സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

മുകേഷ് മാറുമ്പോൾ കൊല്ലത്താര്…? ; ചിന്തയും ബിന്ദു കൃഷ്ണയും ഏറ്റുമുട്ടും..?

തുടർച്ചയായി രണ്ടു തവണയായി ചലച്ചിത്ര താരവും സിപിഎം നേതാവുമായ എം മുകേഷ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കൊല്ലം നിയോജകമണ്ഡലം. സിപിഎമ്മിന് കൃത്യമായ രാഷ്ട്രീയ സ്വാധീനമുള്ള മണ്ഡലത്തിൽ കാലങ്ങളായി ഇടതു സ്ഥാനാർത്ഥികൾ തന്നെയാണ് വിജയിച്ചു കയറുന്നത്. മുകേഷിന്റെ അവസാന വിജയത്തിലൂടെ തുടർച്ചയായി നാലം വട്ടവും മണ്ഡലം എൽഡിഎഫിനൊപ്പം നിന്നു. കോൺഗ്രസ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ 2072 2072 വോട്ടിനാണ് മുകേഷ് പരാജയപ്പെടുത്തിയത്. മുകേഷിന് 58524 വോട്ടും ബിന്ദുകൃഷ്ണയ്ക്ക് 56452 വോട്ടും ലഭിച്ചു. ബിജെപിയുടെ എം. സുനിലിന് 14252 വോട്ടാണ് ലഭിച്ചത്. […]
Read more

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം തള്ളി ഹൈക്കോടതി

എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ സിബിഐ അന്വേഷണം ഉണ്ടാവില്ലെന്ന് ഹൈക്കോടതി . നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. സ്വതന്ത്രവും നീതിപൂർവകവുമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. വിധിയിൽ വീണ്ടും അപ്പീൽ പോകുമെന്ന് ഭാര്യ മഞ്ജുഷ പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നും കേസിൽ നിന്ന് പിന്മാറില്ലെന്നും ഏതറ്റവരയും […]
Read more

ഇടുക്കിയിൽ ബസ് അപകടം; 4 മരണം

ഇടുക്കി: ഇടുക്കി പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ സിന്ധു, അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരാണ് മരണപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 6.15 ഓടെയായിരുന്നു അപകടം. മാവേലിക്കരയിൽ നിന്ന് ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴിയാണ് അപകടം നടന്നത്. അപകട സമയത്ത് ബസിൽ […]
Read more

ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ് ; കേസെടുത്ത് പൊലീസ്

ചലച്ചിത്ര താരം ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കന്റുകൾ പോസ്റ്റ് ചെയ്ത 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.ഇന്നലെയാണ് തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാള്‍ അപമാനിക്കുന്നുവെന്ന ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റിട്ടവര്‍ക്കെതിരെ താരം പരാതി നൽകിയത്. 27 പേര്‍ക്കെതിരെയാണ് സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. കൂടാതെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റും […]
Read more

ജാമ്യമില്ല; പി വി അൻവർ തവനൂർ ജയിലിൽ

നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ തവനൂര്‍ സബ് ജയിലിലാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെയും തവനൂര്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.
Read more

ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സോണിയ(39)യെ ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടുറോഡ് കരിയില്‍ വൃന്ദാവന്‍ വീട്ടില്‍ ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയായിരുന്നു സോണിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിളിച്ചിട്ടും മുറി തുറക്കാത്തതിനാല്‍ സോണിയയുടെ മാതാപിതാക്കള്‍ കഴക്കൂട്ടം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിശമനസേനയെ വിവരമറിയിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്‌നിശമനസേനയാണ് വാതില്‍ തുറന്ന് അകത്തു കയറിയത്. ഉടന്‍ തന്നെ […]
Read more

പി.വി അൻവർ എംഎൽഎ അറസ്റ്റിൽ; പ്രതിഷേധം

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. പൊലീസ് സംഘം അന്‍വറിന്റെ വീട് വളഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം എടവണ്ണ ഒതായിയിലുള്ള അന്‍വറിന്റെ വീട്ടില്‍ നിന്നാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടെ നാടകീയ സംഭവങ്ങളാണ് അന്‍വറിന്റെ വീട്ടില്‍ നടന്നത്. സ്ഥലത്ത് ഡിഎംകെ പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്.
Read more

മിനി ബസ് ശരീരത്തിലൂടെ കയറി; ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം

പമ്പാവാലി: തുലാപ്പള്ളിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന തീര്‍ഥാടകന്‍ മരിച്ചു. പരിക്കേറ്റ ബസ് യാത്രക്കാരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടം ഉണ്ടായത്. പ്ലാപ്പള്ളി വഴിയെത്തിയ മിനി ബസ് ആലപ്പാട്ട് പടിയിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങിയപ്പോൾ നിയന്ത്രണംവിടുകയായിരുന്നു. ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്ത് കിടന്ന രണ്ട് കാറുകളിലിടിച്ചശേഷം ബസിന്റെ മുന്‍ഭാഗം താഴ്ചയിലേക്ക് കുത്തിനിന്നു.
Read more

അമ്മയേയും മകളേയും ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം ചാലക്കുടിയിൽ

ചാലക്കുടി: ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന അമ്മയേയും മകളേയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂർ ചാലക്കുടിയിലാണ് സംഭവം. തലോര്‍ കണ്ടംകുളത്തി വീട്ടില്‍ സുജി (32), മകൾ നക്ഷത്ര (അഞ്ച്) എന്നിവരാണ് മരിച്ചത്. ആളൂര്‍ കദളിച്ചിറക്ക് സമീപം കെ.വി ബില്‍ഡിങ്ങില്‍ ഞായറാഴ്ച വൈകീട്ടാണ് ഇരുവരുടേയും മൃതദേഹങ്ങള്‍കണ്ടെത്തിയത്. സംഭവത്തിൽ ആളൂര്‍ പോലീസ് എത്തി ഇരുവരുടേയും മൃതദേഹങ്ങള്‍ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read more

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് മലയാളി യാത്രക്കാരനെതിരെ കേസെടുത്ത് പോലീസ്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നുമെത്തിയ തൃശൂർ സ്വദേശി സൂരജിനെതിരെയാണ് കേസെടുത്തത്. മദ്യപിച്ച സൂരജ് വിമാനത്തിൽ വെച്ച് ബഹളമുണ്ടാക്കുകയായിരുന്നു. യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയ സൂരജിനെതിരെ വിമാന ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.