ശബരിമലയില്‍ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 കോടി രൂപയുടെ വര്‍ധന
കോട്ടയം: മണ്ഡലകാലം ആരംഭിച്ച് 41 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഒരുലക്ഷത്തിലേറെ തീര്‍ഥാടകര്‍ വന്ന ദിവസമുണ്ടായിട്ടും ഒരാള്‍ പോലും ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല എന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താന്‍ ശബരിമല സന്നിധാനത്തു സന്ദര്‍ശനം നടത്തവേയാണ് മന്ത്രിയുടെ പ്രതികരണം. കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീര്‍ഥാടനകാലം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും സന്നദ്ധസംഘടകളെക്കൂടി ഉള്‍പ്പെടുത്തി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. […]
Read more

