സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

നിറത്തിന്റെ പേരില്‍ ഭർതൃവീട്ടിലെ പരിഹാസം; ഷഹാന മുംതാസിന്റെ മരണത്തിൽ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്തു

മലപ്പുറം: കൊണ്ടോട്ടിയിലെ ഷഹാന മുംതാസിന്റെ ആത്മഹത്യയിൽ സ്വയമേധയ കേസെടുത്ത്സംസ്ഥാന വനിതാകമ്മീഷന്‍. നിറത്തിന്റെ പേരില്‍ ഭർതൃ വീട്ടിൽ നിന്നും തുടര്‍ച്ചയായി അവഹേളനം നേരിട്ടതിനെത്തുടര്‍ന്ന് തൂങ്ങിമരിച്ചുവെന്ന വാര്‍ത്ത കണ്ടപ്പോൾ തന്നെ സ്വമേധയാ കേസ് എടുക്കാന്‍ കമ്മിഷന്‍ ഡയറക്ടര്‍ക്കും സി.ഐ.ക്കും കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നൽകി. പോലീസിന്റെ റിപ്പോർട്ടും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഷഹാനയുടെ കബറടക്കം കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദില്‍ നടത്തി. പിതാവ് പാറശ്ശേരി ബഷീര്‍, മാതാവ് ഷെമീന, മറ്റു ബന്ധുക്കള്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.കഴിഞ്ഞ […]
Read more

ഗോപന്‍ സ്വാമിയുടെ സമാധി വിവാദം : ഭരണകൂടം ഉത്തരവാദിത്വം നിറവേറ്റണം: വിശ്വഹിന്ദു പരിഷത്ത്

കൊച്ചി: നെയ്യാറ്റിന്‍കരയിലെ ഗോപൻസ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട ദുരൂഹത മാറ്റേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം. നിയമ വാഴ്ച്ചയുള്ള രാജ്യത്ത് എല്ലാ പൗരന്മാരും നിയത്തിന് കീഴിലാണ്. ഗോപൻ സ്വാമിയുടെ ഭാര്യയും മക്കളും രാജ്യത്തെ നിയമത്തിന് അതീതരല്ല. കുടുംബാംഗങ്ങളുടെ ദുരൂഹ സാഹചര്യത്തിലുള്ള സമാധി വാദം അംഗീകരിക്കാനാവില്ലഅങ്ങനെ സമാധി ആയിട്ടുണ്ടെങ്കിൽ ഈ ആധുനിക കാലത്ത് അതിന്റെ വീഡിയോയോ ഫോട്ടോകളോ എടുത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അവർക്കുണ്ടായിരുന്നു അങ്ങനെയായിരുന്നെങ്കിൽ ഇപ്പോഴത്തെ ഈ ദുരൂഹത ഒഴിവാക്കമായിരുന്നു. നിയമം എന്താണോ അനുശാസിക്കുന്നത് അതുമായിട്ട് ഭരണകൂടവും […]
Read more

സമാധിയിൽ മൃതദേഹം കണ്ടെത്തി; മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ പൊളിച്ചു. ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കല്ലറയ്ക്കുള്ളിൽ ഭസ്മവും പൂജാദ്രവ്യങ്ങളും കണ്ടെത്തി. ഏകദേശം 10 മിനിറ്റാണ് കല്ലറ പൊളിക്കാൻ എടുത്തത്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ നൽകിയ ഗോപൻ സ്വാമിയെ കാണാൻ ഇല്ല എന്ന പരാതി ഇതോടെ അവസാനിക്കുകയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യും.
Read more

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ ഉടൻ പൊളിക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ ഉടൻ തുറക്കും. കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്. രാവിലെ 10 മണിക്കു മുൻപ് കല്ലറ തുറന്നു പരിശോധിക്കാനാണു തീരുമാനം. ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി അടച്ചു; ഇവിടെ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. കല്ലറ ടാർപോളിൻ ഉപയോഗിച്ച് മറച്ചിട്ടുമുണ്ട്. ആർഡിഒ എത്തിയതിനു പിന്നാലെ കല്ലറ പൊളിക്കുമെന്നു പൊലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്ധർ […]
Read more

പത്തനംതിട്ട പീഡനക്കേസിൽ പ്രതികളുടെ എണ്ണം 60 ആയി; ഇതുവരെ 51 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ പ്രതികളുടെ എണ്ണം 60 ആയി. 51 പേരാണ് ഇതുവരെ അറസ്റ്റിലായത്. വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ഇതിനോടകം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. 31 കേസുകളിലായി 51 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിപട്ടികയിലുള്ളവരുടെ എണ്ണം 60 ആയെന്നും ചിലര്‍ ഒന്നിലധികം കേസുകളിൽ പ്രതികളാണെന്നും വിദേശത്തുള്ള രണ്ടു പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈഎസ്‍പി എസ് നന്ദകുമാര്‍ പറഞ്ഞു.പ്രതികളിലൊരാളെ ചെന്നൈയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കല്ലമ്പലം പൊലീസിനു കൈമാറിയ കേസിലെ പ്രതിയും […]
Read more

വായനാ അനുഭവങ്ങൾ പങ്കുവയ്ക്കാൻ ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: വായനാ അനുഭവങ്ങളും പുതിയ പുസ്തകങ്ങളെ കുറിച്ചുള്ള നിർദേശങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാൻ ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഴി‌ഞ്ഞ വർഷം വായിച്ചു തീർത്ത പുസ്തകങ്ങളുടെ പേരുകൾ കൂടി ഉൾപ്പെടുത്തിയ ഫേസ്‍ബുക്ക് പോസ്റ്റിലാണ് സതീശന്റെ ക്ഷണം. ഔദ്യോഗിക തിരക്കുകള്‍ക്കും യാത്രകള്‍ക്കും ഒരു കുറവുമുണ്ടായില്ലെങ്കിലും വായന മുടക്കിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവ തിരക്ക് കൂട്ടിയെങ്കിലും തിരക്കുകള്‍ക്കിടയിലും ഒത്തിരി നല്ല പുസ്തകങ്ങള്‍ വായിക്കാനായത് സന്തോഷവും ഊര്‍ജ്ജവും നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, വായനക്കാര്‍ തുടങ്ങിയവര്‍ക്ക് […]
Read more

കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ 570 പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസിസ്റ്റന്‍റ് സര്‍ജന്മാരുടെ അഞ്ച് തസ്തികകളും ഗ്രേഡ് 2 നഴ്സിംഗ് ഓഫീസര്‍മാരുടെ 150 തസ്തികകളും, ഗ്രേഡ് 2 ഫാര്‍മസിസ്റ്റുകളുടെ 250 തസ്തികകളും, ഗ്രേഡ് 2 ലാബ് ടെക്നീഷ്യന്മാരുടെ 135 തസ്തികകളുമാണ് പുതിയതായി സൃഷ്ടിക്കുന്നത്. ഇപ്പോഴത്തെ നിയമന നടപടികള്‍ അവസാനിച്ച ശേഷം […]
Read more

യുകെയിൽ മലയാളി നഴ്സിന് നേരെ ആക്രമണം; ജോലിക്കിടെ കത്രിക കൊണ്ട് കുത്തേറ്റു, ഗുരുതര പരിക്ക്

ലണ്ടൻ: യുകെയിൽ മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. 57കാരി അച്ചാമ്മ ചെറിയാനാണ് ചികിത്സയിലുള്ളത്. മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം എൻ.എച്ച്.എസ് ആശുപത്രിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. അച്ചാമ്മ ചെറിയാന്റെ പരിക്കുകൾ ഗുരുതരമാണെന്നും ചികിത്സ നൽകി വരികയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ. നഴ്‍സിനും അവരുടെ കുടുംബത്തിനും സഹപ്രവർത്തകർക്കും നിർണായക സമയത്ത് പിന്തുണ നൽകുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് സൂപ്രണ്ട് മാറ്റ് വാക്കറിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. നേഴ്സിനെ ആക്രമിച്ച റുമോൺ ഹഖ് എന്ന […]
Read more

നിക്ഷേപകര്‍ക്കു മുന്നറിയിപ്പുമായി എയ്ഞ്ചല്‍ വണ്‍

കൊച്ചി: തങ്ങളുടെ പേര് ദുരുപയോഗം ചെയ്തും അതിന്‍റെ മുതിര്‍ന്ന എക്സിക്യൂട്ടീവുകളാണെന്നു നടിച്ചും വ്യാജ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി ഫിന്‍ടെക് മേഖലയിലെ മുന്‍നിര സ്ഥാപനമായ എയ്ഞ്ചല്‍ വണ്‍ മുന്നറിയിപ്പു നല്‍കി. എയ്ഞ്ചല്‍ വണ്ണുമായി സഹകരണമുണ്ടെന്ന് സത്യവിരുദ്ധമായി അവകാശപ്പെടുന്ന നിരവധി അനധികൃത ഗ്രൂപ്പുകളെ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ സെബി രജിസ്ട്രേഷനോ അനുമതിയോ കൂടാതെ സെക്യൂരിറ്റികള്‍ സംബന്ധിച്ച ഉപദേശങ്ങളും ശുപാര്‍ശകളും ഇവയിലൂടെ നല്‍കുന്നുമുണ്ട്. ഓഹരികളില്‍ നിന്നുള്ള വരുമാനം, അവയുടെ പ്രകടനം തുടങ്ങിയവ സംബന്ധിച്ചും അനധികൃത അവകാശവാദങ്ങള്‍ […]
Read more

ഭക്ഷണത്തില്‍ മായം ചേര്‍ത്താൽ മുഖം നോക്കാതെ നടപടിയുണ്ടാകും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ. അനലിസ്റ്റ്‌സ് ലബോറട്ടറിയില്‍ സജ്ജമാക്കിയ മൈക്രോബയോളജി ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രിയുടെ പ്രതികരണം. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതര കുറ്റമാണ്. അത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ മുഖം നോക്കാതെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.