സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

വൈദ്യുതി നിരക്ക് വർദ്ധനവ്: ആംആദ്മിയുടെ ഹർജി സുപ്രീംകോടതി ജനുവരി 3ന് പരിഗണിക്കും

കൊച്ചി: വൈദ്യുതി ചാർജ് വർദ്ധനവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി കേരള സംസ്ഥാന പ്രസിഡന്റ്‌ അഡ്വ വിനോദ് മാത്യു വിൽ‌സൺ നൽകിയ ഹർജി സുപ്രീം കോടതി ജനുവരി 3നു പരിഗണിക്കും. ചാർജ് വർധന അയി ബന്ധപ്പെട്ട് നടത്തിയ ഹിയറിങ്ങിൽ ചട്ടങ്ങൾ പാലിച്ചില്ല, ചാർജ് വർധനവിന് വേണ്ടി കെ.എസ്.ഈ.ബി നൽകിയ പെറ്റിഷനിൽ ഉള്ള പിഴവുകൾ എന്നിവ ചൂണ്ടി കാണിച്ചാണ് ഹർജി. ചാർജ് വർധന അയി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ 4 ജില്ലകളിൽ മാത്രം പൊതു തെളിവെടുപ്പുകൾ നടത്തിയിരുന്നു, ആം […]
Read more

സുഗമമായ മണ്ഡലകാല തീര്‍ഥാടനം: ദേവസ്വം മന്ത്രിക്ക് തന്ത്രിയുടെ അഭിനന്ദനം;മണ്ഡല മഹോത്സവത്തിന് ഇന്ന് സമാപനം

സുഗമവും സുരക്ഷിതവുമായ ശബരിമല മണ്ഡലകാല തീർഥാടനത്തിന് നേതൃത്വം നല്‍കിയ ദേവസ്വം മന്ത്രി വി.എൻ. വാസവന് തന്ത്രി കണ്ഠര് രാജീവരുടെയും താന്ത്രികചുമതല വഹിക്കുന്ന മകൻ കണ്ഠര് ബ്രഹ്‌മദത്തന്റെയും അഭിനന്ദനം. മന്ത്രിക്ക് പൊന്നാടയണിയിച്ച്‌ അഭിനന്ദനം അറിയിച്ചത്.മണ്ഡലപൂജയുടെ ഭാഗമായി തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിച്ചശേഷം മകരവിളക്ക് ഒരുക്കം വിലയിരുത്തുന്നതിനായി സന്നിധാനത്തെത്തിയ മന്ത്രി വി.എൻ. വാസവൻ തന്ത്രിയെ സന്ദർശിച്ചപ്പോഴാണ് പൊന്നാടയണിയിച്ചത് . പരാതികളും പരിഭവങ്ങളുമില്ലാത്ത ഒരു മണ്ഡലകാലമാണ് കഴിയുന്നതെന്നും സർക്കാർ സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ മന്ത്രിക്ക് കഴിഞ്ഞതായും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. അതേസമയം […]
Read more

വിവാഹ പന്തല്‍ അഴിച്ചു മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: വിവാഹ വീട്ടിലെ പന്തല്‍ അഴിച്ചു മാറ്റുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. തളങ്കര തെരുവത്താണ് സംഭവം. കര്‍ണാടക സ്വദേശിയായ പന്തല്‍ ജോലിക്കാരന്‍ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്. പന്തലിന്റെ ഇരുമ്പ് തൂണ്‍ അഴിച്ചു മാറ്റുന്നതിനിടെ സമീപത്തെ വൈദ്യതി കമ്പിയില്‍ അബദ്ധത്തില്‍ തട്ടുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read more

തിരുവനന്തപുരത്ത് ഏറ്റുമുട്ടുക പാലോട് രവിയും എ എ റഹീമും വി വി രാജേഷും

നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷക്കാലം മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥി ചർച്ചകൾ മുന്നണികളിലും പാർട്ടികളിലും തുടങ്ങിയതായി സൂചന. തലസ്ഥാന നഗരിയായ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുമാ യി ബന്ധപ്പെട്ട ചില സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ ആന്റണി രാജുവാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കാലങ്ങളായി സിപിഎം മത്സരിച്ചിരുന്ന മണ്ഡലം കഴിഞ്ഞതവണ ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോൺഗ്രസിന് നൽകുകയായിരുന്നു. തുടർച്ചയായി കോൺഗ്രസ് വിജയിച്ചിരുന്ന മണ്ഡലത്തിൽ ആന്റണി രാജു ആധികാരിക വിജയം നേടുകയായിരുന്നു. മുൻപ് ആരോഗ്യ മന്ത്രി കൂടിയായിരുന്ന വിഎസ് ശിവകുമാറിനെ പരാജയപ്പെടുത്തിയായിരുന്നു […]
Read more

ശബരിമലയില്‍ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 കോടി രൂപയുടെ വര്‍ധന

കോട്ടയം: മണ്ഡലകാലം ആരംഭിച്ച് 41 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ഒരുലക്ഷത്തിലേറെ തീര്‍ഥാടകര്‍ വന്ന ദിവസമുണ്ടായിട്ടും ഒരാള്‍ പോലും ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല എന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താന്‍ ശബരിമല സന്നിധാനത്തു സന്ദര്‍ശനം നടത്തവേയാണ് മന്ത്രിയുടെ പ്രതികരണം. കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ മണ്ഡലതീര്‍ഥാടനകാലം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും സന്നദ്ധസംഘടകളെക്കൂടി ഉള്‍പ്പെടുത്തി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. […]
Read more

ഹുബ്ബള്ളിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച സംഭവം: രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് അയ്യപ്പ ഭക്തര്‍ മരിച്ചു.മൂന്ന് ദിവസം മുമ്പുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നവരാണ് ഇന്ന് മരിച്ചത്. അയ്യപ്പ ഭക്തര്‍ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഏഴ് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച അര്‍ദ്ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ഭക്തരുടെ സംഘത്തിലെ ഒരാള്‍ എല്‍പിജി സ്റ്റൗ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് ഗ്യാസ് ചോര്‍ച്ചയ്ക്കും പിന്നാലെ പൊട്ടിത്തെറിക്കും കാരണമായത്. ചോര്‍ച്ചയുണ്ടായതിന് […]
Read more

ക്ഷേമപെൻഷൻ തട്ടിപ്പ്:കൂടുതല്‍ നടപടിയുമായി സർക്കാർ

ക്ഷേമപെൻഷൻ തട്ടിപ്പില്‍ കൂടുതൽ നടപടിയുമായി സർക്കാർ . സർവ്വേ വകുപ്പില്‍ നിന്ന് 38 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാർ സസ്പെൻഡ് ചെയ്തത് .ജീവനക്കാരുടെ പേര്‌, കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കം റവന്യൂ വകുപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവർ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയടക്കം തിരിച്ചടയ്‌ക്കണം. ഈ ലിസ്റ്റില്‍ 5000 മുതല്‍ 50000 രൂപ വരെ സാമൂഹ്യ പെൻഷനായി കൈപ്പറ്റിയവരുണ്ട്‌. വിവിധ വകുപ്പുകളിലായി 1458 ജീവനക്കാരാണ് പെൻഷൻ വാങ്ങിയതെന്ന് ധനവകുപ്പ്‌ നേരത്തെ കണ്ടെത്തിയതാണ്.സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ […]
Read more

ക്രിസ്മസ് ദിനത്തില്‍ റെക്കോര്‍ഡ് മദ്യ വില്‍പ്പന; വിറ്റഴിഞ്ഞത് 152 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന. ഡിസംബര്‍ 24, 25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ബീവറേജസ് കോര്‍പ്പറേഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഈ വര്‍ഷം ഡിസംബര്‍ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. […]
Read more

എം.ടിയുടേത് കാലത്തെ അതിജീവിച്ചുനില്കുന്ന അക്ഷരങ്ങള്‍; ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കത്തോലിക്ക ബാവ

എം.ടി.വാസുദേവന്‍ നായര്‍ എന്ന അധ്യായം മലയാളത്തിന്റെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായവയിലൊന്നാണ്. ഒരിക്കലും വായിച്ചുതീര്‍ക്കാനാകാത്തതുമാണ്. കാലത്തെ അതിജീവിച്ചുനില്കുന്ന അക്ഷരങ്ങളാണ് എം.ടിയുടേത്. ഭാഷയുള്ളിടത്തോളം അവയ്ക്ക് മരണമില്ല. വായനയെ ഇഷ്ടപ്പെടുന്ന ആരെയും എന്നപോലെ എം.ടി എന്റെയും പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. വള്ളുവനാട് എന്ന ഭൂമിക അദ്ദേഹത്തിന്റെ രചനകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പരിചിതമായത് വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഏകാകിയായ ഒരു യുവാവിന്റെ ആന്തരികസംഘര്‍ഷങ്ങള്‍ നിറഞ്ഞ അക്ഷരസമാഹാരങ്ങളായാണ് അവ അനുഭവപ്പെട്ടത്. പക്ഷേ എന്നെ അദ്ഭുതപ്പെടുത്തിയത് രണ്ടാമൂഴമായിരുന്നു. മഹാഭാരതത്തെ തന്റേതായ കണ്ണിലൂടെ കണ്ട് അദ്ദേഹം ഭീമനെ നായകസ്ഥാനത്തേക്കുയര്‍ത്തിയപ്പോൾ […]
Read more

ടോളിവുഡിലും കുതിക്കാൻ ഒരുങ്ങി ‘മാർക്കോ’

ഹനീഫ് അദേനി ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രം ‘മാർക്കോ’ ബോക്സോഫീസില്‍ തരംഗം സൃഷ്ട്ടിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ സൂപ്പർ ഹിറ്റിലേക്കാണ് മാർക്കോ കുതിക്കുന്നത്. ആദ്യ ആഴ്ചയിൽ തന്നെ ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷൻ 50 കോടി കടന്നു. മലയാള സിനിമ ഇന്ന് വരെ കാണാത്ത ആക്ഷൻ രംഗങ്ങളും വയലൻസ് രംഗങ്ങളും ഇതിനോടകം യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞു. ചിത്രത്തിനായി ഏഴോളം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.