സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് 17 പേർക്ക് പരിക്ക്

മലപ്പുറം: പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. രാത്രി 12.30 ഓടെയായിരുന്നു സംഭവം. 17 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.15 ഓടെ ആനയെ തളച്ചു.
Read more

ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് ഡബ്ള്യുസിസി

കൊച്ചി: അശ്ലീലപരാമർശങ്ങൾ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് വുമൺ ഇൻ സിനിമ കളക്ടീവ്. ‘അവൾക്കൊപ്പം’ എന്ന ഹാഷ്‌ടാഗോടെ, ഹണി റോസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഡബ്ള്യുസിസി പിന്തുണ പ്രഖ്യാപിച്ചത്.
Read more

പാനൂരിൽ തെരുവ്‌നായയെ കണ്ട് ഭയന്നോടിയ നാലാം ക്ലാസുകാരൻ കിണറ്റിൽ വീണ് മരിച്ചു

പാനൂര്‍: കളിക്കുന്നതിനിടെ തെരുവ്‌നായയെ കണ്ട് ഭയന്നോടിയ നാലാം ക്ലാസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂർ പാനൂരിൽ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ് ഫസല്‍ (ഒമ്പത്) ആണ് മരിച്ചത്. തൂവക്കുന്ന് ഗവ.എല്‍.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഫസല്‍.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. മറ്റ് കുട്ടികളോടൊപ്പം വീടിനടുത്ത് കളിക്കുന്നതിനിടെയാണ് തെരുവുനായയെ കണ്ട് കുട്ടികള്‍ പല വഴിക്ക് ചിതറിയോടിയത്. ഇതിനിടെ അടുത്ത പറമ്പിലെ കിണറ്റില്‍ മുഹമ്മദ് ഫസൽ വീഴുകയായിരുന്നു.കുട്ടികള്‍ പല വഴിക്ക് ഓടിയതിനാൽ അവര്‍ മുഹമ്മദ് […]
Read more

എടയാര്‍ വ്യാവസായിക മേഖലയിൽ തീപ്പിടിത്തം; വ്യാപക നാശനഷ്ടം

കൊച്ചി: എടയാറില്‍ വ്യവസായ സ്ഥാപനത്തില്‍ തീപ്പിടിത്തം. എടയാര്‍ വ്യവസായ മേഖലയിലെ ജ്യോതിസ് കെമിക്കല്‍സ് എന്ന കമ്പനിയിലാണ് ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ തീപ്പിടിത്തമുണ്ടായത്. സ്ഥാപനത്തിനകത്തുനിന്ന്‌ തീ ഉയരുന്നതുകണ്ട് സമീപത്തുള്ളവരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ഏലൂരില്‍നിന്നും ആലുവയില്‍നിന്നുമായി ആറ് ഫയര്‍ യൂണിറ്റുകളെത്തി രണ്ടുമണിക്കൂര്‍നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. ലക്ഷങ്ങളുടെ ഉത്പന്നങ്ങള്‍ കത്തിനശിച്ചതായാണ് പ്രാഥമിക നി​ഗമനം. ഉത്പന്നങ്ങളും യന്ത്രങ്ങളുമെല്ലാം പൂര്‍ണമായും കത്തിനശിച്ചുപോയി. ആളപായമില്ല. വാഹനങ്ങളുടെ ഉള്‍പ്പടെ ക്ലീനിങ്ങ് ഉത്പന്നങ്ങളാണ് ഇവിടെ തയ്യാറാക്കുന്നത്. അവയിലെല്ലാം പെട്ടെന്നുതന്നെ തീപടര്‍ന്നുപിടിക്കുകയായിരുന്നു.
Read more

വൈദ്യപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ നിന്നും ചാടി രക്ഷപ്പെട്ടു. തിരുവനന്തപുരം പേരൂർക്കടയിലാണ് മോഷണ കേസ് പ്രതി അനൂപ് ആൻറണി വൈദ്യപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. തിരുവല്ലം പൊലീസ് പിടികൂടിയ പ്രതിയെ പിന്നീട് പേരൂർക്കട പൊലീസിന് കൈമാറുകയായിരുന്നു. പേരൂർക്കടയിൽ ഒരു ക്ഷേത്രമോഷണകേസിൽ അനൂപിനെ തിരക്കുന്നതിനിടെയാണ് തിരുവല്ലം പൊലീസ് പ്രതിയെ പട്രോളിംഗിനിടെ കണ്ടുപിടിക്കുന്നത്. ഒരു കൈയിൽ മാത്രം വിലങ്ങ് ധരിച്ച് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി ഓടി രക്ഷപ്പെട്ടത്. പൊലീസ് പ്രതിയ്ക്കായി ജില്ല മുഴുവൻ അന്വേഷണം ഊർജിതമാക്കി.
Read more

ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ കേസ്

കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നുമാണ് ഹണി റോസ് നല്‍കിയ പരാതിയിൽ പറയുന്നത്. അതേസമയം, മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഹണി റോസ് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പരാതിയുടെ വിവരങ്ങള്‍ നടി പുറത്തുവിട്ടത്.
Read more

63-ാമത് സ്‌കൂള്‍ കലോത്സവത്തിന് നാളെ സമാപനം; ടോവിനോ തോമസും ആസിഫ് അലി മുഖ്യാതിഥികൾ

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ സമാപനം. പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നാളെ വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമാപന സമ്മേളനം, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവര്‍ മുഖ്യാതിഥികളായെത്തും. മന്ത്രി ജി. ആര്‍. അനില്‍ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. കലോത്സവ സ്വര്‍ണക്കപ്പ് വിതരണവും, 62-ാമത് സംസ്ഥാന […]
Read more

പെരിയ വധക്കേസിലും റിജിത്ത് കേസിലും മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പ്: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പെരിയ വധക്കേസിലും റിജിത്ത് വധക്കേസിലും മാധ്യമങ്ങൾ സ്വീകരിച്ചത് ഇരട്ടാപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം ആദ്യം മുതലേ ഈ കേസിൽ ശരിയായ നിലപാടാണ് സ്വീകരിച്ചത്. പാർട്ടിക്ക് ബന്ധമില്ല എന്നു തന്നെയാണ് പാർട്ടി പറഞ്ഞിട്ടുള്ളത്. വലിയ ഗൂഢാലോചന നടന്നു എന്ന് ഒരിടത്തും തെളിയിക്കാനായില്ല.പക്ഷേ ഇക്കാര്യങ്ങളിൽ നടക്കുന്ന രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ സിപിഐഎം നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു. സിപിഎം പ്രവർത്തകൻ റിജിത്ത് കൊല്ലപ്പെട്ട കേസിലെ വിധി വലിയ വാർത്തയാക്കാൻ മാധ്യമങ്ങൾക്ക് മനസ്സില്ല. കാരണം മരിച്ചത് സിപിഎമ്മുകാരനാണെന്നും […]
Read more

സംസ്ഥാന സ്കൂൾ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. 63-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ അവസാന ദിനമായ ജനുവരി എട്ട് ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പത്രക്കുറിപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുറത്തുവിട്ടത്. ജനുവരി നാലിന് ആരംഭിച്ച കലോത്സവം ബുധനാഴ്ച (നാളെ) അവസാനിക്കും.
Read more

വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി സർക്കാർ

തിരുവനന്തപുരം: തിരിച്ചടവ് മുടങ്ങിയവർക്ക് ആശ്വാസമായി കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി കേരള സർക്കാർ. 20 ലക്ഷം വരെ വായ്പയിൽ തിരിച്ചടവ് മുടങ്ങിയവർക്കാണ് ഇളവ് ലഭ്യമാകുക. 20 ലക്ഷം വരെയുള്ള കുടിശ്ശികകൾ അടച്ചു തീർക്കാൻ പരമാവധി തവണകൾ അനുവദിക്കാനാണ് സർക്കാറിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.