സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ താല്പര്യം:കത്ത് കൈമാറി പി വി അൻവർ

യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്നും യുഡിഎഫിനൊപ്പം പ്രവർത്തിക്കാൻ താൽപര്യമെന്ന് കാണിച്ച് നേതൃത്വത്തിന് കത്തയച്ച് മുൻ എംഎൽഎ പി വി അൻവർ. രാജി വെക്കേണ്ട സാഹചര്യം അടക്കം വ്യക്തമാക്കിയും യൂഡിഎഫ് പ്രേവേശനം സൂചിപ്പിച്ചുമുള്ള കത്താണ് പി വി അൻവർ അയച്ചത്. ഇടതുപക്ഷത്തു നിന്ന് വിടപറയേണ്ടി വന്ന സാഹചര്യം ,എം എൽ എ സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം തുടങ്ങിയവ കാര്യങ്ങളും ഉൾപ്പെടുത്തിയ കത്താണ് അൻവർ നേതൃത്വത്തിന് കൈമാറിയത്. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ചര്‍ച്ച […]
Read more

കവചം: സൈറൺ മുന്നറിയിപ്പ് സംവിധാനം ഉദ്ഘാടനം ചെയ്യാനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം ഉത്‌ഘാടനം ചെയ്യാനൊരുങ്ങി മുഖ്യമന്ത്രി. കവചം ജനുവരി 21 ന് വൈകുന്നേരം 5 മണിക്ക് നാടിന് സമർപ്പിക്കും. ദുരന്ത സാധ്യത മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനം ആണ് കവചം സൈറണുകൾ. ചുഴലിക്കാട് പ്രതിരോധ പദ്ധതിയുടെ ഭയകമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെയാണ് കവചം സംസ്ഥാനം ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയത്. 126 സൈറൺ – സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 വിപിഎൻ ബന്ധിത എമർജൻസി […]
Read more

ബോബി ചെമ്മണ്ണൂരിന് പ്രത്യേക പരിഗണന; ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ റിപ്പോർട്ട് നൽകി എഡിജിപി

കൊച്ചി: ബോബി ചെമ്മണ്ണൂരിന് കാക്കനാട് ജയിലിൽ സഹായം നൽകിയ സംഭവത്തിൽ നടപടിയെടുക്കാൻ ശുപാർശ ചെയ്ത് എഡിജിപി. ജയിൽ ഡിഐജി പി അജയകുമാർ സൂപ്രണ്ട് എന്നിവർക്കെതിരെയാണ് ജയിൽ എഡിജിപി റിപ്പോർട്ട് നൽകിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള റിപ്പോർട്ട് സർക്കാരിന് നൽകി. സംഭവത്തിൽ ജയിൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിച്ചതിന് ശേഷമാണ് ബോബിക്ക് വഴിവിട്ട സഹായം ചെയ്ത ജയിൽ അധികൃതർക്കെതിരെ നടപടിക്ക് ജയിൽ എഡിജിപി ശുപാർശ ചെയ്തത്. സൂപ്രണ്ടിന്റെ ശുചിമുറിയുൾപ്പടെ ഉപയോഗിക്കാൻ ബോബി ചെമ്മണ്ണൂരിന് സൗകര്യം […]
Read more

ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടാൻ ശ്രമം; മൂന്ന് മലയാളികൾ പിടിയിൽ

ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തെ ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്ന് മലയാളികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശികളായ ചാള്‍സ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരന്‍ പനോളി എന്നിവരാണ് പിടിയിലായത്. ചാള്‍സ് മാത്യൂസിനെയും ബിനോജിനെയും എറണാകുളത്തു വെച്ചും ശക്തിധരനെ കോഴിക്കോട് നിന്നുമാണ് പിടികൂടിയത്. ബെംഗളുരു കൊമേഴ്‌സ്യല്‍ സ്ട്രീറ്റ് പോലീസാണ് പ്രതികളെ പിടികൂടിയത്. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി (ഐസിസിഎസ്എല്‍) ബെംഗളൂരു അഡീഷണല്‍ ചീഫ് […]
Read more

മാറ്റമില്ലാതെ സ്വർണവില; പവന് 59,480 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെയാണ് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. 120 രൂപയാണ് ഇന്നലെ പവന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 59,480 രൂപയാണ്. ജനുവരി ഒന്ന് മുതലെ സ്വർണവിലയിൽ വദ്ധനവ് ഉണ്ടായിരുന്നു. അതിനിടയിൽ ചെറിയ ഇടിവുകൾ രേഖപ്പെടുത്തിയിരുന്നു. ജനുവരി ഒന്നിന് 57,200 ആയ സ്വർണവില രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്ക് 59,000 ത്തിലേക്ക് എത്തി. ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പു വെച്ചിരുന്നു. എന്നാൽ […]
Read more

മലയാള സിനിമകള്‍ വാങ്ങാന്‍ ഒ.ടി.ടി കമ്പനികള്‍ക്ക് താല്പര്യം കുറഞ്ഞു; യുട്യൂബ് റിലീസിംഗ് വർധിക്കുന്നു

മലയാള സിനിമകള്‍ വാങ്ങാന്‍ ഒ.ടി.ടി കമ്പനികള്‍ക്ക് താല്പര്യം കുറഞ്ഞതോടെ യുട്യൂബ് റിലീസിംഗ് വ്യാപകമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അമ്പതോളം ചിത്രങ്ങളാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ഒരുപാട് വർഷങ്ങളായ ചിത്രങ്ങൾ പോലും വാങ്ങാൻ യൂട്യൂബ് ചാനലുകൾ സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ട്. യൂട്യൂബിൽ സിനിമകൾ അപ്‌ലോഡ് ചെയ്യുന്ന കമ്പനികൾ മലയാളത്തിൽ വളരെ സജീവമാണ്. നേരത്തെ ഉണ്ടായിരുന്ന കമ്പനികളും പുതിയ സംരംഭകരും ഈ രംഗത്ത് ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നു. വരുമാനം നിർമ്മാതാക്കളും യൂട്യൂബ് ചാനലുകളും പങ്കിട്ടെടുക്കുന്ന രീതിയിലാണ് സിനിമകൾ വാങ്ങുന്നത്. ധ്യാൻ ശ്രീനിവാസന്റെ […]
Read more

ഐവിഎഫിലൂടെ 500 ഓളം കുഞ്ഞുങ്ങൾ; നേട്ടങ്ങളിലൂടെ എസ്എടി ആശുപത്രി

തിരുവനന്തപുരം: ഐവിഎഫ് ചികിത്സയിലൂടെ 500 ഓളം കുഞ്ഞുങ്ങളെ ചികിത്സ തേടിയ ദമ്പതികള്‍ക്ക് സമ്മാനിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രി. ഗവൺമെന്റ് മെഡിക്കൽ കോളേജിൻ്റെ മാതൃ-ശിശു ആരോഗ്യ വിഭാഗമായ തൃതീയ പരിചരണ സ്ഥാപനമാണ് SAT ആശുപത്രി. ചികിത്സയിലൂടെ കുഞ്ഞുങ്ങള്‍ക്കായി ശ്രമിക്കുന്ന ദമ്പതികൾക്ക് മികച്ച ചികിത്സ ഏറ്റവും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം ശക്തിപ്പെടുത്തിയിട്ടുള്ളത്. പുതുതായി 5 ഡോക്ടര്‍മാരുടെ തസ്തികകള്‍ കൂടി സൃഷ്ടിച്ചു. ഹിസ്റ്ററോസ്‌കോപ്പി, ഇന്‍ക്യുബേറ്റര്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ സജ്ജമാക്കി. […]
Read more

ബേസിൽ ജോസഫ് നായകനാകുന്ന ‘പൊൻമാൻ’ ജനുവരി 30ന് തിയറ്ററുകളിൽ

ബേസിൽ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ജനുവരി 30ന് ചിത്രം തിയറ്ററുകളിൽ എത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ‘പൊൻമാൻ’ നിർമ്മിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉൾപ്പെടെയുള്ള പോസ്റ്ററുകളും ബ്രൈഡാത്തി എന്ന ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജി ആർ ഇന്ദുഗോപൻ്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ […]
Read more

അർത്തുങ്കൽ തിരുനാൾ; ആലപ്പുഴ ജില്ലയിലെ 2 താലൂക്കുകളിൽ നാളെ പ്രാദേശിക അവധി

ആലപ്പുഴ: ജനുവരി 20 ന് ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. അർത്തുങ്കൽ ആൻഡ്രൂസ് ബസലിക്ക തിരുനാൾ പ്രമാണിച്ചാണ് നാളെ ആലപ്പുഴയിലെ ജില്ലയിലെ രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും.
Read more

തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് കൊടുവാൾ വാങ്ങി; താമരശ്ശേരിയിൽ മയക്കുമരുന്നിന് അടിമയായ ഏക മകൻ ഉമ്മയെ വെട്ടിക്കൊന്നു

താമരശ്ശേരി: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച മാതാവിനെ ഏകമകന്‍ വെട്ടിക്കൊന്നത് അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്. ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകന്‍ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരി സക്കീനയുടെ വീട്ടില്‍വെച്ചായിരുന്നു സുബൈദ ഏക മകന്റെ ആക്രമണത്തിനിരയായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ കുറച്ചുകാലമായി സഹോദരിക്കൊപ്പമാണ് സുബൈദയും മകന്‍ ആഷിഖും കഴിയുന്നത്. പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ ആഷിഖിനെ ചേര്‍ത്തിരുന്നു. കോളേജില്‍ ചേര്‍ന്ന ശേഷം മുതൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.