സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

സംസ്ഥാന സ്കൂൾ കലോത്സവം; മാർഗംകളി, ബാൻഡ് മേള മത്സരങ്ങളിൽ പങ്കെടുത്ത ആറു കുട്ടികൾ കുഴഞ്ഞുവീണു

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മാർഗംകളി മത്സരത്തിനെത്തിയ കുട്ടി കുഴഞ്ഞുവീണു. മത്സര ശേഷം വേദിയിൽ നിന്ന് ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. പട്ടം ഗവണ്മെന്റ് മോഡൽ ഗേൾസ് സ്കൂളിലെ സായ് വന്ദനയാണ് കുഴഞ്ഞുവീണത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അതെസമയം മറ്റൊരു കുട്ടിക്കും ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു. പട്ടം ഗവണ്മെന്റ് മോഡൽ ഗേൾസ് സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥിയായ ആരാധന എന്ന കുട്ടിയേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.കൂടാതെ ബാൻഡ് മേളത്തിനെത്തിയ നാല് കുട്ടികളും കുഴഞ്ഞുവീണു. കോട്ടയം മൗണ്ട് കാർമൽ ഹൈസ്‌കൂളിലെ […]
Read more

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവം; വനംവകുപ്പ് ഓഫീസിലെ കസേരകള്‍ തകര്‍ത്ത് പ്രതിഷേധക്കാർ

നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധം അക്രമാസക്തമായി. നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. നിലമ്പൂരിലെ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ രോഷാകുലരായി ഇരച്ചുകയറുകയും തുടർന്ന് കസേരകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസിന് മുന്നില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്കാണ് പ്രതിഷേധജാഥ നടത്തിയത്. ജാഥ ആരംഭിക്കുന്നതിനു മുമ്പായി പി.വി. അന്‍വര്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതിഷേധക്കാര്‍ ഡി.എഫ്.ഒ. ഓഫീസിലേക്ക് കയറുകയും കസേരകള്‍ തകര്‍ക്കുന്നതും. തുടര്‍ന്ന് പ്രതിഷേധജാഥ ആശുപത്രിയിലേക്ക് നീങ്ങി.പ്രവര്‍ത്തകരുടെ വികാരപ്രകടനമാണ് […]
Read more

പെരിയ കൊലക്കേസ്: 9 കുറ്റവാളികളെ കണ്ണൂരിലെത്തിച്ചു;ജയിലിന് മുന്നിൽ പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എത്തിയിരുന്നു

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ വിയ്യൂർ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. കെ വി കു‍ഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് കണ്ണൂരിലെത്തിച്ചിരിക്കുന്നത്. പ്രതികളെ ജയിലിലെത്തിക്കുന്ന സമയം മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ ജയിലിന് പുറത്തുണ്ടായിരുന്നു.വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മാറ്റം. ബന്ധുക്കൾക്കടക്കം വന്നുകാണാൻ കണ്ണൂരിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു, ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളുടെ ജയിൽ മാറ്റം. കൂടാതെ ജയിലിന് മുന്നിൽ പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എത്തിയിരുന്നു […]
Read more

കലോത്സവം; സൗജന്യ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കി കെഎസ്ആർടിസി. പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മണി മുതൽ രാത്രി 9 മണിവരെയാണ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ് നടത്തുക. മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമാണ് ബസ് സർവീസുകൾ ഒരുക്കിയിരുന്നത്. എന്നാൽ ഈ കലോത്സവത്തിന് കുട്ടികൾക്ക് മാത്രമല്ല അവരുടെ അധ്യാപകർക്കും പരിശീലകർക്കും കാണികൾക്കും സൗജന്യ […]
Read more

വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കം; അടിയേറ്റ് റോഡിൽ വീണയാൾ മരിച്ചു

കൊച്ചി: വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിൽ അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫ(54)യാണ് മരിച്ചത്. കാഞ്ഞിരമറ്റത്തുവെച്ചാണ് പുതുവര്‍ഷത്തലേന്ന് രാത്രി ഷിബു എന്നയാള്‍ ഹനീഫയെ മര്‍ദിച്ചത്. അടിയേറ്റ് റോഡില്‍വീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയായിരുന്നു തുടർന്ന് ഇന്ന് (ഞായറാഴ്ച)മരണം സംഭവിക്കുകയായിരുന്നു. ഡിസംബര്‍ 31-ന് രാത്രി 11.45-ഓടെയായിരുന്നു സംഭവം. കാഞ്ഞിരമറ്റത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഷിബുവിന്റെ കാറിന് പിന്നില്‍ ഹനീഫയുടെ കാറിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് ഷിബുവിന്റെ അടിയേറ്റ് ഹനീഫ റോഡില്‍വീഴുന്നതും വീഴ്ചയില്‍ […]
Read more

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് ലീഗിനില്ല; എം കെ മുനീർ

കോഴിക്കോട് : മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പതിവ് മുസ്ലിം ലീഗിന് ഇല്ലെന്നും മുഖ്യമന്ത്രിപദവിയേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും എം കെ മുനീർ. ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ല, ജാമിഅ നൂരിയയുടെ പരിപാടിയിൽ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്, മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ച് നൽകാറില്ല. അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല.തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാത്തെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കിയിരുന്നത് സിപിഐഎം ആണെന്നും എൽഡിഎഫ് ജമാത്തെ ഇസ്ലാമി ബന്ധം ചരിത്രത്തിൽ […]
Read more

സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്കിൽ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനാപകടങ്ങളിലെ മരണ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി മോട്ടോർ വാഹന വകുപ്പ്. 2023 ൽ അപകട മരണ നിരക്ക് 4080 ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം 3714 പേരാണ് അപകടത്തിൽ മരിച്ചത്. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരണ നിരക്കിൽ കുറവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം മരിച്ചവരിൽ ഇരുചക്രവാഹന യാത്രക്കാരായിരുന്നു കൂടുതൽ. 2025 ന്റെ തുടക്കത്തിൽ അടക്കം കേരളത്തിൽ പലയിടങ്ങളിൽ വാഹനാപകടത്തിൽ ജീവനുകള്‍ പൊലിഞ്ഞിരുന്നു.
Read more

എ വി റസല്‍ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം : സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസലിനെ തെരഞ്ഞെടുത്തു. ജില്ലാ കമ്മറ്റിയിലേക്ക് പുതിയതായി 6 അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ റസ്സൽ തന്നെയാണ് ജില്ലാ സെക്രട്ടറി. 2022 ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ബി ശശി കുമാർ, സുരേഷ് കുമാർ, ഷീജാ അനിൽ കെ.കെ.രഞ്ജിത്ത്, സുഭാഷ് ടി വർഗീസ്, കെ. ജയകൃഷ്ണൻ എന്നിവരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. എ വി റസൽ, […]
Read more

ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത് ഡി എം കെ പ്രവർത്തകർ

ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത് ഡി എം കെ പ്രവർത്തകർ.നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് പൊളിച്ച് പ്രവർത്തകർ കസേരകളും വാതിലും തകർത്തു.പിവി അൻവറിന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചത്.ആവർത്തിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിലാണ് പ്രവർത്തകരയുടെ പ്രതിഷേധം. അടഞ്ഞുകിടന്ന ഓഫീസിലേക്ക് കൂട്ടത്തോടെ പ്രവർത്തകർ കയറുകയായിരുന്നു. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ടതിൽ വനം വകുപ്പിനെ രൂക്ഷമായി പിവി അൻവർ വിമർശിച്ചിരുന്നു. നിലമ്പൂര്‍ കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ മാഞ്ചീരി […]
Read more

തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാൾ അപമാനിക്കുന്നുവെന്ന ആരോപണവുമായി ഹണി റോസ്

ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാൾ അപമാനിക്കുന്നുവെന്ന ആരോപണവുമായി സിനിമാതാരം ഹണി റോസ്. അപമാനിക്കുന്നത് തുടർന്നാൽ നിയമനടപടിയിലേക്ക് കടക്കുമെന്ന് നടി വ്യക്തമാക്കിമാനസിക വൈകൃതം ഉള്ളവരുടെ ഇത്തലം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് നടി ഇക്കാര്യം പറയുന്നത്. ഹണി റോസിന്റെ കുറിപ്പ് ……… ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.