീശൻ പറയുന്നത്. ഇക്കാര്യത്തിലെ അതൃപ്തി സതീശൻ നേതാക്കളെ അറിയിച്ചു. പി വി അൻവറിനെ […]
Read more

Recent News

Advertisement
WhiteswanTV Footer